കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്ഡി കുമാരസ്വാമി രാജി വെച്ചേക്കും? കര്‍ണാടകത്തില്‍ ജെഡിഎസ് അടിയന്തര യോഗം.. നിര്‍ണായക നീക്കം

  • By
Google Oneindia Malayalam News

ബെംഗളൂരു: സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ മുന്നേറ്റം. ആകെയുള്ള 28 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതോടെ വലിയ അട്ടിമറി സാധ്യതകള്‍ വരും മണിക്കൂറില്‍ തന്നെ ഉണ്ടാകുമെന്ന സൂചന നല്‍കുകയാണ് ബിജെപി നേതാക്കള്‍. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് നേരത്തേ തന്നെ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെഡിഎസ് മന്ത്രിമാരുടെ യോഗം കുമാരസ്വാമി വിളിച്ച ്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. വിശദാംശങ്ങളിലേക്ക്

 ബിജെപിയുടെ മുന്നേറ്റം

ബിജെപിയുടെ മുന്നേറ്റം

സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റില്‍ 21 മണ്ഡലങ്ങളാണ് ബിജെപി മുന്നേറുന്നത്. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ മത്സരിക്കുന്ന തുംകൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മാണ്ഡ്യയിലാവട്ടെ നിഖില്‍ കുമാരസ്വാമി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമതലയോട് ഏറെ പിന്നിലാണ്.

 സഖ്യം തകര്‍ന്നടിഞ്ഞു

സഖ്യം തകര്‍ന്നടിഞ്ഞു

ആകെ നാല് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബാക്കിയിടങ്ങളില്‍ ജെഡിഎസാണ് ലീഡ് നിലനിര്‍ത്തുന്നത്. ഇതോടെ സംസ്ഥാനത്ത് വിജയം ഉറപ്പിച്ച മട്ടിലാണ് ബിജെപി. പിന്നാലെ സഖ്യസര്‍ക്കാര്‍ നിലംപതിക്കുമെന്ന മുന്നറിയിപ്പും ബിജെപി നേതാക്കള്‍ നല്‍കുന്നുണ്ട്.

 രാജിവെയ്ക്കണം

രാജിവെയ്ക്കണം

ജനവിധി സര്‍ക്കാര്‍ മാനിക്കണമെന്നും മുഖ്യമന്ത്രി കുമാരസ്വാമി രാജിവെയ്ക്കണമെന്നും ബിജെപി നേതാവ് ആര്‍ അശോക ആവശ്യപ്പെട്ടു.അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പരാജയം രുചിച്ചാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തീവ്ര ശ്രമം നടത്തുമെന്ന് യെദ്യൂരപ്പ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 മറുകണ്ടം ചാടും?

മറുകണ്ടം ചാടും?

വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കുന്നതോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും 20 മുതല്‍ 22 നേതാക്കള്‍ വരെ ബിജെപിയില്‍ എത്തുമെന്നായിരുന്നു യെഡ്ഡിയുടെ അവകാശവാദം.

 ലിസ്റ്റ് നല്‍കി

ലിസ്റ്റ് നല്‍കി

കോണ്‍ഗ്രസ് വിമത എംഎല്ഡഎ രമേശ് ജാര്‍ഖിഹോളിയുമായി യെദ്യൂരപ്പ കഴിഞ്‍ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി പക്ഷത്തേക്ക് വരാന്‍ താത്പര്യമുള്ള എംഎല്‍എമാരുടെ പട്ടിക ജാര്‍ഖിഹോളി ബിജെപി അധ്യക്ഷന് കൈമാറിയിരുന്നു.

 രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

അതേസമയം കര്‍ണാടകത്തിലെ ഉപതിരഞ്ഞെടുപ്പ്പ രണ്ട് മണ്ഡലങ്ങളില്‍ ഒരിടത്ത് ബിജെപിയാണ് മുന്നിട്ട് നില്‍കുന്നത്. ചിഞ്ചോളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം കുണ്ഡഗോള്‍ സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്.

 യോഗം വിളിച്ചു

യോഗം വിളിച്ചു

അതിനിടെ കര്‍ണാടകത്തില്‍ ജെഡിഎസ് മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി കുമാരസ്വാമി വിളിച്ചു ചേര്‍ത്തു. സഖ്യലര്‍ക്കാര്‍ നിലനില്‍പ്പ് പ്രതിസന്ധിയില്‍ ആയേക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് കുമാരസ്വാമിയുടെ നീക്കം.കുമാരസ്വാമി രാജിവെച്ചേക്കുമെന്നും വിവരമുണ്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

 നിലംപതിക്കും

നിലംപതിക്കും

സംസ്ഥാനത്ത് ആകെയുളള 224 സീറ്റില്‍ ബിജെപിക്കുളളത് 104 ആണ്. കേവല ഭൂരിപക്ഷമായ 113ലേക്ക് എത്താന്‍ ബിജെപിക്ക് 9 സീറ്റുകള്‍ കൂടി മതി.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുണ്ഡഗോളിലും ചിഞ്ചോളിലും ഒരു സീറ്റില്‍ വിജയിക്കുകയും 9 ഭരണകക്ഷി എംഎല്‍എമാര്‍ കൂറുമാറുകയും ചെയ്താല്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ അധികാരം പിടിക്കാനാവും.

English summary
Karnataka election results kumaraswamy calls urgent meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X