കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ രാഷ്ട്രീയ പോരിനൊരുങ്ങി ആറ് മലയാളികള്‍

  • By Desk
Google Oneindia Malayalam News

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസ്സും അങ്കത്തിനൊരുങ്ങി കളത്തിലിറങ്ങുമ്പോള്‍ കന്നഡിഗര്‍ മാത്രമല്ല മലയാളികളും ആകാംക്ഷയിലാണ്. ഇത്തവണ ആറ് മലയാളികളാണ് കന്നഡദേശത്ത് ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്.ഇതില്‍ രണ്ടുപേര്‍ മന്ത്രിമാരും ഒരാള്‍ സിറ്റിങ് എംഎല്‍എയും.സര്‍വജ്ഞ നഗറില്‍ മല്‍സരിക്കുന്ന കെ ജെ ജോര്‍ജ് നഗര വികസന മന്ത്രിയാണ്. അതുപോലെ മംഗളൂരു നിന്നു മല്‍സരിക്കുന്ന യു.ടി.ഖാദര്‍ ഭക്ഷ്യ മന്ത്രിയും.

ശാന്തി നഗറില്‍ ഇത്തവണയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മലയാളിയായ എന്‍ എ ഹാരിസ് തന്നെ.മൈസൂരിലെ നരസിംഹരാജയില്‍ നിന്ന് ജെഡി(എസ്) സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അബ്ദുല്‍ അസീസ് മൈസൂരില്‍ വേരുകളുള്ള കാസര്‍കോട് സ്വദേശിയാണ്. ബൊമ്മനഹള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ടി.ആര്‍.അനില്‍കുമാര്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും.

george

ബീദറില്‍ സിറ്റിങ് എംഎല്‍എ അശോക് കെനിക്കെതിരെ മല്‍സരിക്കുന്ന ടി.ജെ.ഏബ്രഹാമും മലയാളി തന്നെ. പൊതു ജന താല്‍പര്യമുള്ള ഹര്‍ജികള്‍ വഴി കോടതി വിധികള്‍ നേടിയെടുത്ത വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയനാണ് ഇദ്ദേഹം.
English summary
karnataka election 2018; 6 Malayalis in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X