കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം ത്രിശങ്കുവിൽ: ബിജെപി 103, കോൺഗ്രസ് 78, ജെഡിഎസ് 38... പന്ത് ഗവർണറുടെ കോര്‍ട്ടിൽ!!

Google Oneindia Malayalam News

Newest First Oldest First
4:16 PM, 15 May

ജനവിധിക്കെതിരാണ് ജെഡിഎസിന്‍റെ നീക്കം എന്നാണ് ഇപ്പോള്‍ പത്രസമ്മേളനത്തില്‍ യെദ്യൂരപ്പ വ്യക്തമാക്കിയത്. ദേവഗൗഡയെ വലയിലാക്കാന്‍ ബിജെപി നേതാവ് എ ആര്‍ അശോക് തിരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കിയെന്നും അതിനാല്‍ ബിജെപിയുമായി ഒരു ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും ദേവഗൗഡ കാമ്പ് വ്യക്തമാക്കിയ സാഹചര്യത്തില്‍ അശോക് പാതി വഴിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ചതായാണ് വിവരം.
4:12 PM, 15 May

ഗവര്‍ണറുടെ കൈയ്യിലാണ് ഇപ്പോള്‍ ചരട്. ഏറ്റവും വലിയ ഒറ്റകക്ഷിയെ ആണോ അതോ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള സഖ്യകക്ഷിയെ ക്ഷണിക്കണോ എന്നത് തിരുമാനിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കാണ്. അതിനാല്‍ കര്‍ണാടകയിലും ഈ സാധ്യതകള്‍ തള്ളിക്കളയാനാവില്ല. കേന്ദ്രത്തിന്‍റെ സ്വാധീനം കൂടി രാജ്ഭവനുകളില്‍ ഉള്ളതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഗവര്‍ണര്‍ വിളിക്കാനാണ് സാധ്യത.
4:08 PM, 15 May

സിദ്ധരാമയ്യ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. അന്തിമഫലം പുറത്തുവരുന്നത് വരെ ഒരു പാര്‍ട്ടിയുടേയും നേതാക്കളെ കാണില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
3:56 PM, 15 May

തന്ത്രങ്ങളും വിലപേശലുകളുമായി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കൊഴുക്കുമ്പോള്‍ ഫലത്തിന്‍റെ പൂര്‍ണരൂപം കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
3:52 PM, 15 May

ബിജെപി ആഘോഷ പ്രകടനങ്ങള്‍ നിര്‍ത്തിവെച്ചു. ഗോവയിലേയും മണിപ്പൂരിലേയും ബിജെപി തന്ത്രം കര്‍ണാടകയില്‍ തിരിച്ചു പയറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.
3:45 PM, 15 May

സര്‍ക്കാരില്‍ കോണ്‍ഗ്രസിനേയും പങ്കാളിയാക്കും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്. മുഖ്യമന്ത്രി പദം ജെഡിഎസിന്. മറുതന്ത്രങ്ങളുമായി ബിജെപി. ഗവര്‍ണര്‍ വാജുഭായിയുടെ തിരുമാനമാകും ഇനി നിര്‍ണായകം.
3:37 PM, 15 May

സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളിയാകുമെന്നാണ് ഇപ്പോള്‍ ദേവഗൗഡ വ്യക്തമാക്കുന്നത്. 20 മന്ത്രിമാര്‍ കോണ്‍ഗ്രസിന്‍റേതായി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നും 14 മന്ത്രിമാര്‍ മാത്രമേ ജനതാദളിന്‍റേതായി ഉണ്ടാവുകയുള്ളൂവെന്നും ജനതാദള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
3:37 PM, 15 May

ബിജെപിക്ക് മുന്നിലുള്ളത് കോണ്‍ഗ്രസ് ചെയ്തത് പോലെ ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയ നീക്കം തന്നെയാകും. എന്നാല്‍ യെദ്യൂരപ്പ അടക്കമുള്ള നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ക്കുമെന്നത് വ്യക്തമാണ്. ഇത് പാര്‍ട്ടിക്കുള്ളില്‍ ഒരു പിളര്‍പ്പിന് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്.
3:33 PM, 15 May

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നേരത്തേ തന്നെ ബിജെപി തിരുമാനിച്ചിരുന്നു. അതേസമയം ഒറ്റയ്ക്ക് ബിജെപിക്ക് ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ ഇനി എന്ത് എന്നുള്ളതാണ് പ്രധാന ചോദ്യം.
3:30 PM, 15 May

ബിജെപിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. പ്രകാശ് ജാവേദ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ തന്നെ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ എപ്പോള്‍ വിളിക്കണമെന്നത് ഗവര്‍ണറാകും തിരുമാനിക്കുക.
3:21 PM, 15 May

കേന്ദ്രമന്ത്രിമാരെ കര്‍ണാടകത്തിലേക്ക് അയച്ച് അമിത് ഷാ
3:20 PM, 15 May

ഇടഞ്ഞ് യെദ്യൂരപ്പ. ജെഡിഎസിനെ കാണാന്‍ ഒരുക്കമല്ലെന്നും യെദ്യുരപ്പ വ്യക്തമാക്കി. ഗവര്‍ണറുടെ നീക്കം നിര്‍ണായകം
3:16 PM, 15 May

ജെഡിഎസിന് പിന്തുണ വാഗ്ദാനം ചെയ്ത് ബിജെപിയും.ബിജെപി നേതാവ് ആര്‍ അശോക് ദേവഗൗഡയെ കാണാന്‍ തിരിച്ചു.
3:08 PM, 15 May

222 സീറ്റിലെ ഫലം വന്ന് കഴിഞ്ഞാല്‍ മാത്രമേ നേതാക്കള്‍ക്ക് ഗവര്‍ണറെ കാണാന്‍ സാധിക്കുകയുള്ളൂ. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ഡാനിഷ് അലി
3:05 PM, 15 May

ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് രാജ്ഭവനിലേക്ക്
3:04 PM, 15 May

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക മാത്രമാണ് ലക്ഷ്യം. അതിനാല്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് കെസി വേണുഗോപാല്‍
2:57 PM, 15 May

ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത മങ്ങുന്നു. കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം ജെഡിഎസ് അംഗീകരിച്ചു. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ ഇന്ന് വൈകീട്ട് തന്നെ ഒരുമിച്ച് ഗവര്‍ണറെ കാണും.മന്ത്രിമാരെ ജെഡിഎസിന് തിരുമാനിക്കും.
2:42 PM, 15 May

സോണിയ മുന്‍കൈ എടുത്ത് ജനതാദള്‍ സെക്കുലറുമായി സഖ്യ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ട്
2:39 PM, 15 May

ദേവദൗഡ ജെഡിഎസ് എംഎല്‍എമാരുടെ നിര്‍ണായക യോഗം വിളിച്ചു
2:38 PM, 15 May

സോണിയാ ഗാന്ധി ദേവഗൗഡയുമായി ഫോണില്‍ സംസാരിച്ചു.
2:38 PM, 15 May

66 സീറ്റുകളിലെ ഫലം പുറത്തുവന്നു. അതില്‍ 45 സീറ്റുകള്‍ ബിജെപി വിജയിച്ചു.
2:36 PM, 15 May

മന്ത്രിമാരെ ജെഡിഎസിന് തിരുമാനിക്കാം. ഗുലാം നബി ആസാദ് ദേവഗൗഡയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം. ദേവഗൗഡയുടെ വീട്ടില്‍ വെച്ച് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസിന്‍റെ വാഗ്ദാനം ജെഡിഎസ് സ്വാഗതം ചെയ്തു.
2:32 PM, 15 May

വൈകിയാല്‍ കൈയ്യിലുള്ളത് കൂടി നഷ്ടമാകുമെന്ന തിരിച്ചറിവില്‍ നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യ തൊടാനാകാത്ത സാഹചര്യത്തില്‍ കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. പുറത്ത് നിന്ന് പിന്തുണയ്ക്കാനും ഒരുക്കമാണെന്നും കോണ്‍ഗ്രസ് ജെഡിഎസിനെ അറിയിച്ചതായാണ് വിവരം.
2:27 PM, 15 May

ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്.
12:26 PM, 15 May

224 അംഗ നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് അനുസരിച്ച് 111 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 66 ജെഡിഎസ് 38 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. സര്‍ക്കാര്‍ രൂപീകരണം ഉറപ്പായ സാഹചര്യത്തില്‍ യെദ്യൂരപ്പ ഉടന്‍ പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് പുറപ്പെടും.
11:56 AM, 15 May

ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്.കോണ്‍ഗ്രസ് കാഴ്ച വെച്ചത് ദയനീയ പ്രകടനം. മുഖ്യമന്ത്രി സിദ്ധരമായ്യ ചൊവ്വാഴ്ച വൈകിട്ട് രാജിക്കത്ത് നല്‍കും.
11:40 AM, 15 May

37.33 ശതമാനം വോട്ടുവിഹിതമാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് ആകട്ടെ 37.77 ഉം. ദശാംശം നാല് ശതമാനം അധിക വിഹിതം നേടിയത് കോണ്‍ഗ്രസ് ആണ്. എതിരാളികളുടെ വോട്ടുകള്‍ സ്വന്തം പാളയത്തില്‍ എത്തിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് വിജയം കണ്ടതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
11:39 AM, 15 May

നിലവില്‍ 112 സീറ്റുകളിലാണ് ബിജെപിക്ക് ലീഡ്. അതുകൊണ്ട് തന്നെ ബിജെപി തന്നെയാകും അധികാരത്തില്‍ വരുമെന്നത് ഇപ്പോള്‍ ഏറെ കുറേ വ്യക്തമാണ്. നൂറ് സീറ്റുകള്‍ എങ്കിലും നേടണമെന്നായിരുന്നു ബിജെപി ആദ്യം കരുതിയിരുന്നത്. ആദ്യമേ തന്നെ നേതാക്കള്‍ ഇത് വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തിലെ എല്ലാ മേഖലകളിലും വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപി നേടിയതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
11:31 AM, 15 May

കര്‍ണാടകവും പിടിച്ച് ബിജെപി. ബിജെപിയുടെ പാര്‍ലമെന്‍ററി കമ്മിറ്റി മീറ്റിങ്ങ് വൈകീട്ട് നടക്കും. മോദിയുടേയും അമിത്ഷായുടേയും ചാണക്യ തന്ത്രങ്ങള്‍ ദക്ഷിണേന്ത്യയിലും വിജയിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
11:17 AM, 15 May

കര്‍ണാടകം തിരിച്ചുപിടിച്ച് ബിജെപി.115 സീറ്റുകളിലാണ് ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. 25 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
READ MORE

ബെംഗളൂരു: 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ എന്ന് കരുതപ്പെടുന്ന കർണാടക നിയമഭ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 224 നിയോജക മണ്ഡലങ്ങളിൽ 222 ഇടങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണവും ക്രമക്കേടും കാരണം രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. 224 അംഗ അസംബ്ലിയിലേക്ക് കേവലഭൂരിപക്ഷത്തിനായി കോൺഗ്രസ്, ബി ജെ പി, ജെ ഡി എസ് എന്നീ കക്ഷികളാണ് പോരാടുന്നത്. ആം ആദ്മി പാർട്ടിയും എം ഇ പിയും സ്വതന്ത്രരും മത്സര രംഗത്തുണ്ട്.

72.13 ശതമാനം പേരാണ് കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. വോട്ടിങ് ശതമാനം കൂടിയത് തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പിയും കോൺഗ്രസും. ആരും ജയിക്കാം എന്നതാണ് കർണാടകയിലെ ഇത്തവണത്തെ സ്ഥിതി. തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. വ്യക്തമായ ഒരു ഭൂരിപക്ഷം പ്രവചിക്കാൻ അഭിപ്രായ സര്‍വേകൾക്കോ എക്സിറ്റ് പോളുകൾക്കോ കഴിഞ്ഞിട്ടില്ല. കോൺഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം എത്തിയേക്കുമെന്നും ജെ ഡി എസ് നിർണായക ശക്തിയായേക്കും എന്നുമാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍.

JDSCONDISPLAY

പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി പ്രസിഡണ്ട് അമിത് ഷാ തുടങ്ങിയ പ്രമുഖരെ ഇറക്കി കർണാടകം പിടിക്കാൻ ബി ജെ പി നടത്തിയ ശ്രമം വിജയിച്ചോ എന്നാണ് ഇന്ന് അറിയാൻ പോകുന്നത്. മറുവശത്ത് കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രചാരണത്തിനെത്തി. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. 11 മണിയോടെ വ്യക്തമായ സൂചനകൾ ലഭ്യമാകും.

English summary
Karnataka assembly Election 2018 result today, live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X