Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll Karnataka: ഇക്കുറി കർണാടകത്തിൽ കോൺഗ്രസ് തന്നെയെന്ന് ടുഡേയ്‌സ് ചാണക്യയും, ബിജെപിക്ക് നിരാശ

ബെംഗളൂരു: അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ പോലെ തന്നെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകര്‍ന്നിരിക്കുകയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളും. പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് ഭരണം പിടിക്കാനുളള സാധ്യതയാണ് മുന്നോട്ട് വെയ്ക്കുന്നത്.

ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതും കോണ്‍ഗ്രസ് മുന്നേറ്റമാണ്. ആകെയുളള 224 സീറ്റുകളില്‍ 120ല്‍ കോണ്‍ഗ്രസ് വിജയിക്കും എന്നാണ് ടുഡേയ്‌സ് ചാണക്യ സര്‍വ്വേ ഫലം. 113 ആണ് കേവല ഭൂരിപക്ഷം. ബിജെപിക്ക് 92 സീറ്റുകള്‍ ലഭിച്ചേക്കും. അതേസമയം ജെഡിഎസ് സീറ്റുകള്‍ 12ല്‍ ഒതുങ്ങിയേക്കും. മറ്റ് ചെറുപാര്‍ട്ടികള്‍ക്ക് ടുഡേയ്‌സ് ചാണക്യ സീറ്റുകളൊന്നും പ്രവചിക്കുന്നില്ല.

todays chanakya exit poll

എക്‌സിറ്റ് പോളുകള്‍ നേരത്തെയും തെറ്റിയിട്ടുണ്ട്. ഇത്തവണയും തെറ്റും. തനിക്കും സര്‍ക്കാരിനും എതിരെയുളള ആരോപണങ്ങളെല്ലാം വ്യാജമാണ്. ആര് കിംഗ് മേക്കറാകുമെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. തന്നെ സംബന്ധിച്ച് ജനങ്ങളാണ് കിംഗ് മേക്കര്‍. അവര്‍ ബിജെപിയെ തിരികെ അധികാരത്തില്‍ എത്തിക്കും, ബസവരാജ് ബൊമ്മൈ പറഞ്ഞു.

todays chanakya exit poll

എക്‌സിറ്റ് പോളുകളെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും തളളിക്കളഞ്ഞു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു. ജനങ്ങളുടെ പള്‍സ് തനിക്ക് അറിയാമെന്നും യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്ത് സമുദായം ബിജെപി ഭരണത്തില്‍ സന്തുഷ്ടരാണ് എന്നും താന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+