കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിലെ കാവിക്കൊടിയേറ്റത്തിൽ ഓഹരി വിപണിയിലും കുതിപ്പ്! സെൻസെക്സ് 260 പോയിന്റ് ഉയർന്നു...

ചൊവ്വാഴ്ച താഴ്ന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ കർണാടക ഫലമാണ് കുതിപ്പ് സൃഷ്ടിച്ചത്.

Google Oneindia Malayalam News

മുംബൈ: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തിന് പിന്നാലെ ഓഹരി വിപണിയിലും കുതിപ്പ്. സെൻസെക്സ് 260 പോയിന്റ് ഉയർന്ന് 35817ലും നിഫ്റ്റി 70.5 പോയിന്റ് ഉയർന്ന് 10877ലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച താഴ്ന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ കർണാടക ഫലമാണ് കുതിപ്പ് സൃഷ്ടിച്ചത്.

പവർ ഗ്രിഡ്, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഗെയിൽ, എച്ച്ഡിഎഫ്സി തുടങ്ങിയവയെല്ലാം മികച്ച നേട്ടമുണ്ടാക്കി. കർണാടകയിലെ ആദ്യഫലസൂചനകൾ പുറത്തുവന്നതു മുതൽ ഓഹരി വിപണിയിൽ കുതിപ്പ് ആരംഭിച്ചിരുന്നു. കർണാടകയിൽ 120ഓളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടിയാണ് ബിജെപി മുന്നേറ്റം നടത്തുന്നത്.

sensex

Recommended Video

cmsvideo
Karnataka Elections 2018 : Latest Updates | Oneindia Malayalam

കേവലഭൂരിപക്ഷമായ 113ഉം പിന്നിട്ട ബിജെപിയ്ക്ക് ഈ മുന്നേറ്റം തുടരാനായാൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനാവും. കർണാടകയിലെ അഞ്ച് മേഖലകളിലും ബിജെപിയ്ക്കാണ് ആധിപത്യം. ഒരിടത്ത് ജെഡിഎസിനാണ് മേൽക്കൈ. ഒട്ടേറെ സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ മിക്ക മണ്ഡലങ്ങളിലും കോൺഗ്രസ് പിന്നിൽപോയി.

English summary
karnataka election result; bjp leads impact in sensex and nifty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X