വോട്ടു ചെയ്യുന്നവർക്ക് ചായ മുതൽ ഇന്റർനെറ്റ് വരെ സൗജന്യം: കന്നിവോട്ടുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍

ബെംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിൽ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ട​ർ​മാ​ർ​ക്കാ​യി സൗ​ജ​ന്യ ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ത്യേ​കി​ച്ച് യു​വ​തീ​യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പ്രാ​ധാ​ന്യം അ​റി​യി​ക്കാ​നും വോ​ട്ടി​ങ്ങി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് ആ​ദ്യ​മാ​യി വോ​ട്ടു ചെ​യ്യു​ന്ന​വ​ർ​ക്കും മ​റ്റു​ള്ള വോ​ട്ട​ർ​മാ​ർ​ക്കും ക​ട​ക​ളി​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ടി​ങ് ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച രാ​ജാ​ജി ന​ഗ​ർ സെ​ക്ക​ൻ​ഡ്​ സ്​​റ്റേ​ജി​ലെ സൈ​ബ​ർ ക​ഫേ​യി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് സൗ​ജ​ന്യ ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യ​മാ​ണ് ന​ൽ​കു​ന്നത്.


കൂ​ടാ​തെ, ഒ​രു പേ​ജി​ന് 25 പൈ​സ നി​ര​ക്കി​ൽ ഫോ​ട്ടോ​സ്​​റ്റാ​റ്റും എ​ടു​ത്തു​ന​ൽ​കും. ഒ​രു രൂ​പ​യാ​ണ് സാ​ധാ​ര​ണ നി​ര​ക്ക്. യു​വാ​ക്ക​ളെ വോ​ട്ട് ചെ​യ്യാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സൈ​ബ​ർ ക​ഫേ ഉ​ട​മ എ​സ്. വി​ശ്വേ​ശ്വ​ര അ​യ്യ​ർ പു​തി​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. നൃ​പ​തും​ഗ റോ​ഡി​ലെ നി​സ​ർ​ഗ ഗ്രാ​ൻ​ഡ് പ്യൂ​വ​ർ ഹോ​ട്ട​ലി​ൽ ക​ന്നി വോ​ട്ട​ർ​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​സാ​ല ദോ​ശ​യാ​ണ് ന​ൽ​കു​ക. വോ​ട്ട​ർ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡും മ​ഷി പു​ര​ട്ടി​യ കൈ​വി​ര​ലും കാ​ണി​ച്ചാ​ൽ രു​ചി​യു​ള്ള മ​സാ​ല​ദോ​ശ ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്ക് ഇ​വി​ടെ​നി​ന്നും ക​ഴി​ക്കാം. മ​റ്റു വോ​ട്ട​ർ​മാ​ർ​ക്ക് ഇ​വി​ടെ​നി​ന്നും സൗ​ജ​ന്യ​മാ​യി കാ​പ്പി​യും ന​ൽ​കും. വാ​സു​ദേ​വ അ​ഡി​ഗ​യു​ടെ 20 ക​ട​ക​ളി​ലും സൗ​ജ​ന്യ കാ​പ്പി വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കും. എ​ന്താ​യാ​ലും വോ​ട്ടു​ചെ​യ്തു ക്യൂ​നി​ന്ന് ക്ഷീ​ണി​ച്ചാ​ലും അ​തു​ക​ഴി​ഞ്ഞാ​ൾ ന​ല്ല കാ​പ്പി​യും മ​സാ​ല​ദോ​ശ​യും ഒ​ക്കെ ക​ഴി​ച്ച് വീ​ട്ടി​ലെ​ത്താം.

