ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നും തനിക്ക് ജനങ്ങളുടെ പൾസ് അറിയാമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ യെഡിയൂരപ്പ
May 10, 2023, 10:09 pm IST
കോൺഗ്രസിന് 107 സീറ്റുകളും ബിജെപിക്ക് 92 സീറ്റുകളും ലഭിക്കുമെന്നാണ് 12 എക്സിറ്റ് പോളുകളുടെ ശരാശരി സൂചന നൽകുന്നത്
May 10, 2023, 9:44 pm IST
കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും മറ്റൊരു പാർട്ടിയുമായും, പ്രത്യേകിച്ച് ജെഡിഎസുമായി സഖ്യത്തിന്റെ പ്രശ്നമില്ലെന്നും കോൺഗ്രസ് നേതാവ് ജഗദീഷ് ഷെട്ടാർ
May 10, 2023, 9:25 pm IST
വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
May 10, 2023, 9:22 pm IST
കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് സിദ്ധരാമയ്യ
Congress party will get a comfortable majority...I will win comfortably in Varuna constituency: Congress leader Siddaramaiah on Karnataka elections pic.twitter.com/HpBfy8UQyl
കര്‍ണാടകയില്‍ ഇരട്ട എഞ്ചിന്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന് ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും ഡികെ ശിവകുമാര്‍
May 10, 2023, 9:16 pm IST
എക്‌സിറ്റ് പോള്‍ കണക്കുകളില്‍ വിശ്വസിക്കുന്നില്ല എന്ന് ഡികെ ശിവകുമാര്‍. കോണ്‍ഗ്രസ് 146 സീറ്റ് വരെ നേടും
#WATCH | My first reaction is that I don't believe these numbers (exit polls). I stand by my numbers that we will cross 146 seats. People are highly educated and are looking at larger interests because the double engine has failed in Karnataka. The situation will not arise (to… pic.twitter.com/bYRpq2Mjom
ബിജെപി അധികാരത്തില്‍ തുടരുമെന്ന് 200 ശതമാനം ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ
#WATCH | I am very much confident that we will come back to power with an absolute majority, I am 200% confident. Exit polls are done in a hurry, and there will be lots of errors. There is no question of anybody becoming the kingmaker, for me the people are the kingmaker and they… pic.twitter.com/Ldj4dCgDg3
ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം
May 10, 2023, 8:32 pm IST
എക്‌സിറ്റ് പോള്‍ വിശകലനം
May 10, 2023, 8:21 pm IST
കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വെ. 122-140 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും എന്നാണ് ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. ബിജെപിക്ക് 62-80 സീറ്റും ജെഡിഎസിന് 20-25 സീറ്റും ലഭിക്കും
May 10, 2023, 8:18 pm IST
രാജ്‌നീതി എക്‌സിറ്റ് പോളില്‍ ബിജെപിക്ക് മുന്നേറ്റം
May 10, 2023, 8:14 pm IST
ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ബിജെപി വീണ്ടും മോശം പ്രകടനം കാഴ്ചവെക്കും. പൂജ്യം മുതല്‍ നാല് സീറ്റുകള്‍ മാത്രമായിരിക്കും ബിജെപി നേടുക എന്നാണ് എബിപി-സീവോട്ടര്‍ സര്‍വെയില്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ നിന്ന് ഒമ്പത് സീറ്റുകള്‍ നേടിയിരുന്നു.
May 10, 2023, 8:12 pm IST
ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ആകെയുള്ള 55 സീറ്റുകളില്‍ 28-32 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടിയേക്കുമെന്ന് എബിപി സീ വോട്ടര്‍ സര്‍വെ. 38 ശതമാനം വോട്ട് വിഹിതം കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. ഇവിടെ 19-23 സീറ്റുകള്‍ നേടി ജെഡിഎസ് രണ്ടാം സ്ഥാനത്തെത്തും.
ഗ്രേറ്റര്‍ ബെംഗളൂരു മേഖലയില്‍ 45 ശതമാനം വോട്ട് വിഹിതത്തോടെ ബിജെപി 15-19 സീറ്റുകള്‍ നേടുമെന്ന് എബിപി-സിവോട്ടര്‍ എക്സിറ്റ് പോള്‍. 39 ശതമാനം വോട്ട് വിഹിതം നേടുന്ന കോണ്‍ഗ്രസിന് 11-15 സീറ്റുകള്‍ ലഭിക്കും.
