കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നിലുള്ളത് 28 മണിക്കൂര്‍... ബിജെപിയുടെ പദ്ധതികള്‍ ഇങ്ങനെ; കിട്ടിയ തിരിച്ചടികള്‍ അക്കമിട്ട്...

  • By Desk
Google Oneindia Malayalam News

ദില്ലി/ബെംഗളൂരു: കര്‍ണാടകത്തിലെ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് അവസാനമാകുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിയിലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. കോണ്‍ഗ്രസ്സും ജെഡിഎസും ചേര്‍ന്നുള്ള സഖ്യത്തെ മറികടന്നുകൊണ്ടായിരുന്നു ഇത്.

സത്യ പ്രതിജ്ഞ റദ്ദാക്കാന്‍ എന്തായാലും സുപ്രീം കോടതി തയ്യാറായില്ല എന്നത് മാത്രമാണ് ഇപ്പോള്‍ ബിജെപിക്ക് ആശ്വസിക്കാന്‍ ഉള്ളത്. എന്നാല്‍ കോണ്‍ഗ്രസിനേയും ജെഡിഎസിനേയും സംബന്ധിച്ച് ആശ്വസിക്കാനും ആഹ്ലാദിക്കാനും ഉള്ള വകകള്‍ ഏറെയാണ്.

രണ്ട് കൂട്ടര്‍ക്കും മുന്നില്‍ ഇനി അവശേഷിക്കുന്നത് 28 മണിക്കൂറുകള്‍ ആണ്. ഒരു പകലും ഒരു രാത്രിയും. പിന്നെ എംഎല്‍എമാരുടെ സത്യ പ്രതിജ്ഞയ്ക്ക് ശേഷം ഉള്ള ഒരു പകലും. അതിനിടയില്‍ എന്തൊക്കെ സംഭവിക്കും? എന്താണ് രണ്ട് കൂട്ടരുടേയും പദ്ധതികള്‍? ബിജെപിക്ക് കിട്ടിയ തിരിച്ചടികള്‍ എന്തൊക്കെ?

കോടതിയില്‍ നാണക്കേട്

കോടതിയില്‍ നാണക്കേട്

സുപ്രീം കോടതിയില്‍ ബിജെപി നാണം കെടുന്നതായിരുന്നു രണ്ട് ദിവസമായി കാണുന്നത്. ആദ്യദിനം, പുലരും വരെ നീണ്ട കോടതി നടപടികള്‍ക്കിടയില്‍ കൂറുമാറ്റ നിരോധന നിയമം കര്‍ണാടകത്തിലെ എംഎല്‍എമാര്‍ക്ക് ഈ സാഹചര്യത്തില്‍ ബാധകമല്ലെന്ന് പറഞ്ഞത് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആയിരുന്നു. ഇത് സുപ്രീം കോടതിയുടെ രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

രണ്ടാം ദിനം റോത്തഗി

രണ്ടാം ദിനം റോത്തഗി

രണ്ടാം ദിനത്തില്‍ മുന്‍ അറ്റോര്‍ണി ജനറള്‍ മുഗുള്‍ റോത്തഗിയുടെ ഊഴം ആയിരുന്നു. പെട്ടെന്ന് തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സന്നദ്ധമാണെന്ന് പറഞ്ഞ റോത്തഗി അടുത്ത നിമിഷം മലക്കം മറിഞ്ഞു. തിങ്കളാഴ്ച വരെ സമയം അനുവദിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ, സുപ്രീം കോടതി ഇത് നിഷ്‌കരുണം തള്ളുകയായിരുന്നു.

രഹസ്യ ബാലറ്റ്

രഹസ്യ ബാലറ്റ്

അവസാനത്തെ അടവ് എന്ന രീതിയില്‍ ആയിരുന്നു എംഎല്‍എമാര്‍ക്ക് രഹസ്യ ബാലറ്റ് അനുവദിക്കണം എന്ന ആവശ്യം ഉയര്‍ത്തിയത്. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വക ആയിരുന്നു ഈ വാദം. പക്ഷേ, കോടതി അതും തള്ളിക്കളഞ്ഞു. പരസ്യ വോട്ട് മാത്രം മതി എന്നായിരുന്നു കോടതിയുടെ നിലപാട്. ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എയെ നോമിനേറ്റ് ചെയ്യാനുള്ള നീക്കവും കോടതി തടഞ്ഞു.

കുതിരക്കച്ചവടം നടക്കില്ല?

കുതിരക്കച്ചവടം നടക്കില്ല?

പ്രത്യക്ഷ സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിനുള്ള എല്ലാ സാധ്യതകളും അടച്ചിരിക്കുകയാണ് കോടതി. തങ്ങള്‍ നടത്താനുദ്ദേശിക്കുന്നത് അത്തരം ഒരു നീക്കം തന്നെ ആണെന്ന് പറയാതെ പറയുകയായിരുന്നു മുഗുള്‍ റോത്തഗി അദ്ദേഹത്തിന്റെ വാദമുഖങ്ങളിലൂടെ. എന്നാല്‍ അതിന് സമയം കൊടുക്കാതെ, കാര്യങ്ങള്‍ നിയമത്തിന്റെ വഴിയേ കൊണ്ടുവരികയായിരുന്നു സുപ്രീം കോടതി.

