Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll Karnataka: കർണാടകയിൽ കോൺ‌​ഗ്രസ് 100 കടക്കും; സുവര്‍ണ ന്യൂസ് - ജന്‍ കി ബാത്ത് സര്‍വ്വേ

കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി ആരാണ് ഭരണത്തിലേറുക എന്നറിയാനുള്ള കാത്തിരിപ്പിലാണ്. എല്ലാവരും ഉറ്റുനോക്കുന്നത്. എക്‌സിറ്റ്‌പോള്‍ സര്‍വേകാളാണ്. വോട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നുതുടങ്ങിയിരിക്കുകയാണ്. സുവര്‍ണ ന്യൂസ്- ജന്‍ കി ബാത്ത് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസിന് 100 മുതല്‍ 112 സീറ്റുകളാണ് പ്രവചിക്കുന്നത്, ബിജെപിക്ക് 83- 95 സീറ്റുകളാണ് പ്രവചിക്കുന്നത്, ജെഡിഎസ് 21- 29 വരെയും മറ്റുള്ളവര്‍ 2- 6 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

 suvarnanews-jankibaatsurvey

224 സീറ്റുകളിലേക്കാണ് കര്‍ണാടകയില്‍ മത്സരം നടന്നത്. 113 സീറ്റ് പ്രവചനത്തില്‍ ആര്‍ക്കും ലഭിക്കാത്തത് കൊണ്ട് തൂക്ക് മന്ത്രി സഭയ്ക്കാണോ കര്‍ണാടകയില്‍ വഴിവെക്കുന്നത് എന്ന സൂചനയാണ് ഉയരുന്നത്. എക്‌സിറ്റ് പോളുകല്‍ പലതും പല പ്രവചനങ്ങളാണ് ചിലത് ബിജെപിക്ക് സാധ്യത പ്രവചിക്കുമ്പോള്‍. ചില എക്‌സിറ്റ് പോള്‍ സാധ്യത കല്‍പ്പിക്കുന്നത് കോണ്‍ഗ്രസിനാണ്. ഇത്തവണ ആശ്വസിക്കാന്‍ കോണ്‍ഗ്രസിന് വകയുണ്ടാവുമെന്നു തന്നെയാണ് സൂചന. മേയ് 13 ന് ഫലം വരുമ്പോള്‍ മാത്രമേ ഇതില്‍ വ്യക്തത ഉണ്ടാവുള്ളൂ.

 karnatakaelectionsuvarnanews-jankibaatsurvey

കര്‍ണാടകയില്‍ പി മാര്‍ക്- റിപ്പബ്ലിക്ക് എക്‌സിറ്റിപോള്‍ സാധ്യത കല്‍പ്പിക്കുന്നതും തൂക്ക് മന്ത്രിസഭയ്ക്കാണ്. എന്നാല്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 94 മുതല്‍ 108 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപി 100 ലേക്ക് കഷ്ടിച്ച് എത്താനാണ് സാധ്യത. 85 മുതല്‍ 100 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. ജെഡിഎസ്സിന് 24 മുതല്‍ 32 വരെ ആകും ലഭിക്കുക എന്നാണ് പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+