We had an informal meeting with our president and we have discussed certain issues and we'll shortly call elected representatives and the people who contested. We will have in-depth analysis and do the correction course to come back to power in the Lok Sabha elections:… pic.twitter.com/KSGZ2vXc1U— ANI (@ANI) May 14, 2023
12:47 PM, 14 May
പാർട്ടി നേതാക്കളുടെ യോഗം വിളിക്കുമെന്ന് ബസവരാജ് ബൊമ്മൈ
We had an informal meeting with our president and we have discussed certain issues and we'll shortly call elected representatives and the people who contested. We will have in-depth analysis and do the correction course to come back to power in the Lok Sabha elections:… pic.twitter.com/KSGZ2vXc1U— ANI (@ANI) May 14, 2023
12:11 PM, 14 May
കോൺഗ്രസ് എംഎൽഎമാരായ ദിനേശ് ഗുണ്ടു റാവു, റിസ്വാൻ അർഷാദ്, പുട്ടരംഗ ഷെട്ടി സി, സതീഷ് ജാർക്കിഹോളി എന്നിവർ പാർട്ടിയുടെ സിഎൽപി യോഗത്തിന് മുന്നോടിയായി ബെംഗളൂരുവിൽ പാർട്ടി നേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി.
12:10 PM, 14 May
മഠം സന്ദർശിച്ച് ഡികെ
തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം വൃഷഭ ദേശികേന്ദ്ര സന്യാസിയുടെ അനുഗ്രഹം വാങ്ങാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ കുടുംബസമേതം നോനവിനകെരെ കടസിദ്ദേശ്വര മഠം സന്ദർശിച്ചു.
12:10 PM, 14 May
കർണാടകയിലെ വിജയത്തില്‍ ആഹ്ളാദം പങ്കിട്ട് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ ഹനുമാന് ചാലിസ
Congress leaders Bhai Jagtap, Sanjay Nirupam and other party workers recite 'Hanuman Chalisa' at a temple in Mumbai following the party's victory in #KarnatakaPollspic.twitter.com/7t7jYoyzNA— ANI (@ANI) May 14, 2023
11:54 AM, 14 May
ഡികെ ശിവകുമാറും സിദ്ധരാമയ്യും മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിട്ടേക്കുമെന്ന് സൂചന
എല്ലാ പാർട്ടിയിലും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ഒന്നില്‍ അധികം നേതാക്കള്‍ ഉണ്ടാകുമെങ്കിലും ഒരാള്‍ മാത്രമേ മുഖ്യമന്ത്രിയാവുകയുള്ളുവെന്ന് കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
10:31 AM, 14 May
കര്‍ണാടക വിജയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്.
Supporters of senior Congress leader Siddaramaiah put up a poster outside Siddaramaiah's residence in Bengaluru, referring to him as "the next CM of Karnataka." pic.twitter.com/GDLIAQFbjs— ANI (@ANI) May 14, 2023
7:38 AM, 14 May
കർണാടകയിലെ സീറ്റ് നില
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആകെ ലഭിച്ച സീറ്റുകളുടെ എണ്ണം 135 ആയി. ബി ജെ പിക്ക് ലഭിച്ചത് 66 സീറ്റുകളാണ്.
224 അംഗ നിയമസഭയിലേക്ക് മേയ് 10 ന് ആണ് വോട്ടെടുപ്പ് നടന്നത്. കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് (73.19%) ഇത്തവണ രേഖപ്പെടുത്തിയത് എന്നതിനാല്‍ പാര്‍ട്ടികളെല്ലാം പ്രതീക്ഷയിലാണ്.
1:55 PM, 12 May
113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് ആണ് മുന്‍തൂക്കം. എന്നാല്‍ ശക്തമായ മത്സരം ഉണ്ടാകും എന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളുകളും പുറത്ത് വന്നിട്ടുണ്ട്
1:57 PM, 12 May
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്
6:02 PM, 12 May
കോണ്‍ഗ്രസ് ഭരണത്തിലേറുമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല അവകാശപ്പെട്ടു. സഖ്യം രൂപീകരിക്കാതെ തന്നെ ഭരണം പിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
6:04 PM, 12 May
1985ന് ശേഷം കര്‍ണാടകത്തില്‍ ഒരുപാര്‍ട്ടിക്കും തുടര്‍ ഭരണം കിട്ടിയിട്ടില്ല. ബിജെപി ഇതുവരെ ഒറ്റയ്ക്ക് 113 എന്ന കേവല ഭൂരിപക്ഷം നേടിയിട്ടില്ല. രണ്ടും ഇത്തവണ സംഭവിക്കുമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
5:05 AM, 13 May
എക്സിറ്റ് പോളുകളില്‍ അധികവും കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള തൂക്ക് സഭയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
5:20 AM, 13 May
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് (73.19%) ഇത്തവണ രേഖപ്പെടുത്തിയത്.