mobile

ഭ​ക്ഷ​ണ​ത്തി​നും ഇ​ൻ​റ​ർ​നെ​റ്റി​നും പു​റ​മെ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി (സി​ഐ.ഐ)​യു​ടെ ഭാ​ഗ​മാ​യ യ​ങ് ഇ​ന്ത്യ​ൻ​സ് ബം​ഗ​ളൂ​രു​വി​െൻറ ഷോ ​ദി ഇ​ങ്ക് പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു അ​പ്പാ​ർ​ട്ട്മ​െൻറ് അ​സോ​സി​യേ​ഷ‍​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡി​സ്കൗ​ണ്ടു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ​ങ്ക​ര​ണ ക​ണ്ണാ​ശു​പ​ത്രി, ആ​ന​ന്ദ് സ്വീ​റ്റ്സ്, ഇ​ൻ​ലിം​ഗ്വ, ബോ​ഡി ക്രാ​ഫ്റ്റ് സ​ലൂ​ൺ, ഒ​റി​ഗാ​മി തു​ട​ങ്ങി​യ പ​ത്തി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വോ​ട്ടു ചെ​യ്തു​വ​രു​ന്ന​വ​ർ​ക്ക് പ​ല ഒാ​ഫ​റു​ക​ളും ന​ൽ​കു​ന്ന​ത്. 224 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15നാണ് വോട്ടെണ്ണല്‍.

കോണ്‍ഗ്രസിനും ബിജെപിക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ ഇത്തവണ നടക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുവരാന്‍ ബിജെപിയും ശക്തമായ പോരാട്ടം നടത്തുമ്പോള്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നാണ് ജനതാദള്‍ എസിന്റെ പ്രതീക്ഷ. നാല്‍പ്പതോളം സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിര്‍ണായക ശക്തിയാകാമെന്ന കണക്കുകൂട്ടലിലാണ് ജനതാദള്‍ സെക്യുലര്‍. 19 സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്.

cm-

ദേശീയ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന് കര്‍ണാടകയിലെത്തി പ്രചരണം കൊഴുപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഉമ്മന്‍ ചാണ്ടി, ഗുലാം നബി ആസാദ് തുടങ്ങി മുതിര്‍ന്ന നേതാക്കളായിരുന്നു കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയത്. മറുഭാഗത്ത് പ്രധാന മന്ത്രി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരാണ് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത്.

-rahul-gandhi

പണമൊഴുക്കിന് പുറമെ ഒരുഭാഗത്ത് ബിജെപിയുടെ മതധ്രുവീകരണ പ്രചരണത്തിനും കോണ്‍ഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോള്‍ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക് പ്രചാരണം അധഃപതിച്ചു. അഴിമതിക്കേസില്‍ ജയിലിലായ യെദ്യൂരപ്പയല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതും ബിജെപിക്ക് തിരിച്ചടിയായി. വികസനമോ ജനകീയ പ്രശ്‌നങ്ങളോ ഉയര്‍ത്താതെ സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിനെ ആശ്രയിക്കേണ്ടി വന്നു കോണ്‍ഗ്രസിന്.

hd-kumaraswamy-

കര്‍ഷകരുടെ പിന്തുണയിലാണ് ജനതാദള്‍ -എസിന്റെ പ്രതീക്ഷ. തൂക്കുസഭയായിരിക്കുമെന്ന സര്‍വേഫലത്തില്‍ സന്തോഷിക്കുന്നതും അവരാണ്. ജനതാദള്‍ -എസിന്റെ പിന്തുണയില്ലാതെ സര്‍ക്കാരുണ്ടാവില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ മണ്ഡലങ്ങള്‍ - 224 തിരഞ്ഞെടുപ്പ് നടക്കുന്നത് - 223 വോട്ടര്‍മാര്‍ - 5.12 കോടി സ്ത്രീ വോട്ടര്‍മാര്‍ - 2.44 കോടി സ്ഥാനാര്‍ഥികള്‍ - 2655 സ്വതന്ത്രര്‍ - 1155 വനിതാ സ്ഥാനാര്‍ഥികള്‍ - 219 വോട്ടെടുപ്പ് - മേയ് 12 വോട്ടെണ്ണല്‍ - മേയ് 15.വോട്ടെടുപ്പ് നടക്കുന്നതിനെ മുന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വരെ നിശ്ചയിച്ചാണ് ബിജെപി കര്‍ണാടകത്തില്‍ പ്രചാരണം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+