കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ വച്ച് കളിച്ചത് മോദിയും ഷായും; നീങ്ങിയത് കരുതലോടെ, ഇനി എല്ലാം യെദ്യൂരപ്പയുടെ കൈയ്യില്‍

Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Elections 2018 : ഗവര്‍ണറെ വച്ച് കളിച്ചത് മോദിയും ഷായും | Oneindia Malayalam

ദില്ലി: കര്‍ണാടകയില്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ കളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമെന്ന് വിവരം. തിരഞ്ഞെപ്പ് ഫലം വന്ന ഉടനെ ദില്ലിയില്‍ ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യമുണ്ടാകുമെന്ന് ബിജെപി ആദ്യം പ്രതീക്ഷിച്ചിരുന്നില്ല.

Yeddyurappa

പിന്നീടാണ് കോണ്‍ഗ്രസ് സഖ്യനീക്കം സജീവമാക്കിയത്. ഇതോടെ ബിജെപി നേതാക്കള്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ പിടിക്കാന്‍ നീക്കം തുടങ്ങി. എന്നാല്‍ വിമതനീക്കം മുന്‍കൂട്ടി കണ്ട കോണ്‍ഗ്രസ് അംഗങ്ങളെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന വിവരം ലഭിച്ചു. ബിജെപിക്ക് മുമ്പില്‍ ചാക്കിട്ട് പിടിക്കാനുള്ള നീക്കവും അടഞ്ഞു.

തുടര്‍ന്നാണ് ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നതും യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയതും. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം യെദ്യൂരപ്പക്ക് അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ എന്തെങ്കിലും ശക്തമായ നീക്കം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകും.

മാത്രമല്ല, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവച്ചൊഴിയാനും ബിജെപി യെദ്യൂരപ്പയോട് ആവശ്യപ്പെടും. അതുവഴി ലിംഗായത്ത് വിഭാഗത്തിനിടയില്‍ ഒരു സഹതാപ തരംഗമുണ്ടാക്കാമെന്നും അതു ഭാവിയില്‍ മുതര്‍ക്കൂട്ടാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. ഗവര്‍ണര്‍ അനുവദിച്ച സമയത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നീങ്ങാനാണ് തീരുമാനം. കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും അംഗങ്ങളെ ചാക്കിട്ട് പിടിക്കാനുള്ള നീക്കം കഴിഞ്ഞദിവസം മുതല്‍ തുടങ്ങിയിരുന്നു.

English summary
Karnataka election: Modi and Amit Sha team behind the Yeddurappa win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X