Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണ്ണാടകയിൽ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്ത സംഭവം: പിന്നിൽ കോൺഗ്രസെന്ന് ബിജെപി.. അന്വേഷണം വേണം!!

നഗരത്തിലെ കെട്ടിടത്തിനുള്ളിൽ​ പതിനായിരത്തോളം വ്യാജ വോട്ടർ ​ ഐ.ഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ട്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ. ഇതിന്​ പിന്നിൽ കോൺഗ്രസ്​ എം.എൽ.എയാണെന്നും​ രാജ രാജേശ്വരി നഗർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി രംഗത്തുവന്നതിന്​ പിന്നാലെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾ നിഷേധിച്ച കോൺഗ്രസ് രംഗത്തെത്തി.​ ഇത്​ ബി.ജെ.പിയുടെ നാടകമാണെന്നും തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ കെട്ടിടം ബി.ജെ.പി എം.എൽ.എയുടെ ഉടമസ്ഥയിലുള്ളതാണെന്നും കോൺഗ്രസ്​ ആരോപിച്ചു.

വോട്ടർമാരുടെ പേരുകൾ ചേർക്കുന്ന ആയിരക്കണക്കിന്​​അംഗീകാര സ്ലിപുകളാണ്​ കെട്ടിടത്തിനകത്ത്​ നിന്നും ലഭിച്ചത്​. ഇവ തെരഞ്ഞെടുപ്പ്​ കമീഷൻ ഉപയോഗിക്കുന്ന നിറത്തിലുള്ളതായിരുന്നില്ലെന്ന്​ തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട്​ പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ മാത്രമേ സംഭവത്തെ കുറിച്ചുള്ള വസ്​തുതകൾ അറിയാൻ സാധിക്കുകയുള്ളൂ. അതനുസരിച്ചായിരിക്കും നടപടിയെന്നും സഞ്​ജീവ്​ കുമാർ കൂട്ടിച്ചേർത്തു. .അതേ സമയം തെരഞ്ഞെടുപ്പ്​ പരസ്യ പ്രചാരണം നാളെ അവസാനിക്കും.

vote1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രചാരണ പരിപാടികൾ ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി ബംഗാര പേട്ട്, ചിക്കമംഗലൂർ, ബെലഗാവി, ബീദർ എന്നിവടങ്ങളിലായി നാല് നാല് റാലികളിൽ സംസാരിക്കും. ശിവാജി നഗർ ,ഹെബ്ബൽ എന്നിവടങ്ങളിലാണ് രാഹുലി​​ൻറ പരിപാടികൾ. ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+