Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോളില്‍ ശരിയായത് ഒന്ന് മാത്രം, കോണ്‍ഗ്രസിന്റെ സീറ്റ് നില പ്രവചിച്ചത് ഈ സര്‍വേ

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍വകാല വിജയം രചിച്ചിരിക്കുകയാണ്. 136 സീറ്റില്‍ അവര്‍ ലീഡ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഏകദേശം വിജയിച്ചതിന് സമാനമാണ് ഈ കണക്കുകള്‍. എന്നാല്‍ രണ്ട് ദിവസം മുമ്പേ നിരവധി സര്‍വേകള്‍ പല കണക്കുകളാണ് പ്രവചിച്ചിരുന്നത്. പലരും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ലെന്നും പ്രവച്ചിരുന്നു.

എന്നാല്‍ ശരിയായി വന്ന സര്‍വേകളും ഈ കൂട്ടത്തിലുണ്ട്. പക്ഷേ ഒരൊറ്റ സര്‍വേ മാത്രമാണ് എത്ര സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കൃത്യമായി പറഞ്ഞത്. അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഈ ചാനലിന്റെ സര്‍വേയാണ് എപ്പോഴും ശരിയായി വരാറുള്ളത്. അത് കര്‍ണാടകയിലും അവര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

EXIT POLL CONGRESS

എബിപി-സി വോട്ടര്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമാണ് പ്രവചിച്ചത്. നൂറ് മുതല്‍ 112 സീറ്റ് വരെയാണ് അവര്‍ പ്രവചിച്ചത്. അപ്പോഴും ഭൂരിപക്ഷത്തിന് പുറത്തായിരുന്നു കാര്യങ്ങള്‍. ബിജെപിക്ക് 83 മുതല്‍ 95 സീറ്റും പ്രവിച്ചിരുന്നു. ജെഡിഎസ്സ് 29 സീറ്റ് വരെ നേടുമെന്നും സി വോട്ടര്‍ സര്‍വേയില്‍ പ്രവചനമുണ്ടായിരുന്നു.

സി ന്യൂസ്-മേട്രിസ് സര്‍വേയിലും ആധിപത്യം കോണ്‍ഗ്രസിനാണ് പ്രവചിച്ചത്. 103 മുതല്‍ 118 സീറ്റ് വരെയാണ് പ്രവചിച്ചത്. ബിജെപി 79 മുതല്‍ 94 സീറ്റും പ്രവചിച്ചു. ആദ്യത്തെ രണ്ട് സര്‍വേയും നേട്ടം പറഞ്ഞെങ്കിലും കൃത്യതയുണ്ടായിരുന്നില്ല. റിപബ്ലിക്ക്-ടിവി പി മാര്‍ക്ക് സര്‍വേയില്‍ 108 സീറ്റ് വരെയാണ് പരമാവധി പ്രവചിച്ചത്. ബിജെപി നൂറ് സീറ്റ് വരെ നേടുമെന്നും പ്രവചനമുണ്ടായിരുന്നു.

സുവര്‍ണ ന്യൂസ് -ജന്‍കീ ബാത്ത് സര്‍വേയില്‍ 106 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് പ്രവചിച്ചത്. ബിജെപി 117 സീറ്റ് വരെ നേടുമെന്നും പ്രവചനമുണ്ടായിരുന്നു. ടിവി 9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് സര്‍വേയില്‍ 99 മുതല്‍ 109 സീറ്റാണ് കോണ്‍ഗ്രസിന് കിട്ടുമെന്ന് പറഞ്ഞത്. ബിജെപിക്ക് പരമാവധി 98 സീറ്റാണ് ഈ സര്‍വേ പ്രവചിക്കുന്നത്.

ന്യൂസ് നാഷന്‍ സര്‍വേയില്‍ 86 സീറ്റാണ് കോണ്‍ഗ്രസിന് പ്രവചിച്ചത്. ബിജെപി കേവല ഭൂരിപക്ഷം കടന്ന് 114 സീറ്റിലെത്തുമെന്നും ഇവര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇന്ത്യാ ടുഡേ സര്‍വേയാണ് ഭൂരിപക്ഷം കിട്ടുമെന്നും എത്ര സീറ്റായിരിക്കുമെന്നും കൃത്യമായി പറഞ്ഞത്. 122 മുതല്‍ 140 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നായിരുന്നു സര്‍വേയുടെ പ്രവചനം.

136 സീറ്റുമായി കോണ്‍ഗ്രസ് വളരെ മുന്നിലാണ്. ബിജെപിക്ക് 62 മുതല്‍ 80 സീറ്റ് വരെയാണ് ഇന്ത്യാ ടുഡേ പ്രവചിച്ചത്. 64 സീറ്റിലാണ് ബിജെപി ഇപ്പോഴുള്ളത്. ജെഡിഎസ് 20 മുതല്‍ 25 സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിച്ചിരുന്നു. നിലവില്‍ 20 സീറ്റാണ് ജെഡിഎസ്സിന് ലഭിച്ചിരിക്കുന്നത്.

ടുഡേയ്‌സ് ചാണക്യ സര്‍വേയിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉറപ്പിച്ച് പറഞ്ഞിരുന്നു. 120 സീറ്റായിരുന്നു പ്രവചിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില അതും കടന്ന് പോയി. ബിജെപിക്ക് 92 സീറ്റ് കിട്ടുമെന്നും സര്‍വേ പ്രവചിച്ചിരുന്നു. എന്നാല്‍ 64 സീറ്റിലാണ് അവരിപ്പോള്‍ ഉള്ളത്. ഇടിജി സര്‍വേയിലും 106 മുതല്‍ 120 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് പ്രവചിച്ചത്. ഇതും കൃത്യമായി വന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+