Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ചൂടില്‍ കര്‍ണ്ണാടക; റാലി വെട്ടിചുരിക്കി മോദി, മെയ് ഒന്നു മുതൽ കർണ്ണാടകയിൽ

ബെംഗളൂരു: കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. മുഖ്യപാര്‍ട്ടികളുടെ ദേശിയനേതാക്കളെല്ലാം തന്നെ സംസ്ഥാനത്ത് പ്രചരണത്തിനെത്തുന്നു. ബിജെപിയ്ക്ക് ആവേശം പകരാനായി പ്രധാനമന്ത്രിയും കന്നഡമണ്ണിലെത്തുകയാണ്. 5 ദിവസങ്ങളിലായി 15 തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കും.മേയ് ഒന്നു മുതല്‍ ഒമ്പത് വരെ അദ്ദേഹം കര്‍ണാടകത്തിലുണ്ടാകും.

മേയ് ഒന്നു മുതല്‍ ആറു ദിവസമാണ് കര്‍ണാടകത്തില്‍ പ്രചാരണത്തിന് വേണ്ടി ചെലവഴിക്കുന്നത്.മെയ് 1ന് 3 റാലികളിലാണ് അദ്ദേഹം പങ്കെടുക്കുക. ചാമരാജ്‌നഗര്‍, ഉഡുപ്പി, ബെലഗവി എന്നിവിടങ്ങളിലാണ് ഇവ. പിന്നീട് മെയ് 3ന് അദ്ദേഹം അനുയായികളെ അഭിസംബോധന ചെയ്യും. ഗുല്‍ബര്‍ഗ, ബല്ലാരി, ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും റാലി നടക്കുക.

narendra-modi

പിന്നീട് മെയ് 5 ന് തുംകുര്‍, ശിവമോഗ, ഹുബ്ബാലി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി മെയ് 7ന് റായ്ച്ചൂര്‍, ചിത്രദുര്‍ഗ, കോളാര്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. വിജയപുര, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ മെയ് 8നാണ് മോദി എത്തുക.എന്നാല്‍ റാലികളുടെ എണ്ണം കുറഞ്ഞതില്‍ സ്ഥാനാര്‍ഥികള്‍ക്ക് പരിഭവമുണ്ട്.

നരേന്ദ്രമോദി 40 റാലികളില്‍ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെന്ന് നേതാക്കളും സ്ഥാനാര്‍ഥികളും പറയുന്നത്.
റാലികള്‍ കുറച്ചതിനാല്‍ പല ജില്ലകളിലും പ്രധാനമന്ത്രിക്കെത്താന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ സമയം സംസ്ഥാന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. മറ്റ് തിരക്കുകള്‍ കാരണം പ്രചാരണദൈര്‍ഘ്യം കുറയ്ക്കുകയായിരുന്നു.അതേസമയം തിരഞ്ഞെടുപ്പ് പരാജയം ഭയന്നാണ് മോദി റാലികള്‍ വെട്ടിച്ചുരുക്കിയതെന്ന് കോണ്‍ഗ്രസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+