കര്‍ണാടക തിരഞ്ഞെടുപ്പ്: കമ്മീഷനെതിരെ സിദ്ധരാമയ്യ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള ആരോപണം തള്ളി
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നാടകം ബാക്കി... രാജരാജേശ്വരി നഗറില്‍ പതിനായിരത്തോളം വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു മാറ്റിവച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനിരത്‌ന വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറയുന്നു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് 28ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ 31ന് നടക്കും.

അതേസമയം സംസ്ഥാനത്തൊട്ടാകെ 164 വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിച്ചതായി ലഭിച്ച പരാതികള്‍ അന്വേഷിക്കുമെന്നും സഞ്ജീവ്കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ രാജരാജേശ്വരി നഗര്‍ കൂടാതെ ബെംഗളൂരു മഹാനഗരത്തിലെ ജയനഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പും മാറ്റിവച്ചിരുന്നു. ജയനഗറില്‍ ബിജെപി സ്ഥാനാര്‍ഥി ബിഎന്‍വിജയകുമാര്‍ മരിച്ചതാണ് കാരണം.












Click it and Unblock the Notifications