തിരഞ്ഞെടുപ്പിൽ ഓൾഡ് മൈസൂരു നിർണ്ണായകം: 10 ജില്ലകള്‍ 61 മണ്ഡലങ്ങള്‍, ഓള്‍ഡ് മൈസൂരു ആര്‍ക്കൊപ്പം!!

ബെംഗളൂരു: സംസ്ഥാനത്തെ ഇനി ആര് മുന്നോട്ട് നയിക്കണമെന്നതിൽ കർണാടകയിലെ ജനം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങളും എത്തി തുടങ്ങും. രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​നി​യാ​ഴ്ച വോ​ട്ടെ​ടു​പ്പു ന​ട​ക്കു​മ്പോ​ൾ നി​ർ​ണാ​യ​ക​മാ​കു​ക ഓ​ൾ​ഡ് മൈ​സൂ​രു മേ​ഖ​ല​യി​ലെ വി​ധി​യെ​ഴു​ത്താ​കും. 10 ജി​ല്ല​ക​ളി​ലാ​യി 61 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഓ​ൾ​ഡ് മൈ​സൂ​രു​വി​ലു​ള്ള​ത്. വൊ​ക്ക​ലി​ഗ, ദ​ലി​ത്, ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും. കോ​ൺ​ഗ്ര​സും ജ​ന​താ​ദ​ൾ-​എ​സും (ജെഡിഎ​സ്) നേ​ർ​ക്കു​നേ​ർ മ​ത്സ​രം ന​ട​ക്കു​ന്ന ഏ​ക മേ​ഖ​ല​യും ഇ​താ​ണ്. ബാ​ക്കി​യു​ള്ള മേ​ഖ​ല​ക​ളി​ലെ​ല്ലാം ബിജെപി​യാ​ണ് കോ​ൺ​ഗ്ര​സി​​െൻറ മുഖ്യ എ​തി​രാ​ളി. ക​ർ​ഷ​ക, ന​ദീ​ജ​ല വി​ഷ​യ​ങ്ങ​ളാ​ണ് ഈ മേ​ഖ​ല​യി​ൽ എ​ന്നും ച​ർ​ച്ച​യാ​യി​ട്ടു​ള്ള​ത്.

മാ​ണ്ഡ്യ, മൈ​സൂ​രു, ചാ​മ​രാ​ജ്ന​ഗ​ർ, രാ​മ​ന​ഗ​ര, ഹാ​സ​ൻ, കോ​ലാ​ർ, തു​ം​കൂ​രു, കു​ട​ക്, ചി​ക്ക​ബെ​ല്ലാ​പു​ര എ​ന്നീ ജി​ല്ല​ക​ളാ​ണ് ഓ​ൾ​ഡ് മൈ​സൂ​രു മേ​ഖ​ല​യി​ലു​ള്ള​ത്. സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ഹി​ന്ദ (ദ​ലി​ത്, ആ​ദി​വാ​സി, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ചേ​ർ​ത്ത് ക​ന്ന​ട​യി​ലു​ള്ള പ​ദം) വോ​ട്ടു ബാ​ങ്കും ജെഡി​എ​സി​​െൻറ വൊ​ക്ക​ലി​ഗ സ്വാ​ധീ​ന​വും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​ര്. മ​ല​യാ​ളി വോ​ട്ട​ർ​മാ​രും ഇ​വി​ടെ നി​ർ​ണാ​യ​ക​മാ​ണ്. 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് 27 സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. ജെ​ഡിഎ​സ് നേ​ടി​യ 40 സീ​റ്റു​ക​ളി​ൽ 25 എ​ണ്ണ​വും ഇ​വി​ടെ​നി​ന്നാ​യി​രു​ന്നു.

bjp

എ​ച്ച്ഡികു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജെ​ഡിഎ​സ് ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​ന് വ​ലി​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്നു​ണ്ട്. ബിജെ​പി​ക്ക് കി​ട്ടി​യ​ത് ആ​കെ നാ​ലു സീ​റ്റു​ക​ൾ. തു​മ​കൂ​രു, കോ​ലാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​ർ​ട്ടി​ക്ക് സ്വാ​ധീ​ന​മു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഹി​ന്ദ മു​ന്നേ​റ്റ​ത്തി​നെ​തി​രെ വൊ​ക്ക​ലി​ഗ​രി​ലു​ണ്ടാ​യ വി​കാ​രം ജെഡിഎ​സി​ന് ഇ​ത്ത​വ​ണ മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ രാഷ്ട്രീയ ഗതി ഏതു രീതിയിലായിരിക്കുമെന്നു വെളിവാക്കുന്നതായിരിക്കും കർണാടകയിലെ തിരഞ്ഞെടുപ്പ്. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാൽ 222 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിർദേശ സീറ്റ് ഉൾപ്പെടെ 225 സീറ്റുകളാണ് കർണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് ആർആർ നഗറിലെ വോട്ടെടുപ്പ് മെയ് 28ലേക്കു മാറ്റിയിട്ടുണ്ട്. ഇവിടെ 31നാണു വോട്ടെണ്ണൽ. ജയനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രചാരണത്തിനിടെ മരിച്ചതിനാൽ ഈ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. അ​തേ​സ​മ​യം, എ​ന്നും കൂ​ടെ​നി​ന്നി​ട്ടു​ള്ള ദ​ലി​ത്, മു​സ്​​ലിം വി​ഭാ​ഗം അ​ഹി​ന്ദ​ക്കൊ​പ്പം പോ​കു​മോ എ​ന്നും പാ​ർ​ട്ടി ആ​ശ​ങ്ക​പ്പെ​ടു​ന്നു. മേ​ഖ​ല​യി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​ൻ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ബിജെപി ഇ​റ​ങ്ങി​യ​തോ​ടെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

voters3

4.9 കോടി പേർ വോട്ടു രേഖപ്പെടുത്തുന്ന സംസ്ഥാനത്ത് ആകെ 56,695 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാർഥികളാണു മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് ന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ ഏഴിടത്ത് എം–3 മോഡൽ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+