Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി വോട്ട് കീശയിലാക്കാന്‍ കന്നഡ ഗോദയില്‍ ഉമ്മന്‍ചാണ്ടിയും...

കര്‍ണാടക : കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കൊഴുക്കുമ്പോള്‍ മലയാളികളുടെ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ തുറുപ്പ്ചീട്ട് ഉമ്മന്‍ചാണ്ടി.തിരഞ്ഞെടുപ്പില്‍ മലയാളികളുടെ വോട്ട് നിര്‍ണായകമാണ്.28 മണ്ഡലങ്ങളിലായി 12 ലക്ഷത്തോളം മലയാളികളാണ്് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ഇവിടുത്തെ വോട്ടര്‍മാരാണ്. മലയാളികള്‍ ഏറെയുള്ള സര്‍വജ്ഞനഗര്‍, ശാന്തിനഗര്‍, ബൊമ്മനഹള്ളി എന്നിവിടങ്ങളില്‍ മലയാളി സ്ഥാനാര്‍ത്ഥികളും മല്‍സരത്തിനുണ്ട്.

ഈ സഹചര്യത്തിലാണ് മലയാളി വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ ഉമ്മന്‍ചാണ്ടി എത്തുന്നത്. ഈ മാസം നാലിന് ഉമ്മന്‍ചാണ്ടി നഗരത്തിലെത്തും.രാവിലെ ഒന്‍പതിന് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ദാസറഹള്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുക. രാവിലെ 11ന് യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനില്‍ രാജരാജേശ്വരി നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനിരത്‌നയ്ക്കു വേണ്ടി പ്രചാരണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് കര്‍ണാടക പിസിസി ആസ്ഥാനത്ത് പത്രസമ്മേളനം. രണ്ടിന് എന്‍.എ ഹാരിസ് മല്‍സരിക്കുന്ന ശാന്തിനഗര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും.

 oommen-chandy

വൈകിട്ട് 4.30ന് ഇന്ദിരാനഗര്‍ ഇസിഎ ഹാളില്‍, മേയര്‍ സമ്പത്ത് രാജ് മല്‍സരിക്കുന്ന സിവി രാമന്‍ നഗര്‍ മണ്ഡല യോഗത്തില്‍ പങ്കെടുക്കും. 6.30ന് സമീര്‍ അഹമ്മദ് ഖാനു വേണ്ടി ചാമരാജ്‌പേട്ടില്‍ പ്രചാരണം നടത്തും. അഞ്ചിന് രാവിലെ 9.30ന് ബയട്രായനപുരയില്‍ മന്ത്രി കൃഷ്ണബൈരെ ഗൗഡയ്ക്കായി പ്രചാരണം. 10.30ന് ബയരട്ടി സുരേഷ് മല്‍സരിക്കുന്ന ഹെബ്ബാള്‍ മണ്ഡലത്തിലെ എജി ബഥേല്‍ പള്ളി സന്ദര്‍ശനം. 12ന് കെആര്‍ പുരത്ത് ബയരട്ടി ബസവരാജിനായി പ്രചാരണം.ഉച്ചയ്ക്ക് രണ്ടിന് സര്‍വജ്ഞനഗറില്‍ മന്ത്രി കെ.ജെ ജോര്‍ജിനു വേണ്ടി പ്രസംഗിക്കും. വൈകിട്ട് നാലിന് ജയനഗറില്‍, ബിടിഎം ലേഔട്ട് സ്ഥാനാര്‍ഥിയും മന്ത്രിയുമായ രാമലിംഗ റെഡ്ഡിക്കും മകള്‍ സൗമ്യയ്ക്കും വേണ്ടി പ്രചാരണ കണ്‍വന്‍ഷന്‍. ആറിന് ബൊമ്മനഹള്ളിയില്‍ സുഷമാ രാജഗോപാല്‍ റെഡ്ഡിക്കായുള്ള റോഡ് ഷോയിലും ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+