കർണ്ണാടക തിരഞ്ഞെടുപ്പ്; വടക്കൻ മേഖല പിടിക്കാനൊരുങ്ങി ബിജെപിയും കോൺഗ്രസും
ബെംഗളൂരു; കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ പോര് മുറുകുകയാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പടയോട്ടം നടത്തിയ ജില്ലയില്‍ ഇത്തവണ ബി.ജെ.പിയും ശക്തമായ നിലപാടിലാണ് വലിയകോലാഹലങ്ങളില്ലെങ്കിലും അടിയൊഴുക്കുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൂട്ടലുകള്‍.
ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന വടക്കന്‍ കര്‍ണാടകത്തില്‍ ബാഗല്‍കോട്ടിനൊപ്പം കലബുറഗിക്കും സ്ഥാനമുണ്ട്. അതു കൊണ്ട് തന്നെ പ്രചാരണവും ഇവിടങ്ങളിൽ ശക്തമാക്കുകയാണ്. പത്രപരസ്യങ്ങളിലൂടെയും വാഹനപ്രചാരണത്തിലൂടെയും വോട്ടു പിടിത്തം മുന്നേറുന്നു. കോണ്‍ഗ്രസ്സിന് ജില്ല ഒരു ഭീഷണിയല്ല. എന്നാല്‍ ദേശീയ തലത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തിന് മുന്നില്‍ പാര്‍ട്ടിക്ക് ആശങ്കകളുമുണ്ട്. അഫ്‌സല്‍പുരില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ മല്ലികയ്യ വെങ്കയ്യ ഗുത്തേദാര്‍ സീറ്റ് കിട്ടാതെ ബിജെപി സ്ഥാനാര്‍ഥിയായത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

കോണ്‍ഗ്രസില്‍ നേരിടുന്ന അവഗണയെപ്പറ്റി ഗുത്തേദാര്‍ നിരന്തരം പരാതികളുന്നയിച്ചിരുന്നു എന്നും ആരോപണങ്ങളുണ്ടായി. ആകെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കലബുറഗി നോര്‍ത്ത്, സൗത്ത്, റൂറല്‍, അഫ്‌സല്‍ പുര്‍, ജെവാര്‍ഗി, ചിഞ്ചോളി, ചിത്തപ്പുര്‍, സേദം, അലന്‍ദ എന്നീ മണ്ഡലങ്ങളില്‍ ഏഴിലും കഴിഞ്ഞ തവണ കോണ്‍ഗ്രസിനായിരുന്നു ജയം. കലബുറഗി സൗത്തില്‍ ബി.ജെ.പി.ക്കും അലന്‍ദയില്‍ കര്‍ണാടക ജനതാ പക്ഷ(കെ.ജെ.പി.)ക്കും ജയിക്കാനായി. സൗത്തില്‍ ബി.ജെ.പി.യുടെ സിറ്റിങ് എം.എല്‍.എ.ദത്താത്രേയ പാട്ടീല്‍ തന്നെയാണ് ഇപ്പോഴും സ്ഥാനാര്‍ഥി.
ചിത്തപ്പുരില്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് എം. ഖാര്‍ഗെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥഥിയായി മത്സരരംഗത്തുണ്ട്. ലിംഗായത്തുകളും റെഡ്ഡി സമുദായക്കാരും ജനസംഖ്യയില്‍ പ്രബല വിഭാഗങ്ങളാണ്. ബി.ജെ.പി.യുടെ പ്രതീക്ഷ ശക്തിപ്പെടുത്തുന്നതില്‍ ഈ സമുദായക്കാരുടെ നിലപാടുകള്‍ക്ക് ഏറെ പങ്കുണ്ട്. പിന്നാക്ക വിഭാഗക്കാരനും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും എം.പി.യുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് പാര്‍ട്ടിയുടെ ഇവിടത്തെ അടിത്തറ ശില്പി. ഭീഷണികളെ ചെറുത്ത് നില ഭദ്രമാക്കാന്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ക്കാകുമെന്ന് പാര്‍ട്ടി കരുതുന്നു.
സിദ്ധരാമയ്യ സര്‍ക്കാരിന് ഒരു തുടര്‍ച്ചയുണ്ടായാല്‍ അത് സംസ്ഥാനത്തിന് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ പ്രചാരണം.കോണ്‍ഗ്രസ് ഭരണം സംസ്ഥാനത്തിന്റെ ഭദ്രത തകര്‍ത്തുവെന്ന് ബി.ജെ.പി.യും തിരിച്ചടിക്കുന്നു. കോണ്‍ഗ്രസിന്റേയും ബി.ജെ.പി.യുടേയും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പിഴവുകളിലാണ് ജനതാദള്‍-എസ്സിന്റെ പ്രതീക്ഷ.












Click it and Unblock the Notifications