മാണ്ഡ്യയിൽ റിബൽ സ്റ്റാർ അംബരീഷിന്റെ അഭാവം ബിജെപിക്ക് ഗുണം ചെയ്യുമോ?
ബെംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് കോണ്‍ഗ്രസ് നന്നായി വിയര്‍ത്തു.ഒരു സിനിമക്ലൈമാക്‌സ് പോലെ ഉദ്യോഗജനകമായിരുന്നു ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. റിബല്‍ സ്റ്റാര്‍ അംബരീഷിനെ (66) അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമവും ലക്ഷ്യം കാണാത്തതിനെ തുടര്‍ന്ന്, പി. രവികുമാര്‍ ഗണിഗ മണ്ഡ്യയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി.
എന്നാല്‍ അംബരീഷിന്റെ ഈ പിന്മാറ്റം ബിജെപിയ്ക്ക്് ഗുണകരമാകുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.തിരഞ്ഞെടുപ്പിന് മല്‍സരിക്കുന്നതില്‍ നിന്ന് പിന്മാറിയതിന് പുറമെ അംബരീഷ് പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കും.റിബല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന അംബരീഷിന് മാണ്ഡ്യയില്‍ നല്ല ജനപ്രീതിയാണ്. എന്നാല്‍ അംബരീഷിന്റെ ഈ പിന്മാറ്റവും പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും കോണ്‍ഗ്രസിന് ഫലത്തില്‍ ദോഷമാണുണ്ടാക്കുക.

കൂടാതെ മാണ്ഡ്യയിലെ പ്രബല വിഭാഗമായ വൊക്കലിഗ സിദ്ധരാമയ്യയ്‌ക്കെതിരെയാണ്. ഈ പ്രതിഷേധം മുതലെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.വൊക്കലിഗയുടെ വോട്ടുപിടിക്കുന്നതിനായി പ്രചരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന എസ്എം കൃഷ്ണയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. വൊക്കലിഗ നേതാവായിരുന്ന എസ് എം കൃഷ്ണയെ പ്രചരത്തിനിറക്കിയാല്‍ ഈ വിഭാഗത്തിന്റെ വോട്ട് പിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.












Click it and Unblock the Notifications