മലയാളി വോട്ടുകളിൽ കണ്ണുംനട്ട് കുടക്.. ഭരണം നിലനിർത്താൻ ബിജെപി, കുടകിൽ അഭിമാന പോരാട്ടം
ബെംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പ് ചൂടിലാണ്.തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ സ്വന്തം നില മെച്ചപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് പാർട്ടികൾ. പരസ്പരം വിമർശിച്ചും ആരോപണങ്ങൾ ഉന്നയിച്ചും പ്രചാരണങ്ങൾ കൊഴുക്കുകയാണ്. എന്നാൽ ഇതിൽ നിന്നും വളരെ വിത്യസ്ഥമായ കാഴ്ചയാണ് കുടകിലുള്ളത്.കുടകിൽ തിരഞ്ഞെടുപ്പ് ആവേശമില്ലെന്ന് മാത്രമല്ല പ്രചാരണം തണുപ്പൻ മട്ടിലാണ് താനും.
നിലവിലുള്ള രണ്ടു സീറ്റും നിലനിർത്താനാണ് ബി ജെ പി ശ്രമിക്കുന്നത് എങ്കിൽ പഴയ തട്ടകത്തെ വീണ്ടെടുക്കാൻ കോൺഗ്രസും ശ്രമിക്കുന്നു.കണ്ണൂർ-കാസർകോട്-വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന മണ്ഡലമാണ് വിരാജ് പേട്ട. വയനാട് അതിർത്തിയിലെ കുട്ട,കണ്ണൂർ അതിർത്തിയിലെ മാക്കൂട്ടം, കാസർകോട് അതിർത്തിയിലെ കരികെ-പാണത്തൂർ എന്നിവയുമായി അതിർത്തി പങ്കിടുന്നതാണ് മണ്ഡലം.മലയാളികളുടെ കോട്ട എന്നറിയപ്പെടുന്ന മണ്ഡലത്തിലെ മൊത്തം 2,15,000 വോട്ടർമാരിൽ മുപ്പതിനായിരേത്താളം വരും മലയാളി വോട്ടർമാർ. അതുകൊണ്ടുതന്നെ മലയാളി വോട്ടുകൾ വിധി നിർണായകമാക്കും.

യെദിയൂരപ്പയുടെ ഭരണകാലത്ത് സ്പീക്കറായിരുന്ന പരിചയസമ്പത്തുമായാണ് ബി.ജെ.പിയിലെ കെ.ജി. ബോപ്പയ്യ രംഗത്തിറങ്ങിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിലൂടെരാഷ്ട്രീയത്തിൽ പ്രവേശിച്ച് ജില്ല പഞ്ചായത്തംഗം, 2005-2008 കാലയളവിൽ എം.എൽ.സി എന്നീനിലകളിൽ കരുത്ത് തെളിയിച്ചയാളാണ് കോൺഗ്രസിലെ സി.എസ്. അരുൺ മാച്ചയ്യ. ജനതാദളിന്റെ ജില്ല അമരക്കാരനായ എം. സങ്കേത് പൂവയ്യ രാഷ്ട്രീയ പോരാട്ടങ്ങളുടെ അനുഭവസമ്പത്തുമായാണ് ഇറങ്ങുന്നത്.
രണ്ടുതവണ വീരാജ്പേട്ടയെ ബിജെപിയിൽനിന്ന് പ്രതിനിധാനംചെയ്ത അനുഭവമാണ് എച്ച്.ഡി.ബസവരാജ് എം.ഇ.പി പാർട്ടിയിൽനിന്ന് മത്സരിക്കുന്നത്.1994ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുകവഴി മണ്ഡലത്തിൽ 'താമരക്ക്’ മേൽവിലാസംഉണ്ടാക്കിക്കൊടുത്ത എച്ച്.ഡി. ബസവരാജ് പുതുതായി രൂപവത്കൃതമായ മഹിളാ എംപവർമെൻറ് പാർട്ടിയുടെ സ്ഥാനാർഥിയാണ്. ഇവരെ കൂടാതെ രണ്ടു സ്വതന്ത്രർമാരും രംഗത്തുണ്ട്.തെരഞ്ഞെടുപ്പ് ദിവസം അടുക്കുന്തോറും സ്ഥാനാർഥികളിൽ വീറും വാശിയുംകൂടുന്നതോടൊപ്പം അനുയായികളുടെ നെഞ്ചിടിപ്പും കൂടുന്നു. സംസ്ഥാനരാഷ്ട്രീയത്തിൽ കുടക് രാഷ്ട്രീയത്തിന് കാര്യമായ സ്വാധീനമുണ്ടാക്കാനാവില്ലെങ്കിലും സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും അഭിമാനപ്രശ്നമാണ്












Click it and Unblock the Notifications