കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു! സത്യപ്രതിജ്ഞ ചെയ്തത് യെദ്യൂരപ്പ മാത്രം!

Google Oneindia Malayalam News

Newest First Oldest First
10:39 AM, 17 May

മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വിധാൻസൗധയിലെത്തി
9:14 AM, 17 May

ബിജെപിക്ക് നാളെ നിര്‍ണായകം. ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണകത്ത് നാളെ കോടതിയില്‍ ഹാജരാക്കണം.കേസ് നാളെ രാവിലെ 10.30 യ്ക്ക് പരിഗണിക്കും
9:06 AM, 17 May

അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമാണെന്നതിനാല്‍ ബിജെപി പ്രവര്‍ത്തകര്‍ അത്ര ആഹ്ളാദത്തിലല്ല.എങ്കിലും ചില പ്രവര്‍ത്തകര്‍ വിദാന്‍ സൗധയ്ക്ക് മുന്നില്‍ ആഹ്ളാദ പ്രകടനം നടത്തുന്നുണ്ട്.
9:04 AM, 17 May

കര്‍ണാടകത്തിന്‍റെ 23ാമത് മുഖ്യമന്ത്രിയായാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം മുഖ്യമന്ത്രി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അവസാനിച്ചു.
8:59 AM, 17 May

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായുള്ള യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തുടങ്ങി. കര്‍ണാടകത്തില്‍ ഇനി ബിജെപി സര്‍ക്കാര്‍.
8:56 AM, 17 May

സത്യപ്രതിജ്ഞ അല്‍പ സമയത്തിനകം.സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധിക്കും. വിധാൻസൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരിക്കും പ്രതിഷേധം
8:55 AM, 17 May

സത്യപ്രതിജ്ഞയ്ക്കായി ബിഎസ് യെദ്യൂരപ്പ രാജ്ഭവനിലെത്തി
8:54 AM, 17 May

പിന്തുണയുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍
8:51 AM, 17 May

ബിജെപി പ്രവര്‍ത്തകര്‍ രാജ്ഭവന് പുറത്ത് വന്ദേമാതരം വിളിച്ചും മോദിക്ക് ജയ് വിളിച്ചും ആഹ്ളാദം പ്രകടിപ്പിക്കുന്നു
8:49 AM, 17 May

സത്യപ്രതിജ്ഞയ്ക്കായി ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി.കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, ധർമേന്ദ്ര പ്രധാൻ, പ്രകാശ് ജാവേദ്കര്‍ എന്നിവര്‍ രാജ്ഭവനിലെത്തി
8:45 AM, 17 May

ബിജെപി നിയമസഭാ കക്ഷി നേതാവ് യെദ്യൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചു
8:37 AM, 17 May

ബിജെപി നിയമസഭ കക്ഷി നേതാവ് ബി എസ് യെദ്യൂരപ്പ രാജ്ഭവനിലേക്ക്. സത്യപ്രതിജ്ഞ ചടങ്ങുകൾ അല്‍പസമയത്തിനകം ആരംഭിക്കും.
7:48 AM, 17 May

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ രാവിലെ 9 മണിയോടെ ആരംഭിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
7:42 AM, 17 May

ഗവർണറുടെ തീരുമാനം മാറ്റാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യം ഉറപ്പായത്. സുപ്രീം കോടതി കോൺഗ്രസിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
7:40 AM, 17 May

സുപ്രീം കോടതിയിലെ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ സത്യപ്രതിജ്ഞ.ബി ജെ പിയെ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ തീരുമാനത്തിനെതിരെയാണ് കോൺ‍ഗ്രസ് സുപ്രീം കോടതിയിലെത്തിയത്.

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് (2018 മെയ് 17) സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9 മണിക്കാണ് ചടങ്ങുകള്‍ തുടങ്ങുക. കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തെ മറികടന്ന് ഗവർണർ ബി ജെ പിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചത് കർണാടകത്തിൽ വലിയ വിവാദമായിരിക്കുകയാണ്. ഗവർണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കനത്ത സുരക്ഷയ്ക്കിടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങുകളും മറ്റ് വിവരങ്ങളുടെയും അപ്ഡേറ്റുകള്‍ കാണാം.

Recommended Video

cmsvideo
    News Roundup | യെദ്യൂരപ്പ മുഖ്യമന്ത്രുയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
    karnataka
    English summary
    Karnataka election results 2018: Yeddyurappa to take oath at 9 am today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X