Get Updates
Get notified of breaking news, exclusive insights, and must-see stories!

Karnataka Election 2023: 7 സീറ്റിൽ സൗഹൃദ മത്സരം, ബാക്കി സീറ്റിൽ കോൺഗ്രസിന് സിപിഐയുടെ നിരുപാധിക പിന്തുണ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സിപിഐ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. യാതൊരു വിധത്തിലുമുളള നിബന്ധനകളും ഇല്ലാതെയാണ് സിപിഐ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നും സുര്‍ജേവാല പറഞ്ഞു.

'ഞങ്ങള്‍ സിപിഐയുമായി ബന്ധപ്പെട്ടു. ഏഴ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേരുടേത് സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. നോമിനേഷന്‍ സമര്‍പ്പിച്ച ഏഴ് സീറ്റുകളിലും സൗഹൃദ മത്സരമായിരിക്കും എന്നാണ് സിപിഐ ഉറപ്പ് തന്നിരിക്കുന്നത്. ബാക്കിയുളള 215 സീറ്റുകളിലും സിപിഐ പൂര്‍ണമനസ്സോടെ, യാതൊരു നിബന്ധനകളും ഇല്ലാതെ ബിജെപിക്ക് എതിരെയുളള ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും', രണ്‍ദീപ് സിംഗ് സുര്‍ജെവാല ബെംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

cpi

മെയ് 10ന് ആണ് കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ കര്‍ണാടകത്തില്‍ ഇക്കുറി കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് ഉളളത്. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത തളളിക്കളയുന്നില്ല. ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലുളള ഏക സംസ്ഥാനമാണ് കര്‍ണാടക.

തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് ഇടത് കക്ഷികളുടെ പിന്തുണ തിരഞ്ഞെടുപ്പില്‍ ഉളളതാണ്. അടുത്തിടെയാണ് സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്. സിപിഎം കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസിനേ പിന്തുണച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+