28 മണിക്കൂറുകള്‍

28 മണിക്കൂറുകള്‍

മെയ് 18 ന് ഉച്ചയ്ക്ക് 11.45 ഓടെയാണ് കോടതിയുടെ ഉത്തരവ് വന്നത്. മെയ് 19 ന് വൈകുന്നേരം നാല് മണിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നതാണ് ഉത്തരവ്. രാവിലെ 11 മണിയോടെ എംഎല്‍എമാരുടെ സത്യ പ്രതിജ്ഞ നടത്താനും കോടതി ഉത്തരവിട്ടു. ബിജെപിയുടേയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റേയും മുന്നില്‍ അവശേഷിക്കുന്നത് അതിന് ശേഷം ഉള്ള 28 മണിക്കൂറുകള്‍ ആണ്.

കോടതിയെ ചിരിപ്പിച്ച റോത്തഗി

കോടതിയെ ചിരിപ്പിച്ച റോത്തഗി

മുന്‍ അറ്റോര്‍ണി ജനറല്‍ ആണെങ്കിലും, യെദ്യൂരപ്പയ്ക്ക് വേണ്ടിയാണ് മുഗുള്‍ റോത്തഗി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം ഹാജരായത്. ഭൂരിപക്ഷം തെൡയിക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിക്കണം എന്നതി അദ്ദേഹം പറഞ്ഞ ന്യായം ആയിരുന്നു ജഡ്ജിമാരെ ഉള്‍പ്പെടെ ചിരിച്ചിച്ചത്. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയില്‍ ആണ് ഉള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ എംഎല്‍എമാര്‍ ഹൈദരാബാദിലെ ഹോട്ടലില്‍ ആയിരുന്നു ആ സമയത്ത്.

എങ്ങനെ എത്തിക്കും?

എങ്ങനെ എത്തിക്കും?

ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗ്ഗം വഴിയോ റോഡ് മാര്‍ഗ്ഗം വഴിയോ എംഎല്‍എമാരെ ബെംഗളൂരുവില്‍ എത്തിക്കാം. എന്നാല്‍ ഇതില്‍ ഏത് മാര്‍ഗ്ഗം ആയിരിക്കും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സ്വീകരിക്കുക എന്നത് വ്യക്തമല്ല. എംഎല്‍എമാരെ കൊച്ചിയിലേക്ക് വിമാനമാര്‍ഗ്ഗം എത്തിക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ വ്യോമയാന മന്ത്രാലയത്തെ ഉപയോഗിച്ച് ബിജെപി തടയുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വീണ്ടും അത് ആവര്‍ത്തിക്കുമോ?

ചുരുങ്ങിയ സമയത്തില്‍

ചുരുങ്ങിയ സമയത്തില്‍

വിമാന മാര്‍ഗ്ഗം എംഎല്‍എമാരെ ബെംഗളൂരുവില്‍ എത്തിക്കാന്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം ആണ് ആവശ്യം. അങ്ങനെയെങ്കില്‍ മെയ് 19 ന് രാവിലെ ഹൈദരാബാദില്‍ നിന്ന് തിരിച്ചാലും മതിയാകും. ബസ്സിലാണ് യാത്രയെങ്കില്‍ പത്ത് മണിക്കൂറെങ്കിലും പിടിക്കും. അങ്ങനെയെങ്കില്‍ മെയ് 18ന് വൈകുന്നേരമോ, രാത്രിയിലോ എംഎല്‍എമാരെ കൊണ്ട് തിരിക്കേണ്ടി വരും.

സേഫ് ആയി മാത്രം

സേഫ് ആയി മാത്രം

ഈ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായ നീക്കങ്ങള്‍ മാത്രമേ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സ്വീകരിക്കുകയുള്ളൂ എന്ന് ഉറപ്പാണ്. എംഎല്‍എമാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കാര്യത്തിനും അവര്‍ തയ്യാറാകാന്‍ സാധ്യതയില്ല. ബിജെപിയുടെ ആളുകള്‍ ബന്ധപ്പെടാനുള്ള എല്ലാ വഴികളും ഇനിയുള്ള മണിക്കൂറുകളില്‍ അടച്ചുവയ്ക്കുകയും ചെയ്യും എന്ന് ഉറപ്പാണ്.

120 പേര്‍ കൈയ്യിലുണ്ടെന്ന്

120 പേര്‍ കൈയ്യിലുണ്ടെന്ന്

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്നാണ് കോടതി ഉത്തരവിന് ശേഷം യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്. 120 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെയും പ്രതികരിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ നിന്ന് 14 പേരെ എങ്കിലും ബിജെപി തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ചിട്ടുണ്ട് എന്ന് കരുതേണ്ടി വരും.

കൂറുമാറിയാല്‍?

കൂറുമാറിയാല്‍?

പരസ്യ വോട്ടിങ് നടത്തണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് കൂറുമാറാന്‍ സാധിക്കുകയും ഇല്ല. എന്നിട്ടും കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നും ഏതെങ്കിലും എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് പോകുമോ എന്നാണ് അറിയേണ്ടത്.

ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!

Recommended Video

cmsvideo
Breaking : കർണാടകയിൽ നാളെ അവിശ്വാസ വോട്ടെടുപ്പ് | Oneindia Malayalam

ബിജെപിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി, എല്ലാ പ്രതീക്ഷകള്‍ക്കും മേല്‍ കോടതിയുടെ ആണിയടി; രണ്ടും തള്ളിബിജെപിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി, എല്ലാ പ്രതീക്ഷകള്‍ക്കും മേല്‍ കോടതിയുടെ ആണിയടി; രണ്ടും തള്ളി

English summary
Karnataka Election 2018: 28 hours remaining... What will BJP and Congress-JDS alliance will do?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X