Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത കുതിപ്പിന്... കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങള്‍ കൂടി ലക്ഷ്യമിടുന്നു, തടസങ്ങളേറെ

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നു. സഖ്യകക്ഷിയുടെ ആവശ്യം പോലുമില്ലാതെ ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുംവിധമാണ് കോണ്‍ഗ്രസിന്റെ വിജയം. ഇതോടെ ബിജെപിയുടെ മാത്രമല്ല, കറുത്ത കുതിരായാകാനിരുന്ന ജെഡിഎസിന്റെ മോഹം കൂടിയാണ് പൊലിഞ്ഞത്.

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വഴി തുറന്ന സംസ്ഥാനമാണ് കര്‍ണാടകം. ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ സ്വീകാര്യതയാണ് ഇടക്കാലത്ത് കര്‍ണാടകയില്‍ കിട്ടിയത്. സംസ്ഥാനത്തെ ജാതി സമവാക്യം കൃത്യമായി ഉപയോഗിച്ചപ്പോള്‍ ബിജെപിക്ക് മുമ്പില്‍ കര്‍ണാടക വഴി തുറക്കുകയായിരുന്നു. എന്നാല്‍ അതേ നീക്കത്തിലൂടെ നഷ്ട പ്രതാപം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

rahul-gandhi

കര്‍ണാടകയ്ക്ക് പിന്നാലെ ഇനിയും നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. കര്‍ണാടകത്തില്‍ നേടിയ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയുമില്ലാതെയാണ് മറ്റു സംസ്ഥാനങ്ങളില്‍ പോരാട്ടം നടത്തേണ്ടത്. കര്‍ണാടകയില്‍ ഈ നേതാക്കളുടെ സാന്നിധ്യമാണ് പാര്‍ട്ടിക്ക് തുണയായത്.

തെലങ്കാന, മധ്യപ്രദശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് വരും മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെലങ്കാനയില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും വിജയം കൈവരിച്ചു എന്ന് പറയാനായിട്ടില്ല. കെ ചന്ദ്രശേഖര റാവുവിന്റെ ഭാരതീയ രാഷ്ട്ര സമിതിയാണ് ഇവിടെ ഭരിക്കുന്നത്. പ്രതിപക്ഷത്ത് ബിജെപിയും. ഇതിനിടയില്‍ കോണ്‍ഗ്രസിന് റോള്‍ കുറവാണ്.

എന്നാല്‍ മധ്യപ്രദേശിലും മറ്റു രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് മുഖ്യ റോളുണ്ട്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണിത് മൂന്നും. ഛത്തീസ്ഗഡിലും രാജസ്ഥാനിലും നിലവില്‍ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയും. മൂന്നിടത്തും ശക്തമായ ഗ്രൂപ്പ് പോരുണ്ട് എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി.

2018ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത് അന്ന് മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഭരണത്തിലേറി. കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകം നഷ്ടമായ പിന്നാലെ മധ്യപ്രദേശും വീണു. അവിടെ ജ്യോതിരാദിത്യ സിന്ധ്യയെ അടര്‍ത്തി ബിജെപി ഭരണം പിടിച്ചു. ഗ്വാളിയോറിലെ പ്രധാന നേതാവായ സിന്ധ്യ ബിജെപിക്കൊപ്പമാണ് എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു വെല്ലുവിളി.

മധ്യപ്രദേശില്‍ കമല്‍നാഥും സിന്ധ്യയും തമ്മിലുള്ള പോരാണ് സിന്ധ്യക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. ഈ അവസരം ബിജെപി മുതലെടുക്കുകയും ചെയ്തു. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലാണ് പോര്. പരസ്യമായി ഇരു നേതാക്കളും കൊമ്പു കോര്‍ക്കല്‍ നടക്കുന്നുണ്ട്. ആദ്യം ഭിന്നത അകറ്റി പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരികയാണ് ഇവിടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയും വേണം.

പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും കര്‍ണാടകയിലെ ഫലം നല്‍കുന്ന പ്രതീക്ഷ കോണ്‍ഗ്രസിന് ചെറുതല്ല. ഈ ആവേശം വരുന്ന തിരഞ്ഞെടുപ്പുകളിലും ഫലിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വിശ്വസിക്കുന്നു. ഛത്തീസ്ഗഡില്‍ ഭൂപേഷ് സിങ് ബാഗേല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയ പദ്ധതികള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

congress

നരേന്ദ്ര മോദിയെ ഇറക്കി കളം നിറയാന്‍ ബിജെപി ശ്രമിക്കുമെങ്കിലും അതിനപ്പുറമുള്ള തന്ത്രങ്ങള്‍ കൂടി മെനയേണ്ടി വരും കോണ്‍ഗ്രസിനെ വീഴ്ത്താന്‍. മോദി തരംഗം നിയമസഭാ തിരഞ്ഞെടുപ്പില്‍ വേണ്ട ഫലം ചെയ്യില്ലെന്നാണ് കര്‍ണാടക നല്‍കുന്ന പാഠം. മോദിയാണ് കര്‍ണാടകയിലെ ബിജെപിയുടെ പ്രചാരണം നയിച്ചത്. നിരവദധി റാലികളാണ് അദ്ദേഹം പങ്കെടുത്തത്. തോല്‍വി സമ്മതിച്ച് നടത്തിയ പ്രതികരണത്തിന്‍ മുഖ്യമന്ത്രി ബൊമ്മൈ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+