Get Updates
Get notified of breaking news, exclusive insights, and must-see stories!

8 കൊലക്കേസ് പ്രതികൾ, 1 പീഡനകേസ് പ്രതി; കർണാടകത്തിൽ 22 ശതമാനം സ്ഥാനാർത്ഥികൾക്കെതിരെയും ക്രിമനൽ കേസ്

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ വർധനവ്. 2018 ൽ 15 ശതമാനം സ്ഥാനാർത്ഥികളായിരുന്നു കേസുകളിൽ ഉൾപ്പെട്ടവർ. ഇത്തവണ 22 ശതമാനം സ്ഥാനാർത്ഥികളുടെ പേരിലാണ് കേസുകൾ ഉള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഇക്കാര്യങ്ങൾ പറയുന്നത്.

കോൺഗ്രസിലെ 55 ശതമാനം സ്ഥാനാർത്ഥികളും ക്രിമിനൽ കേസിൽ പ്രതികളാണ്, അതായത് 122 പേർ. ബിജെപിയിൽ 43 ശതമാനം (96). ജെ ഡി എസിൽ 70 പേർക്കെതിരേയും ക്രിമിനൽ കേുസുകൾ നിലനിൽക്കുന്നുണ്ട്. സ്ഥാനാർത്ഥികളിൽ 49 പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ഒരു സ്ഥാനാർത്ഥി പീഡന കേസ് പ്രതിയാണ്. എട്ട് പേർക്കെതിരെ കൊലക്കേസുണ്ട്. 35 പേർക്കെതിരെ വധഗൂഢാലോചന കേസും ഉണ്ട്.

 bjpcngress

224 മണ്ഡലങ്ങളിൽ 111 മണ്ഡലങ്ങൾ റെഡ് അലർട്ട് മണ്ഡലങ്ങളാണ്. മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മണ്ഡലങ്ങളെയാണ് റെഡ് അലർട്ടിൽ ഉൾപ്പെടുത്തുന്നത്. 2018ൽ 56 മണ്ഡലങ്ങളായിരുന്നു റെഡ് അലർട്ട് പട്ടികയിൽ ഉണ്ടായിരുന്നത്.

അതേസമയം സ്ഥാനാർത്ഥികളിൽ 42 ശതമാനം പേരും കോടിപതികളാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2018 ൽ 38 ശതമാനം സ്ഥനാർത്ഥികളായിരുന്നു കോടിപതികൾ. സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 12.26 കോടിയാണ്. സ്ഥാനാർത്ഥികളുടെ ശരാശരി സ്വത്ത് മൂല്യത്തിൽ കോൺഗ്രസാണ് മുന്നിൽ. കോൺഗ്രസിലെ 97 ശതമാനം സ്ഥാനാർത്ഥികളും കോടിപതികളാണ്. ബി ജെ പിയുടെ 96 ശതമാനം പേരാണ് കോടിപതികൾ ജെ ഡി എസിന്റെ 82 ശതമാനം പേരും.

സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും സമ്പന്നൻ ചിക്ക്പേട്ട് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായ യൂസഫ് ഷരീഫ് ആണ്. 1633 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രണ്ടാം സ്ഥാനത്ത് ഹോസ്കോട്ട് മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥിയായ എൻ നാഗരാജുവാണ്. 1609 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ മൂന്നാം സ്ഥാനത്ത് കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറാണ്. 1413 കോടിയാണ് ശിവകുമാറിന്റെ ആകെ ആസ്തി.

മെയ് 10 നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ. 224 അംഗ സഭയിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+