പ്രചരണത്തിന് ഇറങ്ങിയ സിദ്ധരാമയ്യയുടെ കൈയ്യില്‍ ചെറുനാരങ്ങ.. അന്ധവിശ്വാസം തന്നെ!
ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി. നേതാക്കളെല്ലാം തന്നെ കൊണ്ട് പിടിച്ച പ്രചാരണങ്ങളിലാണ്. സ്വന്തം തട്ടകങ്ങളില്‍ വോട്ടുറപ്പാക്കാനുള്ള പരക്കം പാച്ചിലിനിടയിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പരസ്പരം പഴിചാരുന്ന കലാപരിപാടിക്ക് വലിയ കുറവൊന്നും വന്നിട്ടില്ല.കഴിഞ്ഞ ദിവസം പ്രചാരണ വേളയില്‍ ചെറുനാരങ്ങ കൈയ്യില്‍ പിടിച്ച സിദ്ധരാമയ്യയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ഹിന്ദുക്കളെ വിശ്വാസത്തെ അട്ടിമറിച്ച് അന്ധവിശ്വാസത്തിനെതിരായി ബില്ല് പാസാക്കിയ സിദ്ധരാമയ്യ എന്ത് അന്ധവിശ്വാസത്തിന്‍റെ പുറത്താണ് ചെറുനാരങ്ങ കൈയ്യില്‍ കരുതിയിരിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ചോദ്യം.

എന്നാല്‍ ബിജെപിയുടെ ചോദ്യത്തിന് കടുത്ത ഭാഷയില്‍ തന്നെ സിദ്ധരാമയ്യ മറുപടി നല്‍കി. പ്രചാരണത്തിന് എത്തിയ തന്നെ ഗ്രാമത്തിലുള്ളവര്‍ സ്വീകരിച്ചത് നാരങ്ങ നല്‍കിയാണെന്നും അതാണ് തന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും സിദ്ധരാമയ്യ മറുപടി നല്‍കി. കര്‍ണാടകയില്‍ നാരങ്ങ നല്‍കി സ്വാഗതം ചെയ്യുന്നത് സ്ഥിരം സംഭവമാണ്. കര്‍ണാടകയെ കുറിച്ചറിയാതെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തൂവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

എന്നാല്‍ കൈയ്യില്‍ നാരങ്ങയുമായി നില്‍ക്കുന്ന സിദ്ധരാമയ്യയുടെ മറ്റ് രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടായിരുന്നു ബിജെപി ഇതിന് മറുപടി നല്‍കിയത്. സത്യപ്രതിജ്ഞാ ചടങ്ങിനിടേയും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ ചെറുനാരങ്ങ പിടിക്കുന്നതിന്‍റേയും പടം ആയിരുന്നു ബിജെപി പുറത്തുവിട്ടത്. പ്രചാരണത്തിന് ഇറങ്ങിയപ്പോള്‍ ചെറുനാരങ്ങ തന്ന ഗ്രാമത്തിലെ ആളുകള്‍ ഈ ചടങ്ങുകളിലൊക്കേയും പങ്കെടുത്ത് കാണുമല്ലേ എന്നായിരുന്നു ബിജെപിയുടെ പരിഹാസം. താങ്കള്‍ ഒരു പച്ചക്കള്ളനാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങളെ താങ്കള്‍ ഇങ്ങനെ കള്ളം പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു.












Click it and Unblock the Notifications