Get Updates
Get notified of breaking news, exclusive insights, and must-see stories!

Karnataka Election 2023: ബിജെപിയുടെ തകർച്ചയുടെ തുടക്കം കർണാടകയിലായാൽ സന്തോഷമെന്ന് മമത ബാനർജി

മാല്‍ഡ: ബിജെപിയുടെ പതനത്തിന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പോടെ തുടക്കം കുറിക്കുകയാണെങ്കില്‍ സന്തോഷമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാല്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബിജെപി ഹൈന്ദവ സമൂഹത്തെ കളങ്കപ്പെടുത്തുകയാണ് എന്നും മമത ബാനര്‍ജി ആരോപിച്ചു.

''ഏത്ര വേഗത്തില്‍ ബിജെപിയെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നുവോ അത്രയും നാടിന് നല്ലതാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും ബിജെപിക്ക് വോട്ട് ചെയ്യരുത്. നിങ്ങള്‍ക്ക് ഇഷ്ടമുളള മറ്റേത് പാര്‍ട്ടിക്ക് വേണമെങ്കിലും വോട്ട് ചെയ്‌തോളൂ. ബിജെപിയുടെ തകര്‍ച്ചയുടെ തുടക്കം കര്‍ണാടകത്തില്‍ നിന്നായാല്‍ താന്‍ സന്തോഷിക്കും'', മമത ബാനര്‍ജി പറഞ്ഞു.

mamata banerjee

ഹിന്ദുമതത്തിലെ ആത്മീയാംശം ബിജെപി നശിപ്പിച്ചതായും മമത ബാനര്‍ജി കുറ്റപ്പെടുത്തി. ദില്ലിയില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടും മമത ബാനര്‍ജി ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചു. സമരത്തെ നേരിടാന്‍ വലിയ പോലീസ് വിന്യാസം നടത്തിയതിനെയാണ് മമത വിമര്‍ശിച്ചത്. കഴിഞ്ഞ രാത്രി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പോലീസ് കയ്യേറ്റം ചെയ്തു. എത്രമാത്രം കേന്ദ്ര സേനയെ ആണ് അവിടേക്ക് അയച്ചിരിക്കുന്നത്. ഇ വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണം, മമത ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+