Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; ബിപിഎൽ കുടുംബത്തിന് നന്ദിനി പാൽ സൗജന്യം'; കർണാടകയിൽ ബിജെപിയുടെ പ്രകടന പത്രിക

വമ്പൻ വാഗ്ദാനങ്ങളുമായി കർണാടകയിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പത്രിക പുറത്തിറക്കിയത്.അധികാരത്തിലേറിയാൽ ഏകീകൃത സിവിൽ നടപ്പാക്കുമെന്നാണ് ബിജെപിയുടെ പ്രധാന ഉറപ്പ്. കൂടാതെ സംസ്ഥാനത്ത് എൻആർസി നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

ഉന്നതതല സമിതി നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. എല്ലാ അനധികൃത കുടിയേറ്റക്കാരെയും വേഗത്തിൽ നാടുകടത്തുമെഎല്ലാ അനധികൃത കുടിയേറ്റക്കാരെയും വേഗത്തിൽ നാടുകടത്തുമെന്നും അതിനായി ദേശീയ പൗരത്വ രജിസ്റ്റർ അവതരിപ്പിക്കുമെന്നും നദ്ദ വ്യക്തമാക്കി.

bjp-manifesto

എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.ബിപിഎൽ കുടുംബങ്ങൾക്ക് 3 പാചക വാതക സിലിണ്ടർ സൗജന്യമായി നൽകും. യുഗാദി, ഗണേശ ചതുർത്ഥി, ദീപാവലി മാസങ്ങളിലാണ് സൗജന്യ സിലിണ്ടറുകൾ നൽകുക, പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യമായി നൽകും.

വിധവകൾക്കുള്ള പെൻഷൻ നിലവിലെ 800 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തും. പട്ടികജാതി, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കായി ഒരു സ്ഥിരനിക്ഷേപ പദ്ധതി,ആയുഷമാൻ ഭാരത് യോജനയുടെ ഇൻഷുറൻസ് പരിരക്ഷ നിലവിലുള്ള അഞ്ച് ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്തും,തിരുപ്പതി, അയോധ്യ, കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് 'ദൈവ യാത്ര'യുടെ കീഴിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് 25,000 രൂപ ഒറ്റത്തവണ ഗ്രാന്റ് തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി നൽകുന്നു.

കർണാടകയെ ഇലക്ട്രിക് വാഹനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതി,
1972ലെ കർണാടക അപ്പാർട്ട്‌മെന്റ് ഉടമസ്ഥാവകാശ നിയമം പരിഷ്‌കരിക്കുന്നതിനും പരാതി പരിഹാര സംവിധാനം നവീകരിക്കുന്നതിനുമായി കർണാടക റസിഡന്റ്‌സ് വെൽഫെയർ കൺസൾട്ടേറ്റീവ് കമ്മിറ്റി രൂപീകരിക്കും. അതുവഴി ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റ് നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും പ്രകടനപത്രിയിൽ പറയുന്നുണ്ട്..

'ഈ പ്രകടനപത്രിക ജനങ്ങൾ അംഗീകരിക്കു, അവർ ഞങ്ങൾക്ക് സംസ്ഥാനം ഭരിക്കാൻ ഒരു അവസരം കൂടി നൽകുമെന്ന് ഉറപ്പുണ്ട്', പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ ബിജെപിക്കെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് വാഗ്ദാന പെരുമഴകളുമായുള്ള പ്രകടന പത്രിക പാർട്ടി പുറത്തിറക്കിയത്.

അതേസമയം കോൺഗ്രസ് ഇതുവരെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിട്ടില്ല. നിരവധി വാഗ്ദാനങ്ങൾ ഇതിനോടകം കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബത്തിലെയും ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 3,000 രൂപ എന്നിവയാണ് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+