Get Updates
Get notified of breaking news, exclusive insights, and must-see stories!

'കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും, വാഗ്ദാനങ്ങള്‍ പാലിക്കും'; കോലാറില്‍ വീണ്ടുമെത്തി രാഹുല്‍

ബംഗളൂരു: ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ പ്രസംഗം നടത്തിയ കോലാറില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആദാനിയെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അദാനിയെ കുറിച്ച് മോദി സര്‍ക്കാരിനോട് ചോദിക്കുമ്പോള്‍ പാര്‍ലമെന്റിലെ മൈക്ക് ഓഫാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഇതേ കുറിച്ച് സ്പീക്കറോട് ചോദിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്യുന്നത്. അദാനിയെ കുറിച്ച് സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രി അദാനിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പദ്ധതികള്‍ കിട്ടും. 40 ശതമാനം കമ്മിഷനാണ് കര്‍ണാടകയിലെ ബി ജെ പി വാങ്ങിയത്. ബി ജെ പി ഭരണത്തില്‍ കുംഭകോണങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

rahul

രാജ്യത്തെ ഒ ബി സി സമുദായത്തെ അപകീര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ജാതി സെന്‍സസ് മറച്ചുവെക്കുന്നത്, ഈ രാജ്യത്തെ എസ് സി, എസ് ടി, ഒ ബി സി എന്നീ വിഭാഗങ്ങളുടെ എണ്ണവും കേന്ദ്ര സര്‍ക്കാരിലെ അവരുടെ പ്രാതിനിധ്യവും വെളിപ്പെടുത്തുന്നില്ല. ജാതി സെന്‍സസ് നടത്തി ആരാണ് ഒബിസികളെ അപമാനിക്കുന്നതെന്ന് പറയണമെന്ന് ഞാന്‍ ഈ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്കായി എന്തു ചെയ്യും എന്ന ചോദ്യം കേള്‍ക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു. എന്തൊക്കെ ചെയ്യണമെന്ന് നേതാക്കള്‍ എന്നോട് ചോദിച്ചു. നടപ്പിലാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കൂ എന്നാണ് ഞാന്‍ പറഞ്ഞത്. ആദ്യ മന്ത്രി സഭാ യോഗത്തില്‍ തന്നെ നടപ്പാക്കൂ എന്നാണ് താന്‍ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കര്‍ണാടക നേതാക്കളോടും പറയാനുള്ളതെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍ വീണ്ടും കോലാറില്‍ എത്തിയത്. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട പ്രസംഗം നടത്തിയ കോലാറിലേക്ക് അദ്ദേഹം വീണ്ടും എത്തിയത് ഏറെ ശ്രദ്ധേയമാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു വിവാദ പ്രസംഗം രാഹുല്‍ നടത്തിയത്.

അതേസമയം, ഏപ്രില്‍ അഞ്ചിനായിരുന്നു രാഹുല്‍ കോലാറില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ അത് പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. കോലാറിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് റാലി മാറ്റിവയ്ക്കാന്‍ കാരണമായത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ വീണ്ടും കോലാറിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+