രണ്ട് സംസ്ഥാനങ്ങള്‍ ബിജെപി ഉറപ്പിച്ചു; കര്‍ണാടക വോട്ടില്‍ മാറ്റം പ്രകടം!! അമിത് ഷായുടെ സ്വപ്‌നം
ദില്ലി: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെ ബിജെപിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍ക്കുന്ന മറ്റു ചില കാര്യങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്വപനം കണ്ട പോലെ 26 സംസ്ഥാനങ്ങള്‍ ഭരിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന പ്രതീക്ഷയാണ് കര്‍ണാടക തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത്.

ഹൈദരാബാദ് കര്‍ണാടക മേഖലയില്‍ ബിജെപിക്ക് വന്‍ കുതിപ്പാണ് ഇത്തവണയുണ്ടായത്. തെലുങ്ക് വോട്ടര്‍മാര്‍ ബിജെപിയെ സ്വീകരിച്ചുവെന്ന്് ഇതിലൂടെ വ്യക്തമാകുന്നു. നിലവില്‍ 70 ശതമാനം സംസ്ഥാനങ്ങളില്‍ ബിജെപി ഭരണമാണുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടം കാഴ്ചവച്ച് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 26 ആക്കി ഉയര്‍ത്തണമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്.
അതില്‍ എടുത്തുപറഞ്ഞ സംസ്ഥാനങ്ങളായിരുന്നു ആന്ധ്രയും തെലങ്കാനയും. തെലുങ്ക് വോട്ടര്‍മാര്‍ കൂടുതലുള്ള ഹൈദരാബാദ് കര്‍ണാടകയില്‍ ബിജെപിക്ക് മികച്ച മുന്നേറ്റമാണുണ്ടായത്. ഈ മേഖലയില്‍ 31 സീറ്റാണുള്ളത്. ബിജെപിക്ക് 15 സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ ആറ് സീറ്റായിരുന്നു. ഇത്തവണ ഇരട്ടിയിലധികം പിടിച്ചു. തെലുങ്ക് വോട്ടമാര്‍മാര്‍ ബിജെപിയോട് അടുക്കുന്നുവെന്നാണ് ഇതിലൂടെ പാര്‍ട്ടി വിലയിരുത്തുന്നത്.
Recommended Video

ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഭരണം പിടിക്കണമെന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ധ്രയില്‍ നേരത്തെ എന്‍ഡിഎയിലുണ്ടായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും തെലങ്കാനയില്‍ ടിആര്‍എസുമാണ് അധികാരത്തില്‍. പ്രാദേശിക പാര്‍ട്ടികളെ പരാജയപ്പെടുത്താനുള്ള നീക്കം ബിജെപി തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications