കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടക ഇലക്ഷന്‍ 2018: കോണ്‍ഗ്രസിന് ഇത് നേട്ടമോ കോട്ടമോ??

Google Oneindia Malayalam News

ജെഡിഎസുമായി കൂട്ട്കൂടി കര്‍ണാടകയില്‍ ബിജെപയില്‍ നിന്ന് അധികാരം തിരിച്ച് പിടിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കാണുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഈ നീക്കം ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രാദേശിക പാര്‍ട്ടിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ട് കൊടുത്തതും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഉണര്‍വ് നല്‍കുന്നു. മാത്രമല്ല,ക​ർ​ണാ​ട​ക​യി​ലെ പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്​​ഞ​ക്ക്​ മ​മ​ത ബാ​ന​ർ​ജി, ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി, ആ​ർ.​ജെ.​ഡി നേ​താ​വ്​ തേ​ജ​സ് യാദവ് തുടങ്ങിയവരെ ക്ഷണിച്ചിട്ടുമുണ്ട്.

ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്​ പ്ര​തി​പ​ക്ഷ നി​ര​യു​ടെ നേ​തൃ​പ​ദ​വി​യും പ്ര​ധാ​ന​മ​ന്ത്രി സ്ഥാനാര്‍ത്ഥിത്വവും പ്രദേശിക പാര്‍ട്ടികള്‍ വിട്ടുനല്‍കമോ എന്നത് സംശയമായി തുടരുന്നു.അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള സ​ന്ന​ദ്ധ​ത കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​മ​ത ബാ​ന​ർ​ജി​യു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​ള്ള അ​വ​കാ​ശവാദവും ഒരു ഭാഗത്ത് നില്‍ക്കുന്നു.ഫെ​ഡ​റ​ൽ മു​ന്ന​ണി നീ​ക്ക​വു​മാ​യി അ​വ​ർ മു​ന്നോ​ട്ടു​നീ​ങ്ങു​ക​യു​മാ​ണ്.കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ അടുത്ത ലോക്‌സഭതിരഞ്ഞെടുപ്പില്‍ ദേശിയതലത്തില്‍ നടക്കാന്‍ പോകുന്നതിന്‍രെ പ്രതിഫലനമാണെന്ന് മായാവതി പറയുന്നു.

congress
ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ കോണ്‍ഗ്രസ്‌ മൂ​ന്നാം ചേ​രി​യെ പിന്തുണയ്ക്കണമെന്നാണ് മായാവതി പറയാതെ പറയുന്നത്.എന്നാല്‍ കോണ്‍ഗ്രസിന് പ്രാദേശികതലത്തില്‍ മുന്നേറ്റം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.കര്‍ണാടകയില്‍ ജനവിധി മറ്റൊന്നായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള തന്ത്രങ്ങളാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിയത്. മോദി മുന്നില്‍ നിന്ന് നയിച്ച പ്രചരണമാണ് ബിജെപിയ്ക്ക് ജനവിധി തുണയായത്.അതിനര്‍ത്ഥം രാജ്യത്ത് ഇപ്പോഴും മോദി പ്രഭാവത്തിന് ഇടിവ് വന്നിട്ടില്ലെന്ന് തന്നെയാണ്.
English summary
karnataka election will effect loksabha election 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X