കര്‍ണാടക ഫലം: പണി തുടങ്ങി ബിജെപി, നേതാക്കള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍, ഒപ്പം കുമാരസ്വാമിയും
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോെേട്ടണ്ണല്‍ പുരോഗമിക്കവെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തി ബി ജെ പി നേതാക്കള്‍. ബെംഗളൂരൂവിലെ താജ് വെസ്റ്റ് എന്‍ഡിലാണ് ബി ജെ പി നേതാക്കള്‍ എത്തിയിരിക്കുന്നത്. ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും ഹോട്ടലില്‍ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് നില കേവലഭൂരിപക്ഷം പിന്നിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് 118 സീറ്റിലും ബി ജെ പി 72 സീറ്റിലും ജെ ഡി എസ് 27 സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ ഏഴ് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജെ ഡി എസിനെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനാണ് ബി ജെ പി നീക്കം എന്നാണ് അറിയുന്നത്.

അതേസമയം ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടതോടെ കോണ്‍ഗ്രസിന് ആത്മവിശ്വാസമേറി. കേവല ഭൂരിപക്ഷം മറികടന്നതിന് പിന്നാലെ കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ മധുരവിതരണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിന് പുറത്ത് വലിയ കൂട്ടം പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വലിയ വിജയം അവകാശപ്പെട്ടിരുന്നു.
ലീഡ് ചെയ്യുന്ന പലയിടത്തും വലിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാാര്‍ഥികള്‍ക്ക് ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. പോളിംഗ് ശതമാനം കൂടിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഫലമാണ്. ബെംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ബി ജെ പിക്ക് സീറ്റുകളുടെ എണ്ണം കുറയുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ഓപ്പറേഷന്‍ താമര വീണ്ടും ആരംഭിക്കാനാണ് ബി ജെ പി നീക്കം












Click it and Unblock the Notifications