Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി വീണ്ടും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് തിരിച്ചുവരവ്, പരിഹാസം, പരാജയം, വിലാപം...

Recommended Video

cmsvideo
    Karnataka Elections 2018 : യെദ്യൂരപ്പക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

    ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാണരണത്തിന് മുന്നിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധി ഫലം വന്ന ശേഷം നടന്ന സംഭവങ്ങളില്‍ കാര്യമായി ഇടപെട്ടിരുന്നില്ല. കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും രാഹുല്‍ ഗാന്ധി അകന്നു നില്‍ക്കുകയായിരുന്നു.

    Rahul

    ഇപ്പോള്‍ യെദ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കെ രാഹുല്‍ ഗാന്ധി വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നടത്തിയ നീക്കം ഭരണഘടനയെ പരിഹസിക്കുന്നതാണെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.

    യുക്തിക്ക് നിരക്കാത്ത നീക്കങ്ങളാണ് ബിജെപി കര്‍ണാടകയില്‍ നടത്തിയത്. വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും അവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തി. ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്യമാണിതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അ്ഭിപ്രായപ്പെട്ടു.

    ജനാധിപത്യത്തിന്റെ പരാജയമാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതില്‍ ബിജെപി പൊള്ളയായ ആഘോഷം നടത്തുമ്പോള്‍ ജനാധിപത്യം തകര്‍ന്നതില്‍ രാജ്യം വിലപിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

    സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ നീക്കം ഭരണഘടനയുമായുള്ള ഏറ്റുമുട്ടലാണന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+