കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസവോട്ടിന് കാക്കാതെ യെദ്യൂരപ്പയുടെ രാജി; കുതിരക്കച്ചവടം, ഓഡിയോ ടേപ്പുകൾ... ഉദ്വേഗഭരിതം, അന്ത്യം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Floor Test: Yeddyurappa Resigned

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉദ്വേഗഭരതമായ മണിക്കൂറുകള്‍ക്ക് അവസാനം. ബിജെപി കുതിരക്കച്ചവടം നടത്തുന്നു എന്ന് തെളിയിക്കാന്‍ പോരുന്ന അഞ്ച് ടേപ്പുകള്‍ ആണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഒടുവില്‍ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ യെദ്യൂരപ്പ രാജിവച്ചു. വികാര നി‍ര്‍ഭരമായ പ്രസംഗത്തിനൊടുവില്‍ ആയിരുന്നു യെദ്യൂരപ്പയുടെ രാജി.

കർണാടക അസംബ്ലി വിശ്വാസവോട്ടെടുപ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കാംകർണാടക അസംബ്ലി വിശ്വാസവോട്ടെടുപ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കാം

വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ ഭൂരിപക്ഷം നേടാന്‍ ആകില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആണ് യെദ്യൂരപ്പയുടെ നടപടി. കേവല ഭൂരിപക്ഷത്തിന് വേണ്ട 111 എംഎല്‍എമാരുടെ പിന്തുണ ഉറപ്പക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. എങ്കിലും 104 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അവര്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

Yeddi

ബിജെപിയെ സംബന്ധിച്ച് കേവല ഭൂരിപക്ഷം ലഭിക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്നോ ജെഡിഎസില്‍ നിന്നോ എംഎല്‍എമാരെ അടര്‍ത്തിയെടുക്കുക എന്നത് മാത്രമായിരുന്നു വഴി. കൂടുതല്‍ ദിവസങ്ങള്‍ ലഭിച്ചാല്‍ എംഎല്‍എമാരെ തങ്ങളുടെ പളയത്തില്‍ എത്തിക്കാമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവാണ് ബിജെപിയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാത്. വെറും 28 മണിക്കൂറുകള്‍ മാത്രമായിരുന്നു കോടതി വിധിക്ക് ശേഷം അവര്‍ക്ക് ലഭിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ വേണ്ടി ബിജെപി കേന്ദ്രങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നത് വലിയ നാണക്കേടാണ് ബിജെപിക്ക് സൃഷ്ടിച്ചത്. യെദ്യൂരപ്പയും മുരളീധര്‍ റാവുവും ശ്രീരാമലുവും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുടെ ടെലിഫോണ്‍ ശബ്ദരേഖകള്‍ ആയിരുന്നു കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഇത് ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ പ്രതിച്ഛായയെ ബാധിക്കുന്നു എന്നും ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്.

English summary
Karnataka Election 2018: Yeddyurappa resigns before seeking Confidence Vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X