Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയാകുമോ? ഇഞ്ചോടിഞ്ച് പ്രവചിച്ച് എക്‌സിറ്റ് പോള്‍... പുഞ്ചിരി ജെഡിഎസിന്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രമുഖ പാര്‍ട്ടികള്‍ക്ക് ശുഭ സൂചന നല്‍കുന്നില്ല. ബിജെപിക്കോ കോണ്‍ഗ്രസിനോ വ്യക്തമായ മേല്‍ക്കൈ ഉണ്ടാകില്ല എന്നാണ് മിക്ക ഫലങ്ങളും സൂചിപ്പിക്കുന്നത്. പകുതിയിലധികം എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും പറയുന്നു.

നേരത്തെയും സമാനമായ സാഹചര്യം കര്‍ണാടക രാഷ്ട്രീയത്തിലുണ്ടായിരുന്നു. അന്നെല്ലാം അവസാന നേട്ടം കൊയ്തത് മൂന്നാം സ്ഥാനക്കാരായ ജെഡിഎസ് ആണ്. മുഖ്യമന്ത്രി പദം ജെഡിഎസിന് നല്‍കിയാണ് അത്തരം വേളകളില്‍ ഫോര്‍മുല തയ്യാറാകുക. 2018 ല്‍ കോണ്‍ഗ്രസും അതിന് മുമ്പ് ബിജെപിയും ഈ ഫോര്‍മുല അംഗീകരിക്കുകയാണ് ചെയ്തത്.

k

മറ്റൊരു തൂക്കു സഭയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ കടുത്ത മല്‍സരം നടന്നുവെന്നും വ്യക്തമാക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാകുകയാണെങ്കില്‍ പുഞ്ചിരി ജെഡിഎസിനായിരിക്കും. കുമാരസ്വാമിക്ക് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് വഴി തെളിയും.

224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. രണ്ട് എക്‌സിറ്റ് പോളുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് പറയുന്നു. എന്നാല്‍ നേരിയ സീറ്റുകളുടെ മുന്‍തൂക്കം മാത്രമാണുണ്ടാകുക. ഇങ്ങനെ സംഭവിച്ചാല്‍ ഒറ്റയ്ക്കുള്ള ഭരണം പ്രയാസമാകും. അപ്പോഴും ജെഡിഎസിനെ ആശ്രയിക്കേണ്ട അവസ്ഥ വരും. ബാക്കി എക്‌സിറ്റ് പോളുകള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല.

113 എന്ന മാന്ത്രിക സംഖ്യ ആര്‍ക്കാണ് മറികടക്കാന്‍ സാധിക്കുക എന്നാണ് ഇനി അറിയേണ്ടത്. കേവലം മറികടന്നാല്‍ മാത്രം പോര, വലിയ ഭൂരിപക്ഷം ലഭിക്കുകയും വേണം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ സുസ്ഥിര ഭരണം കര്‍ണാടകയിലുണ്ടാകൂ. അല്ലെങ്കില്‍ ചാക്കിട്ടുപിടിത്തവും കുതികാല്‍ വെട്ടുമെല്ലാം നടക്കും. ഒട്ടേറെ തവണ ഇത്തരം രാഷ്ട്രീയത്തിന് വേദിയായ സംസ്ഥാനം കൂടിയാണ് കര്‍ണാടക.

എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ജെഡിഎസിന് 20ല്‍ കൂടുതല്‍ സീറ്റ് പ്രവചിക്കുന്നുണ്ട്. 2018ല്‍ 37 സീറ്റ് നേടിയ പാര്‍ട്ടിയാണ് ജെഡിഎസ്. എന്നാല്‍ ഇത്തവണ ജെഡിഎസിന്റെ പല കോട്ടകളും കോണ്‍ഗ്രസ് തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിക്കുമെന്ന് ജെഡിഎസ് നേതാക്കളും കണക്കുകൂട്ടുന്നുണ്ട്. എങ്കില്‍ പോലും സുരക്ഷിതമായ 20ലധികം സീറ്റുകള്‍ ജെഡിഎസിനുണ്ട്. അതാണ് അവരെ കിങ്‌മേക്കറാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+