May 10, 2023, 7:58 pm IST
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് ന്യൂസ് നേഷന്‍-സിജിഎസ്, സുവര്‍ണ ന്യൂസ്-ജന്‍ കി ബാത്ത് എക്‌സിറ്റ് പോളുകള്‍
May 10, 2023, 7:54 pm IST
ബോംബെ കര്‍ണാടക മേഖലയില്‍ ബിജെപിക്ക് 42 ശതമാനം വോട്ടും കോണ്‍ഗ്രസിന് 45 ശതമാനം വോട്ടും ലഭിക്കും. എട്ട് ശതമാനം വോട്ട് ലഭിക്കുന്ന ജെഡിഎസിന് ഒരു സീറ്റാണ് മേഖലയില്‍ നിന്ന് ലഭിക്കുക
May 10, 2023, 7:51 pm IST
ബോംബെ-കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസ് 28 സീറ്റുകളിലും ബിജെപി 21 സീറ്റുകളിലും വിജയിക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍
May 10, 2023, 7:44 pm IST
ടൈംസ് നൗ-ഇടിജി എക്‌സിറ്റ് പോള്‍ ഫലം
May 10, 2023, 7:38 pm IST
ബി ജെ പിക്ക് മേല്‍ക്കൈ പ്രവചിച്ച് ടിവി9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍
May 10, 2023, 7:29 pm IST
ന്യൂസ് നേഷന്‍-സിജിഎസ് എക്‌സിറ്റ് പോളില്‍ ബിജെപിക്ക് മുന്നേറ്റം
May 10, 2023, 7:28 pm IST
ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസ് 32 സീറ്റുകള്‍ നേടിയേക്കും എന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം
May 10, 2023, 7:27 pm IST
കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിച്ച് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും
May 10, 2023, 7:24 pm IST
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനമനുസരിച്ച് ബാംഗ്ലൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് 17 സീറ്റുകള്‍ നേടിയേക്കും 10 സീറ്റുകള്‍ ആണ് ബിജെപിക്ക് പ്രവചിക്കുന്നത്.
May 10, 2023, 7:20 pm IST
ബിജെപി കോസ്റ്റല്‍ കര്‍ണാടകയില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍1.6 സീറ്റുകള്‍ തീരദേശ മേഖലയില്‍ ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചനം. കോണ്‍ഗ്രസ് മൂന്ന് സീറ്റിലൊതുങ്ങും
READ MORE
3:50 PM, 10 May
എക്സിറ്റ് പോളുകള്‍ 6.30 ഓടെ
244 അംഗ കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് 6 മണിക്ക് അവസാനിക്കും. 6.30 ഓടെ വിവിധ എക്സിറ്റ് പോളുകള്‍ പുറത്ത് വരും
3:52 PM, 10 May
വോട്ടെടുപ്പിന് മുന്‍പ് വന്ന ഒപ്പീനിയന്‍ പോളുകളില്‍ കോണ്‍ഗ്രസിന് മുന്‍കൈ. ജെഡിഎസ് തകര്ന്നടിഞ്ഞേക്കുമെന്നും ഭൂരിഭാഗം ഒപ്പീനിയന്‍ പോളുകളും
3:54 PM, 10 May
അധികാര തുടര്‍ച്ചയ്ക്കായാണ് ബിജെപി മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസാകട്ടെ കര്‍ണാടകയിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്
3:56 PM, 10 May
എബിപി ന്യൂസ്-സി വോട്ടര്‍ ഒപ്പീനിയന്‍ പോള്‍:
എബിപി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വെയില്‍ കോണ്‍ഗ്രസിന് 110 മുതല്‍ 122 വരെ സീറ്റുകള്‍ പ്രവചിച്ചിരുന്നു. ബിജെപി 73-85 സീറ്റുകള്‍ വരെയും ജെഡിഎസ് 21-29 സീറ്റുകള്‍ വരേയും നേടും എന്നാണ് പ്രവചനം
4:20 PM, 10 May
ഇന്ത്യ ടിവി-സിഎന്‍എക്സ്:
ഇന്ത്യ ടിവി-സിഎന്‍എക്സ് അഭിപ്രായ സര്‍വെയില്‍ കോണ്‍ഗ്രസിന് 105 സീറ്റുകള്‍ ആണ് പ്രവചിക്കുന്നത്. ബിജെപിക്ക് 85 സീറ്റുകള്‍ ലഭിക്കും. ജെഡിഎസ് 32 സീറ്റുകള്‍ നേടിയേക്കും എന്നും ഇന്ത്യ ടിവി-സിഎന്‍എക്സ് പ്രവചിക്കുന്നു
4:41 PM, 10 May
എന്നാല്‍ അഭിപ്രായ സര്‍വെകളെ പാടെ അവഗണിക്കണം എന്നും ഈ തിരഞ്ഞെടുപ്പില്‍ 150 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തും എന്നുമാണ് ബാസവരാജ ബൊമ്മൈ പറയുന്നത്
5:06 PM, 10 May
ഈഡിന ഒപ്പീനിയന്‍ പോള്‍:
ഈഡിന അഭിപ്രായ വോട്ടെടുപ്പ് പ്രകാരം കോണ്‍ഗ്രസിന് 132 മുതല്‍ 140 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ് പ്രവചനം. ബിജെപി 57-65 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.
