Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജ്റംഗ്ദൾ നിരോധനം കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടിയാകുമോ? സർവ്വേ പറയുന്നത് ഇങ്ങനെ..

ബംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് കടന്നപ്പോഴാണ് കോൺഗ്രസിനെ കടന്നാക്രമിക്കാൻ 'ബജ്റംഗദൾ' വിഷയം ബിജെപിക്ക് ലഭിക്കുന്നത്. അധികാരം ലഭിച്ചാൽ ബജറംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെയായിരുന്നു ബിജെപി രംഗത്തെത്തിയത്.

മുൻപ് ശ്രീരാമനെ എതിർത്തവരാണ് കോൺഗ്രസ് എന്നും അവർ 'ബജ്റംഗ്ബലി'ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി അടക്കമുള്ളവർ വിമർശിച്ചു. ഹനുമാൻ ചാലിസ ചൊല്ലിയും കോൺഗ്രസ് പ്രകടന പത്രിക കത്തിച്ചുമെല്ലാം വിഷയം പരമാവധി ചർച്ചയാക്കുകയാണ് ബി ജെ പി.

bajrangdal

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ വിഷയം കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ചർച്ചകൾ ശക്തമാണ് . ഇപ്പോഴിതാ'ബജ്റംഗ്ദൾ' വിഷയം കോൺഗ്രസിന് അനുകൂലമാകുമോ അതോ പ്രതികൂലമാകുമോയെന്നത് സംബന്ധിച്ചുള്ള സർവ്വേ ഫലം പുറത്തുവന്നിരിക്കുകയാണ്.

കോൺഗ്രസിന് വിഷയം ഗുണം ചെയ്യുമെന്നാണ് എ ബി പി-സി വോട്ടർ സർവ്വേയിൽ പങ്കെടുത്ത 37 ശതമാനം പേരും പറയുന്നത്.അതേസമയം തിരിച്ചടിക്കുമെന്ന് 44 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ വിഷയം ഒരു തരത്തിലും തിരിച്ചടിയാകില്ലെന്നാണ് കോൺഗ്രസിന്റെ സർവ്വേയിലെ കണ്ടെത്തൽ.

സർവേ പ്രകാരം കർണാടകയിലെ ഏഴ് ശതമാനം വോട്ടർമാർക്ക് മാത്രമേ എന്താണ് പ്രശ്‌നമെന്ന് പോലും അറിയാമെന്നും ഇതിൽ 10 ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ ഇതൊരു തിരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്നുള്ളൂവെന്നും സർവ്വേയിൽ പറയുന്നു. വിഷയം ബിജെപി വിരുദ്ധ വോട്ടുകൾ പെട്ടിയിലാക്കാൻ തങ്ങളെ സഹായിക്കുമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ എന്നും നേതാക്കൾ പറയുന്നു.

തീരപ്രദേശങ്ങളിലെ നാല് സീറ്റുകളിൽ മാത്രം 1000-1500 വോട്ടുകൾ നഷ്ടമായേക്കാമെന്നും അത് തിരിച്ചുപിടിക്കാനായി കൂടുതൽ പ്രയത്നിക്കാൻ അവിടത്തെ സ്ഥാനാർത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 'ബി ജെ പി ഈ വിഷയം ആയുധമാക്കട്ടെ, ഞങ്ങളെ സംബന്ധിച്ച് 90 ഓളം മണ്ഡലങ്ങളിൽ ഞങ്ങളുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങളിൽ എത്തിക്കേണ്ടതുണ്ട്, അതിലാണ് പാർട്ടി ശ്രദ്ധ പതിപ്പിക്കുന്നത്', കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

വിദ്വേഷ പ്രചരണത്തിന് നേതൃത്വം നൽകുന്ന വ്യക്തികൾക്കും വർഗീയ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം. ബജ്റംഗദളിനേയും പോപ്പുലർ ഫ്രണ്ടിനേയും നിയമം മൂലം നിരോധിക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.

അതേസമയം കോൺഗ്രസിന്റെ പ്രഖ്യാപനം കല്യാൺ കർണാടക മേഖലയിൽ കോൺഗ്രസിന് വലിയ വെല്ലുവിളിയായേക്കുമെന്ന വിലയിരുത്തൽ ഉണ്ട്. ബിദാർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, കൊപ്പൽ, ബല്ലാരി, വിജയനഗർ എന്നിങ്ങനെ ഏഴ് ജില്ലകളിലായി ഇവിടെ 41 സീറ്റുകളാണ് ഉള്ളത്. 2021 ൽ ഇവിടെ 21 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചത്.

എന്നാൽ ഹനുമാൻ ജൻമദേശം എന്ന് വിളിക്കപ്പെടുന്ന കൊപ്പാൽ ജില്ലയിലെ അഞ്ജനാദ്രി ഹിൽ ഉൾപ്പെടെയുള്ള മേഖലകളിൽ കോൺഗ്രസിന് ഇക്കുറി ക്ഷീണം സംഭവിച്ചേക്കാം. മേഖലയിലെ വലിയ വിഭാഗം ഹനുമാൻ ഭക്തരാണ്, പ്രത്യേകിച്ച് വാത്മീകി നായക് സമുദായത്തിൽ നിന്നുള്ളവർ. പകുതിയിൽ അധികം യുവാക്കളും ബജ്റംഗ്ദൾ അംഗങ്ങൾ കൂടിയാണ്. സമുദായത്തിനിടയിൽ വിഷയം സജീവമാക്കി വോട്ട് പിടിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പ്രതിഷേധം തണുപ്പിക്കാൻ കര്‍ണാടകയില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഹനുമാന്‍ ക്ഷേത്രങ്ങള്‍ വികസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പുതിയ ഹനുമാൻ ക്ഷേത്രങ്ങൾ പണിയുമെന്നും കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. അഞ്ജനാദ്രിക്കായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+