അമിത് ഷാ-കുമാരസ്വാമി ചര്‍ച്ച;തെളിവുകള്‍ കയ്യിലുണ്ടെന്നും അനുയോജ്യമായ സമയത്ത് പുറത്ത് വിടുമെന്നും സിദ്ധരാമയ്യ
ബെഗളൂരു; മൈസുരു മേഖലയില്‍ ധാരണയുണ്ടാക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും എച്ച്ഡി കുമാരസ്വാമിയും ചര്‍ച്ച നടത്തിയിരുന്നെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയമാകുമ്പോള്‍ അത് പുറത്ത് വിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ ബിജെപിയുമായി തങ്ങള്‍ ധാരണയുണ്ടാക്കിയെന്നതിന് തെളിവ് ഹാജരാക്കാന്‍ കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തെളിവായി ഫോട്ടോ കൈയിലുണ്ടെന്നും അനുയോജ്യമായ സമയത്ത് പുറത്തുവിടുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്.
ബിജെപി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ അമിത് ഷായോടൊപ്പം യാത്രചെയ്താണ് കുമാരസ്വാമി ചര്‍ച്ചനടത്തിയതെന്നാണ് ആരോപണം.അമിത് ഷായോടൊപ്പം യാത്രചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം തങ്ങളുടെ നേതാവല്ലെന്നും കുമാരസ്വാമി പറഞ്ഞു.എന്നാല്‍ കുമാരസ്വാമി രണ്ടുതവണ അമിത് ഷായുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും ചര്‍ച്ചനടത്തിയ സ്ഥലവും വിഷയവും അറിയാമെന്നും സിദ്ധരാമയ്യ വാദിക്കുന്നു.ഇത് നിഷേധിച്ച കുമാരസ്വാമി വരുണയില്‍ മകന്‍ യതീന്ദ്രയെ വിജയിപ്പിക്കുന്നതിന് സിദ്ധരാമയ്യയാണ് ബിജെപിയുടെ സഹായം തേടിയതെന്ന് ആരോപിച്ചു.

യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ചത് സിദ്ധരാമയ്യ ആവശ്യപ്പെട്ടതിനാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജനതാദള്‍എസ് ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു.മൈസൂരുവിലെ ചാമുണ്ഡേശ്വരിയില്‍ മത്സരിക്കുന്ന സിദ്ധരാമയ്യയെ പരാജയപ്പെടുത്തുമെന്ന് കുമാരസ്വാമിയും യെദ്യൂരപ്പയും ഉറപ്പിച്ച് പറഞ്ഞതോടെയാണ് രഹസ്യ ധാരണ വിവാദങ്ങളുടെ ആരംഭം.ചാമുണ്ഡേശ്വരിയില്‍ ബിജെപി. അപ്രസക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ കോണ്‍ഗ്രസിന്റെ ആരോപണം ബലപ്പെട്ടു.












Click it and Unblock the Notifications