Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് സുമലതയോട് തോറ്റു; ഇത്തവണ... കുമാരസ്വാമിയുടെ മകന് ചെക്കുമായി കോണ്‍ഗ്രസ്

കുമാരസ്വാമിയും ഭാര്യ അനിതയും ജയിച്ച മണ്ഡലമാണ് രാമനഗര. ഇത്തവണ മകന്‍ നിഖിലിനെയാണ് ഇവിടെ മല്‍സരിപ്പിക്കുന്നത്‌

k

ബെംഗളൂരു: മോദി തരംഗം ആഞ്ഞുവീശിയ ഘട്ടത്തിലും കോണ്‍ഗ്രസിന്റെ പതാക കര്‍ണാടകത്തില്‍ നാട്ടിയ ഏക നേതാവാണ് ഡികെ സുരേഷ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സഹോദരന്‍. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡികെ സുരേഷ് മല്‍സരിക്കുമെന്നാണ് പുതിയ വിവരം.

ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെ രാമനഗര മണ്ഡലത്തില്‍ ഡികെ സുരേഷിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതത്രെ. ജെഡിഎസിന്റെ കോട്ടയും വൊക്കലിഗ സമുദായത്തിന്റെ ശക്തി കേന്ദ്രവുമായ രാമനഗരയില്‍ ഡികെ സുരേഷ് മല്‍സരിച്ചാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി ഇത് മാറും.

നിഖില്‍ കുമാരസ്വാമി ആദ്യം മല്‍സരത്തിന് ഇറങ്ങിയത് മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലാണ്. അന്ന് ബിജെപിയുടെ പരസ്യ പിന്തുണയും കോണ്‍ഗ്രസിന്റെ പ്രാദേശിക പിന്തുണയും ലഭിച്ചത് സുമലതക്കായിരുന്നു. എങ്കിലും ആത്മവിശ്വാസത്തില്‍ ഒട്ടും കുറവില്ലായിരുന്നു നിഖില്‍ കുമാരസ്വാമിക്ക്. പക്ഷേ ഫലം വന്നപ്പോള്‍ ചിരിച്ചത് സുമലത.

വീണ്ടുമൊരു അങ്കത്തിന് നിഖില്‍ ഇറങ്ങുമ്പോള്‍ എതിരാളി ശക്തനാകുന്നത് അദ്ദേഹത്തിന് തിരിച്ചടിയാണ്. കുടുംബ രാഷ്ട്രീയത്തിന് വളം നല്‍കാന്‍ നോക്കുന്ന കുമാരസ്വാമിക്കും അതൊരു തിരിച്ചടിയാകും.

ഡികെ സുരേഷ് രാമനഗരയില്‍ മല്‍സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഡികെ ശിവകുമാറിനോട് ചോദിച്ചു. ഇക്കാര്യം തള്ളിക്കളയാന്‍ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിര്‍ദേശം വന്നിട്ടുണ്ടെന്നും ഇതുവരെ ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്തുവില കൊടുത്തും ഭരണം പിടിക്കണം എന്ന വാശിയിലാണ് കോണ്‍ഗ്രസ്. ശക്തരായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കണം എന്നാണ് പാര്‍ട്ടിയിലെ വികാരം. ഈ സാഹചര്യത്തിലാണ് ഡികെ സുരേഷിന്റെ പേരും നിര്‍ദേശിച്ചിട്ടുള്ളത്. സുരേഷുമായി ഇക്കാര്യം താന്‍ സംസാരിച്ചിട്ടില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. പ്രാദേശിക നേതാക്കള്‍ നിരന്തരം ആവശ്യപ്പെടുന്നത് സുരേഷ് മല്‍സരിക്കണം എന്നാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെടുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

കുമാരസ്വാമിയുടെ ഭാര്യയും നിഖിലിന്റെ മാതാവുമായ അനിത കുമാരസ്വാമിയാണ് രാമനഗരയിലെ എംഎല്‍എ. ഇനി താന്‍ മല്‍സരിക്കാനില്ലെന്നും പകരം നിഖില്‍ സ്ഥാനര്‍ഥിയാകുമെന്നും അനിത ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. നിഖില്‍ ഇപ്പോള്‍ തന്നെ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുകയും ചെയ്തു. രാമനഗരയില്‍ കോണ്‍ഗ്രസും ജെഡിഎസുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാറ്.

2018ല്‍ കുമാരസ്വാമി രാമനഗരയിലും ചന്നപട്ട്‌നയിലും മല്‍സരിച്ച് ജയിച്ചിരുന്നു. രാമനഗര എംഎല്‍എ പദവി പിന്നീട് അദ്ദേഹം രാജിവച്ചു. ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി അനിത ജയിച്ചു. രാമനഗരയില്‍ മല്‍സരിക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നു കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ആരെ മല്‍സരിപ്പിക്കണം എന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+