കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സമരത്തിന്; രാജ്ഭവന്‍ സമരകേന്ദ്രമാകും!! 5.30ന് ഗവര്‍ണറുമായി കൂടിക്കാഴ്ച
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് വ്യത്യസ്ത വഴികള്‍ തേടുന്നു. ഗവര്‍ണര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അവഗണിച്ചാല്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്താനാണ് തീരുമാനം. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സമരത്തെ കുറിച്ച് ആലോചിക്കുന്നത്.

രാജ്ഭവന് മുമ്പില്‍ ധര്‍ണ തുടങ്ങാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രീയ പക്ഷം പിടിച്ചാല്‍ സമരം ശക്തമാക്കും. എംപിമാരെ കൂടി ഉള്‍പ്പെടുത്തി രാജ്ഭവന് മുമ്പില്‍ ധര്‍ണ സംഘടിക്കും. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്ത പക്ഷം മറുവഴികള്‍ തേടുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
ഗവര്‍ണര്‍ ആദ്യം ബിജെപിയെ ക്ഷണിച്ചാല്‍ തങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗുലാം നബി വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മതിയായ പിന്തുണ തങ്ങള്‍ക്കുണ്ട്. ബിജെപിക്ക് അതില്ല. അതുകൊണ്ടുതന്നെ ആദ്യം ക്ഷണിക്കേണ്ടത് തങ്ങളെയാണ്. ഈ ആവശ്യം ഉന്നയിച്ച് ബുധനാഴ്ച വൈകീട്ട് ഗവര്‍ണറെ കാണുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. വൈകീട്ട് 5.30ന് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണുന്നുണ്ട്.
Recommended Video

അതേസമയം, ഗവര്‍ണര്‍ ആദ്യം തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം. യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് കത്ത് നല്‍കി. എംഎല്‍എമാരെ പരസ്പരം ചാക്കിട്ട് പിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ എല്ലാ പാര്‍ട്ടികളും തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസും ജെഡിഎസും പിന്തുണയ്ക്കുന്ന എംഎല്‍എമാരില്‍ നിന്ന് ഒപ്പിട്ട് വാങ്ങുകയാണ്.












Click it and Unblock the Notifications