5:34 PM, 10 May
സീന്യൂസ് മാട്രൈസ് അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ബിജെപി 103 മുതൽ 115 വരെ സീറ്റുകൾ നേടിയേക്കാം എന്നാണ് പറയുന്നത്. കോൺഗ്രസിന് 79 മുതൽ 91 സീറ്റുകളും ജെഡിഎസ് 26-36 സീറ്റുകളും നേടുമെന്നാണ് പ്രവചനം
ദ സൗത്ത് ഫസ്റ്റ് പീപ്പിള്‍സ് പള്‍സ് പ്രീ-പോള്‍ സര്‍വേ
ദ സൗത്ത് ഫസ്റ്റ് പീപ്പിള്‍സ് പള്‍സ് പ്രീ-പോള്‍ സര്‍വേ കോണ്‍ഗ്രസിന് 98 സീറ്റുകള്‍ ആണ് പ്രവചിച്ചത്.ബിജെപിക്ക് 95 സീറ്റുകളും ജെഡിഎസിന് 27 സീറ്റുകളും ലഭിക്കും എന്നാണ് അഭിപ്രായ സര്‍വെ പറയുന്നത്.
6:15 PM, 10 May
പ്രീ പോള്‍ സര്‍വെയില്‍ ഭൂരിഭാഗവും ജയം പ്രവചിച്ച് കോണ്‍ഗ്രസിന്. സീ ന്യൂസ്-മട്രിസും ന്യൂസ് 24*7 നും വിജയം പ്രവചിച്ചത് ബിജെപിക്ക്
6:23 PM, 10 May
പ്രാദേശിക വാര്‍ത്താ ചാനലുകള്‍ കഴിഞ്ഞ മാസം നടത്തിയ പ്രീ-പോള്‍ സര്‍വേകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന് അനുകൂലസമാണ്. എന്നാലും ദേശീയ മാധ്യമങ്ങളില്‍ ചിലത് കര്‍ണാടകയില്‍ തൂക്കുസഭ വന്നേക്കും എന്ന പ്രവചനവും നടത്തിയിട്ടുണ്ട്
6:30 PM, 10 May
റിപ്പബ്ലിക്-പി-മാര്‍ക്ക്, ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ന്യൂസ്24-ടുഡേസ് ചാണക്യ, ഏഷ്യാനെറ്റ്-ജാന്‍ കി ബാത്ത്, സീ ന്യൂസ്-മാട്രിസ്, എബിപി-സീവോട്ടര്‍ എന്നിവരുടെ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.
