കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിമറിഞ്ഞ് ലീഡ് നില! ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോൺഗ്രസും ബിജെപിയും...

മൈസൂരുവിലെ 14 മണ്ഡലങ്ങളിൽ പത്തിടങ്ങളിലും ജെഡിഎസിനാണ് മുന്നേറ്റം.

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുന്ന കർണാടകയിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രധാന സ്ഥാനാർത്ഥികളെല്ലാം ലീഡ് നിലനിർത്തുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ പിന്നിലാണെങ്കിലും ബദാമിയിൽ മുന്നിട്ടുനിൽക്കുന്നു. ബിജെപിയുടെ ശ്രീരാമലുവാണ് ആദ്യ മണിക്കൂറിൽ ബദാമിയിൽ ലീഡ് നേടിയത്. എന്നാൽ സിദ്ധരാമയ്യ പിന്നീട് ലീഡ് തിരിച്ചുപിടിച്ചു.

karnataka

Recommended Video

cmsvideo
കോൺഗ്രസ് ലീഡ് നിലനിർത്തുന്നു | Oneindia Malayalam

മംഗലാപുരത്ത് കോൺഗ്രസിന്റെ യുടി ഖാദർ ലീഡ് ചെയ്യുന്നു. സെറാബയിൽ ജെഡിഎസിന്റെ മധു ബംഗാരപ്പ ആദ്യ മണിക്കൂറിൽ തന്നെ വ്യക്തമായ ലീഡ് നേടി. രാമനഗരിയിലും ഛന്നപട്ടണയിലും ജെഡിഎസ് നേതാവ് കുമാരസ്വാമി മുന്നേറുന്നു. ഗാന്ധിനഗർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ദിനേശ് ഗുണ്ടറാവുവാണ് മുന്നിട്ട് നിൽക്കുന്നത്. ശിക്കാരിപ്പുരയിൽ ആദ്യ മിനിറ്റുകളിൽ യെദിയൂരപ്പ പിന്നിലായെങ്കിലും പിന്നീട് ലീഡ് നേടി. പത്മനാഭനഗറിൽ ബിജെപിയാണ് മുന്നിൽ. ഹൂബ്ലിയിൽ ബിജെപിയുടെ ജഗദീഷ് ഷെട്ടാർ ആദ്യ മണിക്കൂറിൽ ലീഡ് ചെയ്യുന്നു. ശാന്തിനഗറിൽ കോൺഗ്രസിന്റെ എൻഎ ഹാരിസ് വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്. മൈസൂരുവിലെ 14 മണ്ഡലങ്ങളിൽ പത്തിടങ്ങളിലും ജെഡിഎസിനാണ് മുന്നേറ്റം. ബിജെപിയുടെ റെഡ്ഢി സഹോദരന്മാർ രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. സർവജ്ഞ നഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെജി ജോർജാണ് മുന്നിൽ. ബിടിഎം ലേ ഔട്ടിൽ കോൺഗ്രസിന്റെ രാമലിംഗ റെഡ്ഢി മുന്നിട്ട് നിൽക്കുന്നു. വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബിജെപിയ്ക്കാണ് മുന്നേറ്റം.

English summary
karnataka election result; major candidates and major constituencies leading and trailing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X