'ജയവും തോൽവിയും ബിജെപിക്ക് പുത്തരിയില്ല'; കർണാടകയിലെ പ്രഹരത്തിൽ പ്രതികരണവുമായി യെഡിയൂരപ്പ
വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ബിജെപിയെ തകർത്ത് മിന്നുംവിജയത്തിലേക്കാണ് കോൺഗ്രസ് കുതിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്. ചില എക്‌സിറ്റ്‌പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമായപ്പോഴും തൂക്ക് സഭയ്ക്കുള്ള സാധ്യത പ്രവചിച്ചപ്പോഴും ബിജെപി 100 ശതമാനം വിജയിക്കുമെന്നാണ് ബസവരാജ് ബൊമ്മെ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞത്. കർണാടകയുടെ പൾസ് അറിയാം ബിജെപി ജയിക്കുമെന്നായിരുന്നു ബിഎസ് യെഡിയൂരപ്പ പറഞ്ഞത്. എന്നാൽ കാര്യങ്ങൾ തലകീഴ് മറിഞ്ഞു. പരാജയം ഉറപ്പായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യെഡിയൂരപ്പ.
കർണാടക തിരഞ്ഞെടുപ്പിൽ 224ൽ 135 സീറ്റുകളിലും കോൺഗ്രസ് മുന്നിട്ട് നിന്നതിനാൽ പാർട്ടി ജനങ്ങളുടെ ജനവിധിയെ മാനിക്കുന്നുവെന്നും തിരിച്ചടിയെക്കുറിച്ച് ആത്മപരിശോധന നടത്തും എന്നും ബിഎസ് യെഡിയൂരപ്പ ശനിയാഴ്ച പറഞ്ഞു. ജയവും തോൽവിയും ബിജെപിക്ക് പുതിയ കാര്യമല്ല. ഈ ഫലങ്ങളിൽ പാർട്ടി പ്രവർത്തകർ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുണ്ടായ തിരിച്ചടിയെക്കുറിച്ച് ആത്മപരിശോധന നടത്തും. ഈ വിധിയെ ഞാൻ ആദരവോടെ അംഗീകരിക്കുന്നു, യെഡിയൂരപ്പ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് കോൺഗ്രസ് ഭൂരിപക്ഷം മറികടന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. നാല് വർഷം സംസ്ഥാനം ഭരിച്ച ബിജെപി ഭരണത്തിന് പുറത്തേക്ക് കടക്കുകയാണ്. കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിന്റെ തകർച്ചയെത്തുടർന്ന് 2019-ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രണ്ട് വർഷം മുഖ്യമന്ത്രിയായി ആയിരുന്ന വ്യക്തിയായിരുന്നു ബിഎസ് യെഡിയൂരപ്പ. 2021-ൽ അദ്ദേഹം പടിയിറങ്ങി, തൊട്ടുപിന്നാലെയാണ് ബസവരാജ് ബൊമ്മായിക്ക് മുഖ്യമന്ത്രിയാകുന്നത്.
നേരത്തെ, ബൊമ്മൈയും പരാജയം സമ്മതിച്ചിരുന്നു. ബിജെപിക്ക് ഒരു മുദ്ര പതിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് ബൊമ്മെ പറഞ്ഞത്. "ഞങ്ങൾക്ക് അടയാളപ്പെടുത്താൻ കഴിഞ്ഞില്ല. കോൺഗ്രസ് അത് വിജയകരമായി ചെയ്തു. ഫലം വന്നാൽ ഞങ്ങൾ വിശദമായ വിശകലനം നടത്തും. ഒരു ദേശീയ പാർട്ടി എന്ന നിലയിൽ, വിവിധ തലങ്ങളിൽ എന്തെല്ലാം പോരായ്മകളും വിടവുകളും ഉണ്ടായി എന്ന് വിശകലനം ചെയ്യുക മാത്രമല്ല പരിഹാരം കാണുകയും ചെയ്യും. ഈ ഫലം ഞങ്ങളുടെ മുന്നേറ്റത്തിൽ ഞങ്ങൾ ഏറ്റെടുക്കുന്നു," അദ്ദേഹം പറഞ്ഞു.
2018ലെ തിരഞ്ഞെടുപ്പിൽ 104 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ സർക്കാർ ഉണ്ടാക്കാൻ 113 സീറ്റുകളായിരുന്നു ആവശ്യം.
കോൺഗ്രസ് 80 സീറ്റായിരുന്നു സ്വന്തമാക്കിയത്. ജനതാദൾ (സെക്കുലർ) 37 നേടി. ഒരു സ്വതന്ത്ര അംഗവും ഉണ്ടായിരുന്നു. , ബിഎസ്പിക്കും കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിക്കും ഓരോ സീറ്റ് ലഭിച്ചു. കോൺഗ്രസും ജെഡിഎസും ചേർന്ന് സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു. എന്നാൽ ബിഎസ് യെഡിയൂരപ്പ അവകാശവാദമുന്നയിച്ച് സർക്കാർ രൂപീകരിച്ചു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി മൂന്ന് ദിവസത്തിനുള്ളിൽ ബിജെപിക്ക് സംഖ്യ കണ്ടെത്താൻ കഴിയാത്തതിനാൽ അദ്ദേഹം സ്ഥാനം രാജിവച്ചു.












Click it and Unblock the Notifications