5:25 AM, 13 May
ബി ജെ പി തുടർഭരണം ആഗ്രഹിക്കുമ്പോള്‍ ഏത് വിധേനയും അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
5:30 AM, 13 May
സംസ്ഥാനത്തെ മൂന്നാമത്തെ പ്രബല കക്ഷിയായ ജെ ഡി എസ് ഇത്തവണയും കിങ് മേക്കറായി മാറുമെന്ന പ്രതീക്ഷയിലാണ്
5:35 AM, 13 May
സംസ്ഥാനത്തുടനീളമുള്ള 36 കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും
5:53 AM, 13 May
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
5:54 AM, 13 May
'നമുക്ക് കാത്തിരിക്കാം'
“ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. ഫലത്തിനായി നമുക്ക് കാത്തിരിക്കാം,” -കർണാടക തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള പാർട്ടി യോഗത്തിന് ശേഷം കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ
ആർക്കും തുടർഭരണം ലഭിക്കാത്ത സംസ്ഥാനമെന്ന കഴിഞ്ഞ 38 വർഷത്തെ കർണാടകയുടെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിക്കുമെന്നാണ് ബി ജെ പിയുടെ അവകാശവാദം
6:45 AM, 13 May
കർണാടക തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് നിർണ്ണായകം
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ കക്ഷിയായി സ്വയം നിലയുറപ്പിക്കാൻ കർണാടകയിലെ വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിർണ്ണായകമാണ്.
6:51 AM, 13 May
മത്സര രംഗത്ത് ആം ആദ്മി പാർട്ടിയും
ആം ആദ്മി പാർട്ടിയാണ് ഇത്തവണ സംസ്ഥാനത്ത് കൂടുതല്‍ മത്സരാർത്ഥികളെ നിർത്തിയ മറ്റൊരു പാർട്ടി.
7:01 AM, 13 May
സുരക്ഷ ശക്തം
വോട്ടെണ്ണലിന് മുന്നോടിയായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി സേന
#KarnatakaElectionResults | Security arrangements tightened ahead of counting of votes for the 224 seats in the Karnataka Legislative Assembly elections held on May 10.
Visuals from Mount Carmel College and St. Joseph's College counting centres in Bengaluru. pic.twitter.com/m8DNikK6Jd
ഏറ്റവും വലിയ ഒറ്റക്കക്ഷി ആയില്ലെങ്കിലും ഭരണം പിടിക്കുമെന്ന അവകാശവാദവുമായി ബിജെപി
7:27 AM, 13 May
കോണ്‍ഗ്രസിന് 120 ല്‍ അധികം സീറ്റ് ലഭിക്കും
കോണ്‍ഗ്രസിന് 120 ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ റഹ്മാൻ ഖാൻ. കോൺഗ്രസിന്റെ വിജയം പ്രവചിക്കുന്നത് എക്സിറ്റ് പോളുകൾ മാത്രമല്ല, ജനങ്ങളുടെ വികാരത്തിലും ഇത് പ്രകടമാണ്. ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
7:39 AM, 13 May
കുമാരസ്വാമി ബെംഗളൂരുവിലെത്തി
സിംഗപ്പൂരില്‍ നിന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി നാട്ടിലെത്തി. ഒരുപാര്‍ട്ടിയുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് എച്ച്ഡി കുമാരസ്വാമി
7:40 AM, 13 May
ആദ്യ ഫല സൂചന അരമണിക്കൂറിനുള്ളില്‍
കര്‍ണാടകയില്‍ ആദ്യ ഫല സൂചന അരമണിക്കൂറിനുള്ളില്‍ ലഭ്യമാവും. ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റല്‍ വോട്ടുകള്‍
കര്‍ണാടകയില്‍ സ്ട്രോംഗ് റൂം തുറന്നു. വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം
#WATCH | Secure strong room established at Bengaluru's Mount Carmel College being opened ahead of counting of votes in Karnataka Assembly elections pic.twitter.com/8BK6N4rqgD
ബിജെപി 6 സീറ്റിലും കോണ്‍ഗ്രസ് 4 സീറ്റിലും ലീഡ് ചെയ്യുന്നു
8:09 AM, 13 May
സിദ്ധരാമയ്യ മുന്നില്‍
വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ലീഡ് ചെയ്യുന്നു
READ MORE
ബെംഗളൂരു: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ. 224 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും തൂക്കുസഭയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. ജെഡിഎസ് നിര്‍ണായക ശക്തിയാകും എന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.
ആദ്യഫലസൂചനകള്‍ എട്ട് മണിയോടെ പുറത്ത് വരും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അഭിമാന പോരാട്ടമായാണ് കോണ്‍ഗ്രസും ബി ജെ പിയും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാല്‍ തന്നെ വലിയ പ്രചരണമാണ് ഇരുകക്ഷികളും സംസ്ഥാനത്ത് നടത്തിയത്.