കർണാടകയിൽ ഒന്നും പറയാതെ എക്സിറ്റ് പോളുകൾ.. കണക്കുകളിൽ കണ്ണ് നട്ട് ബിജെപിയും കോൺഗ്രസും..
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലായാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.കനത്ത പോളിംഗാണ് ഇത്തവണ സംസ്ഥാനത്ത് നടന്നത്.കര്‍ണാടകയില്‍ 70 ശതമാനത്തിലേറെ പോളിങ് മുന്‍പു രണ്ടു തവണ മാത്രമാണ് 1978ലും 2013ലും. കര്‍ണാടകയില്‍ പോളിങ് ശതമാനം വര്‍ധിക്കുന്നതു കോണ്‍ഗ്രസിന് അനുകൂലമാകുന്നതാണു പതിവ്. എന്നാല്‍ ഇത്തവണ വിജയം കോണ്ഗ്രസിനോടൊപ്പമാണോയെന്ന് കാത്തിരുന്ന് കാണണം.
അതേസമയം കോൺഗ്രസിനും ബി.ജെ.പിക്കും മുൻതൂക്കവും തൂക്കുസഭക്ക് സാധ്യതയും പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതോടെ എല്ലാവരും ആകാംക്ഷയിലാണ് നാളത്തെ ഫലമറിയാന്‍.224 നിയമസഭ മണ്ഡലങ്ങളിൽ 222 എണ്ണത്തിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.രണ്ട് സീറ്റിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. അധികാരം പിടിക്കാൻ കേവല ഭൂരിപക്ഷമായ 113 സീറ്റ് വേണം.

ബിജെപിയ്ക്ക് അനുകൂലമായ എക്സിറ്റ് ഫലങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി കേന്ദ്രങ്ങള്‍ പ്രതീക്ഷയിലാണ്.125 മുതൽ 136 സീറ്റ് വരെ പാർട്ടി നേടുമെന്നാണ് സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ അവകാശവാദം.കോണ്‍ഗ്രസ്സ് 76നും ജെഡിഎസ് 24 സീറ്റിനപ്പുറം കടക്കിലെന്നും പറയുന്നു. മാത്രമല്ല കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയതിന് പ്രധാന കാരണം ബിജെപി മൂന്നായി പിളര്‍ന്നതായിരുന്നു. എന്നാല്‍ ഇന്ന് അത് അല്ല സ്ഥിതി.
Recommended Video

പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.ഇത്തവണ തീരദേശ മേഖലയില്‍ മികച്ച പോളിംഗ് ആയിരുന്ന എന്നതും ബിജെപിയ്ക്ക പ്രതീക്ഷ നല്കുന്നു. ഇത്തവണ കോണ്‍ഗ്രസിന്റെ കണ്ണ് ലിംഗായത്ത് വോട്ട് ബാങ്കിലായിരുന്നു. ബിജെപിയിലേക്കു പോകുമെന്നുറപ്പുള്ള ലിംഗായത്ത് വോട്ടുകളില്‍ അല്പമെങ്കിലും കോണ്‍ഗ്രസിനു കിട്ടുമെന്ന പ്രതീക്ഷയിലാണ് സിദ്ധരാമയ്യ മതരൂപീകരണത്തിന് ശുപാര്‍ശചെയ്തത്. ഇത് കോണ്‍ഗ്രസിനെ എത്രത്തോളം തുണയ്ക്കുമെന്നറിയാന്‍ നാളെ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കണം.












Click it and Unblock the Notifications