Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിലെ അഞ്ച് മേഖലകളിലും ബിജെപിയുടെ മുന്നേറ്റം! ഒരിടത്ത് ജെഡിഎസ്, കോൺഗ്രസ് തകർന്നടിയുന്നു...

തീരദേശ കർണാടക, മദ്ധ്യ കർണാടക, ഹൈദരാബാദ് കർണാടക, ബെംഗളൂരു എന്നിവിടങ്ങളിലാണ് ബിജെപിയ്ക്ക് മുൻതൂക്കമുള്ളത്.

ബെംഗളൂരു: കർണാടകയിലെ അഞ്ച് മേഖലകളിലും വ്യക്തമായ മുന്നേറ്റം നടത്തി ബിജെപിയുടെ പടയോട്ടം. തീരദേശ കർണാടക, മദ്ധ്യ കർണാടക, ഹൈദരാബാദ് കർണാടക, ബെംഗളൂരു എന്നിവിടങ്ങളിലാണ് ബിജെപിയ്ക്ക് മുൻതൂക്കമുള്ളത്. ഈ മേഖലകളിലെ ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. അതേസമയം, തെക്കൻ കർണാടകയിൽ ഉൾപ്പെടുന്ന മൈസൂരു മേഖലയിൽ ജെഡിഎസിനാണ് മേൽക്കൈ. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ മൈസൂരു, മാണ്ഡ്യ, കുടക്, വീരാജ്പേട്ട്, ചാമരാജ നഗർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജെഡിഎസ് സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്.

karnataka

മുംബൈ കർണാടകയിലെ 31 മണ്ഡലങ്ങളിലാണ് ആദ്യ മണിക്കൂറുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ ലീഡ് 15 മണ്ഡലങ്ങളിൽ. ഹൈദരാബാദ് കർണാടകയിൽ 16 ഇടത്ത് ബിജെപിയും 11 ഇടത്ത് കോൺഗ്രസും മുന്നിട്ട് നിൽക്കുന്നു. തീരദേശ കർണാടകയിൽ ബിജെപിയ്ക്കാണ് വ്യക്തമായ ആധിപത്യമുള്ളത്. 16 മണ്ഡലങ്ങളിൽ ബിജെപി ഈ മേഖലയിൽ മുന്നേറ്റം നടത്തുമ്പോൾ ജെഡിഎസ് മൂന്നിടത്തും കോൺഗ്രസ് രണ്ടിടത്തും മുന്നിലാണ്. മദ്ധ്യ കർണാടകയിലെ 22 മണ്ഡലങ്ങളിലാണ് ബിജെപിയുടെ മുന്നേറ്റം. മൈസൂരു മേഖലയിലെ 26 മണ്ഡലങ്ങളിൽ ജെഡിഎസ് ലീഡ് ചെയ്യുന്നു. ഈ മേഖലയിൽ 15 മണ്ഡലങ്ങളിൽ കോൺഗ്രസും എട്ടിടത്ത് ബിജെപിയും മുന്നേറുന്നു. ബെംഗളൂരു നഗരമേഖലയിലും ബിജെപിയ്ക്ക്ക്കാണ് ആധിപത്യം. 14 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് പത്തിടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+