കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്; അഖിലേഷുമായി സഖ്യമുണ്ടാക്കാൻ മായാവതി; ആദ്യ ദളിത് പ്രധാനമന്ത്രിയാകാൻ മായാവതി!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിഎസ്പി നേതാവ് മായാവതി. വരാനിരിക്കുന്ന ലോക്സസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ പാർട്ടിയുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മായാവതി ഇക്കാര്യം പറഞ്ഞത്. മെയ് 12ന് നടക്കുന്ന കർണാടക നിയസഭ തിരഞ്ഞെടുപ്പിന് ജെഡിഎസിനുവേണ്ടി പ്രചരണത്തിനെത്തിയതായിരുന്നു മായാവതി. അടുത്തിടെ ഉത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ മായാവതിയും അഖിലേഷ് യാദവും സഖ്യമമുണ്ടാക്കിയിരുന്നു.

എന്നാൽ അഖിലേഷിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിൽക്കൂടിയും രാജ്യസഭയിലേക്കു മൽസരിച്ച ബിഎസ്പി ബിഎസ്പി സ്ഥാനാർഥിയുടെ പരാജയം സഖ്യത്തിൽ കയ്പു പടർത്തിയിരുന്നു. ഇതേത്തുടർന്നാണു കർണാടകയിൽ ഒറ്റയ്ക്കു മത്സസരിക്കാൻ ഇരുപാർട്ടികളും തയ്യാറായത്. കോൺഗ്രസ് ഇതര മുന്നണിയാണ് മമത ലക്ഷ്യം വെക്കുന്നത്. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിക്ക് മാത്രമേ രാജ്യവ്യാപകമായി എല്ലാപാർട്ടികളെയും ഒരുമിപ്പിക്കാൻ കഴിയുമെന്നും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില് ഉറ്റുനോക്കുന്നത് മായാവതിയയാണെന്നും ബിഎസ്പിയുടെ മതിർന്ന നേതാവ് ഡാനിഷ് അലി വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ ആദ്യ ദളിത് പ്രധാനമന്ത്രി എന്ന ചരിത്രം സൃഷ്ടിക്കാൻ തന്നയണ് മായാവതിയുടെ പ്രവർത്തനം എന്ന് വ്യക്തമാണ്.

Mayawati

സീറ്റ് പങ്കിടുന്ന കാര്യത്തിലും മറ്റും ബിസ്പിയും ആർജെഡിയും സംയുക്തമായി പ്രഖ്യാപനം നടത്തും. കർണാടക തിരഞ്ഞെടുപ്പ് കേന്ദ്രത്തിനു ശക്തമായ ഒരു സന്ദേശമായിരിക്കുമെന്നാണ് മായാവതി പറയുന്നത്. ദക്ഷിണേന്ത്യയിൽ എച്ച്​ഡി ദേവഗൗഡയുടെ ജനതാ ദൾ സെക്യുലറുമായി ചേർന്ന്​ ബിഎസ്പി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഉത്തർ പ്രദേശ്​ ലോക്​ സഭാ ഉപതെരഞ്ഞുപ്പിൽ ഇരുപാർട്ടികളും ബിജെപിക്കെതിരെ ഒന്നിച്ച്​ പ്രവർത്തിച്ചത് വിജയം കാണുകയും ചെയ്തിരുന്നു. ബിജെപിക്ക്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സിറ്റിങ്ങ്​ സീറ്റായ ഗൊരഖ്​പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രധാൻ മൗര്യയുടെ ഫുൽപൂരും നഷ്ടമായിരുന്നു. ഇത് ഒരു വലിയ നേട്ടം തന്നനെയായിരുന്നു. സീറ്റ്​ വിഭജന കാര്യങ്ങൾ ചർച്ച ചെയ്​ത്​ തീരുമാനമെടുത്ത ശേഷം മാത്രമേ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂവെന്നും മായാവതി പറഞ്ഞു.

English summary
Mayawati, the Dalit powerhouse of Uttar Pradesh, has told NDTV in an exclusive interview that the long-expected alliance with Akhilesh Yadav for next year's Lok Sabha election is on. An announcement will be made as soon as the two parties take a call on seat sharing. With that, and a tie-up in south with HD Deve Gowda's Janata Dal Secular, the 62-year-old has carved a prime spot for herself in a non-Congress, non-BJP faction that can potentially give her the platform to stake claim as India's first Dalit woman prime minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X