ത്രിപുരയിലെ വിജയ'ഫോര്‍മുല' കര്‍ണ്ണാടകയില്‍ പയറ്റാനൊരുങ്ങി ബിജെപി
ബെംഗളൂരു:കര്‍ണ്ണാടകത്തില്‍ ജാതി രാഷ്ട്രീയം പുതുമയല്ല. ജാതിയുടേയും സമുദായങ്ങളുടേയും പേര് പറഞ്ഞ് വോട്ട് പിടിക്കുന്നത് ഇവിടെ പതിവാണ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. സംസ്ഥാനത്ത് ജാതിയുടെയും വിഭാഗങ്ങളുടേയും പേര് പറഞ്ഞ് പ്രചരണം കൊഴുക്കുകയാണ്. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി ആത്മവിശ്വാസത്തിലാണ്. ത്രിപുരയിലും നാഗാലാന്റിലും പയറ്റി വിജയിച്ച അടവുകള്‍ തന്നെയാണ് കന്നഡനാട്ടിലും ചിലവാക്കുന്നത്.
പട്ടിക വര്‍ഗ വോട്ട് ബാങ്കിലാണ് ബിജെപിയുടെ കണ്ണ്.ശ്രീരാമലുവിനെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ താരപദവി നല്‍കിയത് തന്നെ പട്ടികവര്‍ഗ വോട്ടുകള്‍ക്ക് വേണ്ടിയാണെന്ന് രാഷ്ട്രീയ നിരൂപകര്‍ കരുതുന്നു.ശ്രീരാമലു വാല്‍മികി നായക് എന്ന സമുദായത്തിലാണ്്. ബദാമിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ശ്രീരാമലുവിനെ മല്‍സരിപ്പിക്കുന്നതിന്റെ പിന്നിലും ഈ വിഭാഗത്തിന്റെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷ തന്നെ.

ബാദാമിയില്‍ ശ്രീരാമുലുവിന്റെ സ്ഥാനാര്‍ഥിത്വം വഴി ബിജെപി ശക്തമായ മല്‍സരത്തിനാണ് കോപ്പുകൂട്ടുന്നത്. പട്ടികവര്‍ഗ വോട്ടര്‍മാര്‍ ഏറെയുള്ള മുംബൈ കര്‍ണാടകയിലും ഹൈദരാബാദ് കര്‍ണാടകയിലും ശ്രീരാമുലു ബിജെപിയുടെ തുറുപ്പുചീട്ടാണ്.ലിംഗായത്ത് വോട്ടുകളും പട്ടികവര്‍ഗ വിഭാഗങ്ങളുടെ വോട്ടുകളും അനുകൂലമാക്കിയാല്‍, വിജയം കൊയ്യാമെന്നാണ് ബിജെപി കരുതുന്നത്.












Click it and Unblock the Notifications