അറയ്ക്കൽഗുഡ് മണ്ഡലത്തിൽ ഏഴാം തവണയും പോരിനിറങ്ങി സ്ഥാനാർഥികൾ..
India
lekhaka-Manjula Naveen
By Desk
ബെംഗളൂരു; തിരഞ്ഞെടുപ്പ് ഒരു ആവേശമാണ്. ആര് മല്‍സരിക്കും, ആര് ജയിക്കുമെന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലായിരിക്കും പൊതു ജനം.എന്നാല്‍ കര്‍ണാടകയിലെ ഒരു മണ്ഡലത്തില്‍ അത്തരം ആകാംക്ഷയൊന്നുമില്ല. കഴിഞ്ഞ ഏഴു തവണയായി ഇവിടെ അങ്കത്തിനിറങ്ങുന്നത് ഈ രണ്ട് പേര് തന്നെ....
ഹാസന്‍ ജില്ലയിലെ അറയ്ക്കല്‍ഗുഡ് മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് മാറ്റമില്ലാത്തത്.മെയ് 12 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൃഗസംരക്ഷണമന്ത്രി എ.മഞ്ജു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വീണ്ടും മല്‍സരിക്കുമ്പോള്‍ ജെഡിഎസിന് വേണ്ടി എ.ടി.രാമസ്വാമി തന്നെയാണ് കളത്തിലിറങ്ങുന്നത്.1989 മുതല്‍ ഇവിടെ ഇവര്‍ തമ്മില്‍ തന്നെയാണ് പ്രധാന പോരാട്ടം.
രാമസ്വാമി 1989ലും 1994ലും സ്വതന്ത്രനായാണ് മഞ്ജുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലേക്ക് മാറിയ മഞ്ജു 1999ല്‍ രാമസ്വാമിയെ പരാജയപ്പെടുത്തി. 2004ല്‍ ജെഡിഎസ് ടിക്കറ്റില്‍ രാമസ്വാമി, കോണ്‍ഗ്രസിലേക്ക് ചുവടു മാറിയ മഞ്ജുവിനെ തോല്‍പിച്ചു. 2008ലും 2013ലും മഞ്ജുവിനായിരുന്നു ജയം.എഴുതവണയും ഇവര്‍ ഇവിടെ കനത്ത് പോരാട്ടമാണ് കാഴ്ചവച്ചത്.ഇത്തവണയും മല്‍സരം കനക്കുമെന്നതില്‍ സംശയമില്ല.ഈ പ്രാവശ്യവും ഇവര്‍ അങ്കത്തിനിറങ്ങുമ്പോള്‍ ഭാഗ്യം ആരുടെ കൂടെയാകും എന്നാണ് ജനം ഉറ്റു നോക്കുന്നത്.ജെഡിഎസും കോണ്‍ഗ്രസ്സും തമ്മില്‍ കന്നത്ത മല്‍സരം നടക്കുന്ന മണ്ഡലമാണ് ഇത്.ഈ മണ്ഡലത്തില്‍ ഇത്തവണ ബിജെപിയ്ക്കായി മല്‍സരത്തിനിറങ്ങുന്നത് യോഗ രമേശാണ്.