വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്; പണമൊഴുക്കി വോട്ട് നേടല്‍ ഇത്തവണയും
തിരഞ്ഞെടുപ്പില്‍ പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്... ഇത്തവണയും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പണമൊഴുക്കിന് പഞ്ഞമില്ല.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണം ഉണ്ടായിട്ടും ഓരോ വോട്ടു അനുസരിച്ച് പണമെറിയുന്നതില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെലെല്ലാം ഒപ്പത്തിനൊപ്പമാണ്. ഇത്തരത്തിലുള്ള ഒരുപാട് പരാതി ഉയര്‍ന്നിട്ടുണ്ട്.മൂക്കുത്തികള്‍ നല്‍കി സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു കോലാര്‍ റൂറല്‍ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.
പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു മാലൂരിലെ മസ്തിയില്‍ ഒരാളെയും ബെംഗളൂരുവിലെ ശാന്തിനഗറില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഗ്രാമീണമേഖലകളില്‍ വ്യാപകമായി പണവും മദ്യവും വിതരണം ചെയ്തതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബെംഗളൂരുവില്‍ വോട്ട് ഒന്നിന് 500 രൂപ മുതല്‍ വിതരണം ചെയ്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

91.58 കോടി രൂപയും 24.83 കോടി രൂപയുടെ മദ്യവുമാണ് കര്‍ണാടകയില്‍ പലയിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. 44.28 കോടി രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കു പുറമെ സാരികള്‍, മുണ്ടുകള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ തുടങ്ങി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശേഖരിച്ചു വച്ച 66 കോടി രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തവയില്‍ പെടുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തതിനേക്കാള്‍ എട്ടിരട്ടിയാണിത്.












Click it and Unblock the Notifications