ബിജെപിയുടെ കൊള്ളയും നുണയും വിദ്വേഷവും തുടച്ചുനീക്കണം; സോണിയ ഗാന്ധി
ബെംഗളൂരു: കർണാടകത്തിൽ ബിജെപിക്കെതിരെ കടന്നാക്രമണവുമായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബിജെപിയുടെ കൊള്ള അവസാനിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യത്തിന് പുരോഗതി കൈവരിക്കാൻ സാധിക്കില്ലെന്ന് അവർ വിമർശിച്ചു. കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കികയായിരുന്നു അവർ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് സോണിയ ഗാന്ധി കർണാടകത്തിൽ പ്രചരണത്തിന് എത്തുന്നത്.
ബിജെപിയുടെ കൊള്ളയും കള്ളവും അഹന്തയും വെറുപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് മുക്തി നേടാതെ കർണാടകത്തിനോ ഇന്ത്യക്കോ പുരോഗതി കൈവരിക്കാനാവില്ല. ബി ജെ പി സർക്കാരിന്റെ ഇരുളടഞ്ഞ ഭരണത്തിനെതിരെ നമ്മുടെ ശബ്ദം ശക്തിപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്', സോണിയ ഗാന്ധി പറഞ്ഞു.

കൊള്ളയടിക്കുന്നത് അധികാരത്തിലിരിക്കുന്നവരുടെ കച്ചവടമായി മാറിയെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? 2018ൽ നിങ്ങൾ അവർക്ക് അധികാരം നൽകിയിരുന്നില്ല, പക്ഷേ അവർ സർക്കാരിനെ കൊള്ളയടിച്ചു പിടിച്ചടക്കി. പിന്നെ, അവരുടെ 40 ശതമാനം കമ്മീഷൻ സർക്കാർ കൊള്ളയടിയിൽ മുഴുകി', സോണിയ ഗാന്ധി പറഞ്ഞു.
ബിജെപി നേതാക്കൾക്ക് അഹംഭാവമാണ്. അവരെ അഭിസംബോധന ചെയ്യുന്ന ഒരു കത്തിനും മറുപടി നൽകുന്നില്ലെന്നും ഒരു ചോദ്യങ്ങൾക്കും ഉത്തരം നൽകില്ലെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തരവാദിത്തത്തെക്കുറിച്ച് അവർ (ബിജെപി നേതാക്കൾ) വിഷമിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം പോക്കറ്റിലാക്കിയെന്നാണ് അവർ കരുതുന്നത്. ഇത്തരം ഏകപക്ഷീയത നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? ജനാധിപത്യം ഇങ്ങനെയാണോ പ്രവർത്തിക്കുന്നത്?', സോണിയ ഗാന്ധി ചോദിച്ചു.
കർണാടക തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി വിജയിച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം സംസ്ഥാനത്തിന് ലഭിക്കില്ലെന്ന് ബിജെപി നേതാക്കൾ പരസ്യമായി ഭീഷണി മുഴക്കുകയാണ്. ബിജെപി തോറ്റാൽ ഇവിടെ കലാപമുണ്ടാകുമെന്നാണ് ഇവർ പറയുന്നത്. നിങ്ങളെ പ്രതിനിധീകരിച്ച്, കർണാടകയിലെ ജനങ്ങളെ ശക്തിയില്ലാത്തവരും നിസ്സഹായരുമായി കാണരുതെന്ന് ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു
ബിജെപി തോറ്റാൽ ഇവിടെ കലാപമുണ്ടാകുമെന്നാണ് ഇവർ പറയുന്നത്. കർണാടകയിലെ ജനങ്ങളെ ശക്തിയില്ലാത്തവരും നിസ്സഹായരുമായി കാണരുത്. സംസ്ഥാനത്തെ ജനങ്ങൾ ആരുടെയും അനുഗ്രഹത്തിൽ അല്ല മുന്നോട്ട് പോകുന്നത്. അലർ കഠിനാധ്വാനം ചെയ്തും കൃത്യമായ നിലപാട് എടുത്തുമൊക്കെയാണ് മുന്നോട്ട് പോകുന്നത്', സോണിയ പറഞ്ഞു. കർണാടകയിലെ ജനങ്ങൾ ഭീരുക്കളും അത്യാഗ്രഹികളുമല്ല. അതിനാൽ നിങ്ങൾക്ക് അവരെ പ്രേരിപ്പിക്കാനാവില്ല. കർണാടകയിലെ ജനങ്ങൾ മെയ് 10 ന് നിങ്ങളോട് പറയും', സോണിയ പറഞ്ഞു
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications