Exit poll karnataka: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാവും; ടിവി9-സി വോട്ടര്‍ സര്‍വേ
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് ടിവി9 കന്നഡ സി വോട്ടര്‍ എക്‌സിറ്റ് പോള്‍. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും, തൂക്കുസഭയുണ്ടാവുമെന്നും ഇവര്‍ പ്രവചിക്കുന്നു.കോണ്‍ഗ്രസിന് നൂറ് മുതല്‍ 112 സീറ്റ് വരെയാണ് നേടാനാവുക. അതേസമയം ബിജെപി 83 മുതല്‍ 95 സീറ്റ് വരെ നേടും.
ജെഡിഎസ് കിംഗ് മേക്കറാവുമെന്നാണ് ഈ സര്‍വേയും പ്രവചിക്കുന്നത്. 21 മുതല്‍ 29 സീറ്റ് വരെയാണ് സര്‍വേയില്‍ ജെഡിഎസ്സിന് ലഭിക്കുമെന്ന് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ ആറ് സീറ്റ് വരെ ലഭിക്കും. അതേസമയം ബിജെപിക്ക് ഇത്തവണ സീറ്റുകള്‍ നഷ്ടമാവുമെന്ന് അടിവരയിടുകയാണ് സര്‍വേ.

അതേസമയം കോണ്‍ഗ്രസിന് വോട്ടുശതമാനവും ഇത്തവണ ഉയര്‍ത്താനാവുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 3.1 ശതമാനമാണ് വോട്ടുശതമാനം ഉയരുക. അതായത് കോണ്‍ഗ്രസ് ഇത്തവണ വോട്ടുശതമാനം 41.1 ശതമാനമാക്കി വോട്ട് ഉയര്‍ത്തും. കഴിഞ്ഞ തവണ ഇത് 38 ശതമാനമായിരുന്നു. ബിജെപിക്കും വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടാകും.2.3 ശതമാനത്തിന്റെ വര്‍ധനവാണ് ബിജെപിക്കുണ്ടാവുക.

സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന വോട്ട് ശതമാനത്തിലേക്ക് അവരെത്തും. 38.3 ശതമാനം വോട്ടാണ് ബിജെപി സ്വന്തമാക്കുക. 2018ല്‍ ഇത് 36 ശതമാനമായിരുന്നു. ജെഡിഎസ്സിന് വോട്ട് ശതമാനത്തില്‍ ഇത്തവണ ഇടിവ് നേരിടും. 3.4 ശതമാനം വോട്ടാണ് ഇടിയുക. ഇത്തവണ 14.6 ശതമാനം വോട്ടാണ് അവര്‍ നേടുക.
കോണ്‍ഗ്രസ് നൂറ് മുതല്‍ 11 സീറ്റിലേക്കാണ് മുന്നേറുക. പക്ഷേ ഭൂരിപക്ഷത്തിന് തൊട്ടടുത്ത് വീഴുമെന്ന് സര്‍വേ പറയുന്നു. 29 സീറ്റ് വരെ നേടാന്‍ സാധ്യതയുള്ള ജെഡിഎസ്സ് ഇവിടെ കിംഗ് മേക്കറാകുമെന്നും സര്‍വേ പ്രവചിച്ചു.












Click it and Unblock the Notifications