6:36 PM, 10 May
സൗത്ത് ഫസ്റ്റ് എക്സിറ്റ് പോളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
കോണ്‍ഗ്രസ്- 107-119
ബിജെപി-78-90
ജെഡിഎസ്- 23-29
ടിവി 9- സീ വോട്ടര്‍
കോണ്‍ഗ്രസ്-100-112
ബിജെപി 83-95
ജെഡിഎസ്- 21-29
6:50 PM, 10 May
കോണ്‍ഗ്രസിന് 103 മുതല്‍ 108 സീറ്റ് വരെ പ്രവചിച്ച് സീ ന്യൂസ് മേട്രിസ് സര്‍വേ
ബിജെപി 79 മുതല്‍ 94 സീറ്റ് വരെ നേടും
ജെഡിഎസ് കിംഗ് മേക്കറാകുമെന്നും സര്‍വേ
25 മുതല്‍ 33 സീറ്റ് വരെ ജെഡിഎസ്സിന് ലഭിക്കുമെന്നും സര്‍വേ
6:51 PM, 10 May
പോള്‍സ്ട്രാറ്റ് സര്‍വേയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 109 സീറ്റ് വരെ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാവുമെന്ന് പ്രവചനം.ബിജെപിക്ക് 88 മുതല്‍ 98 സീറ്റ് വരെ ലഭിച്ചേക്കും. ജെഡിഎസ് 26 സീറ്റുകള്‍ വരെ പരമാവധി നേടാം
6:53 PM, 10 May
കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി കൂടുതല്‍ പേരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കെന്ന് സൗത്ത് ഫസ്റ്റ് എക്സിറ്റ് പോള്‍. സിദ്ധരാമയ്യ-43 ശതമാനം, ബാസവരാജ് ബൊമ്മൈ-24 ശതമാനം, കുമാരസ്വാമി-17 ശതമാനം, യെദിയൂരപ്പ- 14 ശതമാനം, ശിവകുമാര്‍- 3 ശതമാനം
6:54 PM, 10 May
ജന്‍കീ ബാത്ത് സര്‍വേയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പ്രവചനം. ബിജെപി 94 മുതല്‍ 117 സീറ്റ് വരെ നേടാം. കോണ്‍ഗ്രസിന് 91 മുതല്‍ 106 സീറ്റ് വരെ ലഭിച്ചേക്കാമെന്നും സര്‍വേ. ജെഡിഎസ്സിന് 14 മുതല്‍ 24 സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനം
6:58 PM, 10 May
ന്യൂസ് നേഷന്‍-സിജിഎസ് സര്‍വെ
കോണ്‍ഗ്രസ്-86, ബിജെപി-114, ജെഡിഎസ്-21
6:59 PM, 10 May
പിമാര്‍ക്യു-റിപ്പബ്ലിക് എക്സിറ്റ് പോള്‍ ഫലം
7:01 PM, 10 May
സീ ന്യൂസ്-മട്രിസ് എക്സിറ്റ് പോള്‍ ഫലം
7:03 PM, 10 May
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജെഡിഎസ് കിംഗ് മേക്കര്‍ ആയേക്കും എന്ന് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും.
കോണ്‍ഗ്രസിന് 42 ശതമാനം വോട്ട് ഷെയര്‍ ആണ് സൗത്ത് ഫസ്റ്റ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 36 ശതമാനവും ജെഡിഎസിന് 16 ശതമാനവും വോട്ട് ഷെയര്‍ പ്രവചിക്കുന്നു.
7:17 PM, 10 May
സുവര്‍ണ ന്യൂസ്-ജന്‍ കി ബാത് എക്സിറ്റ് പോള്‍ ഫലം
READ MORE
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും. പോളിംഗ് അവസാനിച്ചതിന് പിന്നാലെയാണ് എക്‌സിറ്റ് പോളുകള്‍ പുറത്ത് വിടുക. തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പല ഒപ്പീനിയന്‍ പോളുകളിലും കോണ്‍ഗ്രസിന് ആണ് നേരിയ മേല്‍ക്കൈ. എന്നാല്‍ ബി ജെ പി തകര്‍ന്നടിയില്ല എന്ന സൂചനയും ഒപ്പീനയന്‍ പോളുകള്‍ പങ്കുവെച്ചിരുന്നു.
അതേസമയം ബിജെപിക്ക് അനുകൂലമായ ഫലം പ്രവചിച്ച ഒപ്പീനിയന്‍ പോളുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജെഡിഎസിന് അനുകൂലമായി ആരും ഇതുവരെ പ്രവചനമൊന്നും നടത്തിയിട്ടില്ല. അതേസമയം ജെഡിഎസ് ഈ തിരഞ്ഞെടുപ്പിലും കറുത്ത കുതിരകളായേക്കാം എന്ന തരത്തിലുള്ള പ്രവചനവും വന്നിട്ടുണ്ട്. മേയ് 13 ന് ആണ് 244 അംഗ കര്‍ണാടക നിയമസഭയുടെ വിധി അറിയുക.