സത്യപ്രതിജ്ഞ ചെയ്യുന്നത് യെദ്യൂരപ്പ മാത്രം; തീരുമാനങ്ങള്‍ മാറിമറിഞ്ഞു, ലളിതമായ ചടങ്ങ്
ബെംഗളൂരു: അര്‍ധരാത്രി മുതല്‍ നേരം പുലരുവോളം നീണ്ട സുപ്രീംകോടതിയിലെ നിയമനടപടികള്‍ക്കൊടുവില്‍ പച്ചക്കൊടി ഉയര്‍ന്നപ്പോള്‍ കര്‍ണാകത്തില്‍ ബിജെപിയുടെ വാദ്യമേളങ്ങള്‍ തുടങ്ങി. എന്നാല്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം.
നേരത്തെ രണ്ടു ഉപമുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെല്ലാം മാറ്റിവച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ ബാക്കി മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യൂ. രാജ്ഭവനിലാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ. ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചിട്ടുള്ളത്.

സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ലെന്ന സുപ്രീംകോടതി തീരുമാനം പുലര്‍ച്ചെയാണ് വന്നത്. അര്‍ധരാത്രിക്ക് ശേഷം രണ്ട് മണിക്ക് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരന്നു. നാല് മണിയോടെയാണ് ഗവര്‍ണറുടെ തീരുമാനത്തിന് ഉപാധികളോടെ കോടതി അനുമതി നല്‍കിയത്.
തിരഞ്ഞെടുപ്പ് ഫലം വന്ന 15നും തൊട്ടടുത്ത ദിവസവും യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് കത്ത് കൈമാറിയിരുന്നു. ഈ രണ്ട് കത്തുകളും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് വെള്ളിയാഴ്ച 10.30ന് കോടതിയില്‍ ഹാജരാക്കണം. കര്‍ണാടക സര്‍ക്കാരിനെയും ബിജെപിയെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
Recommended Video

നേരത്തെ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന് കണ്ട ബിജെപി പ്രവര്‍ത്തകര്‍ വന്‍ ആഘോഷമായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വരികയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരമേല്‍ക്കുമോ എന്ന ആശങ്കയും ഉയര്‍ന്നപ്പോള്‍ അവര്‍ ആഘോഷം നിര്‍ത്തി. യെദ്യൂരപ്പയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ബിജെപി ആഘോഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications