കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തില്‍ വീണ്ടും കോണ്‍ഗ്രസിന്റെ വിജയം... ബിജെപിയ്ക്ക് അടിക്കടി തിരിച്ചടി; ഒരു കളിയും നടക്കില്ല

  • By Desk
Google Oneindia Malayalam News

ദില്ലി/ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങളില്‍ ആര്‍ക്കാണ് ജയം എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ സാധിക്കില്ല. യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞ റദ്ദക്കണം എന്ന ആവശ്യവും പ്രൊടെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ജികെ ബൊപ്പയ്യയെ മാറ്റണം എന്ന ആവശ്യവും സുപ്രീം കോടതി നിരാകരിച്ചിരുന്നു.

കർണാടക അസംബ്ലി വിശ്വാസവോട്ടെടുപ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കാം കർണാടക അസംബ്ലി വിശ്വാസവോട്ടെടുപ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കാം

ഒറ്റ നോട്ടത്തില്‍ ബിജെപിക്ക് അനുകൂലമായ വിധികള്‍ എന്ന് തോന്നാമെങ്കിലും നിയമ പോരാട്ടങ്ങളില്‍ അത്യന്തികമായി മുന്‍തൂക്കം ലഭിച്ചത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനാണ് എന്ന് പറയേണ്ടിവരും. അതിലും അപ്പുറം ബിജെപിയ്ക്ക് ലഭിച്ചത് ശക്തമായ തിരിച്ചടികള്‍ ആണെന്നും പറയാന്‍ സാധിക്കും.

Cover

സത്യപ്രതിജ്ഞ റദ്ദാക്കാതെ, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയാണ് വേണ്ടത് എന്ന കോടതിയുടെ നിര്‍ദ്ദേശം ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യമായിരുന്നു. എന്നാല്‍ കുതിരക്കച്ചവടത്തിന് ഇടം നല്‍കാതെ വളരെ പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവ് ബിജെപിക്ക് വലിയ തിരിച്ചടിയായി. വിശ്വാസ വോട്ടെടുപ്പിന്റെ തീയ്യതി നീട്ടണം എന്ന് പോലും ബിജെപിക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ അഡ്വ മുഗുള്‍ റോത്തഗി ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. സത്യ പ്രതിജ്ഞയ്ക്ക് മുമ്പ് എംഎല്‍എമാര്‍ കൂറിമാറിയാല്‍ അത് കൂറുമാറ്റ നിരോധന നിയമത്തിന് കീഴില്‍ വരില്ലെന്ന അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ വാദവും സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.

കാത്തിരുന്നുണ്ടാക്കിയ ട്രോളുകള്‍ കാറ്റില്‍ പോയി! കൊച്ചിയിലെ റിസോര്‍ട്ടും കുമ്മനവും അമിട്ടും!!കാത്തിരുന്നുണ്ടാക്കിയ ട്രോളുകള്‍ കാറ്റില്‍ പോയി! കൊച്ചിയിലെ റിസോര്‍ട്ടും കുമ്മനവും അമിട്ടും!!

പ്രൊടെം സ്പീക്കറെ നിയമിക്കാനുള്ള ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ ആവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഏറ്റ ഒരു തിരിച്ചടി. എന്നാല്‍ അതിലും വലിയ നേട്ടമാണ് ഇത് കോടതിയില്‍ എത്തിച്ചതുകൊണ്ട് കോണ്‍ഗ്രസ് സഖ്യം നേടിയത്.

Recommended Video

cmsvideo
ഭരണം പിടിക്കാൻ എന്ത് വൃത്തികെട്ട കളിക്കും ബിജെപി തയ്യാറെന്ന് യശ്വന്ത് സിൻഹ

<strong>ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!</strong>!!ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!

വിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത് മാധ്യമങ്ങള്‍ വഴി കൂടി ആകണം എന്ന് പറഞ്ഞപ്പോള്‍ നടപടി ക്രമങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ മറ്റ് നടപടിക്രമങ്ങള്‍ ഒന്നും പ്രൊടെ സിപീക്കര്‍ നടത്തരുത് എന്ന് കൂടി സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് ന്നെ ബൊപ്പയ്യക്കോ ബിജെപിയ്‌ക്കോ മറ്റ് അട്ടിമറികള്‍ നടത്താന്‍ ആവില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് അനുവദിക്കണം എന്ന ആവശ്യവും ആദ്യ ദിവസം കെകെ വേണുഗോപാല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതും സുപ്രീം കോടതി തള്ളിക്കളഞ്ഞു. പരസ്യ വോട്ട് തന്നെ നടത്തണം എന്നായിരുന്നു വിധി. ശബ്ദവോട്ടിന്റെ സാഹചര്യം ഒഴിവാക്കി ഡിവിഷണല്‍ വോട്ടിങ് നടത്തണം എന്ന കാര്യം കൂടി ഉത്തരവില്‍ ഉള്‍പ്പെടുത്തണം എന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്തരം ഒരു നിര്‍ദ്ദേശം കൂടി കോടതി നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസത്തെ അസാധാരണ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിജയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് തന്നെ ആണ് എന്ന് പറയാന്‍ ഇത്രയും കാരണങ്ങള്‍ തന്നെ ധാരാളം ആണ്. കൂടാതെ ഗവര്‍ണറുടെ നടപടിക്രമങ്ങളുടെ നിയമ സാധുത പിന്നീട് പരിശോധിക്കുമെന്നും സുപ്രീം കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും വിശ്വാസ വോട്ടെടുപ്പില്‍ ആര് ജയിക്കും എന്നത് നിര്‍ണായകമായ ചോദ്യം തന്നെയാണ്.

English summary
Karnataka Election 2018: Congress-JDS alliance got a mere edge in legal battle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X